പ്രണയം...
വിതുമ്പാന്‍ കൊതിക്കുന്ന മേഘങ്ങള്മനസ്സില് മഴയായ് പെയ്യുമ്പോള്മഴവില്ലിന് വര്‍ണ്ണ ചിറകുപോലെഹൃദയങ്ങളില് നിന്ന് ഹൃദയങ്ങളിലേ-ക്കൊഴുകുന്ന കുളിരരുവിയാണ് നീ.....പറയാന്‍ മറന്നതും, മടിച്ചതുംമന്ദഹാസമായ് വിരിഞ്ഞതുംഎഴുതാന് കൊതിച്ചതും, ശ്രമിച്ചതുംമിഴികളാല് കൈമാറിയതുംനീയെന്ന നിര്‍വൃതിയെ പുണരാന്‍...കാത്തിരിപ്പിനോടുവില്‍ നീയെന്നില്സത്യമായ് നിറയുമ്പോള്ഊഷരമാമെന് ഹൃദയത്തില്ഹിമകണമായ് പൊഴിയുന്നു നീ...ഒരു പൂവായെന് ഹൃദയമുണരുമ്പോള്കാര്വണ്ടായ് നീ പറന്നെത്തുംഎന്നിലൂറും മധുകണങ്ങള്നീയെന്ന വണ്ടിനു മാധുര്യമേകും.....പിന്നെനീര്വറ്റിയ എന്‍ മേനിയിലിരുന്നുനീതേടുന്നു മറ്റൊരു പൂവിന് ചന്തംഒടുവില് ഒന്നും പറയാതെ നീപറന്നകലുമ്പോള്.......എന്‍ ഹൃദയം മന്ത്രിക്കുന്നുനീ അഗ്നിയാണ്.......മനസ്സിനെ മോഹിപ്പിക്കുന്ന സൌന്ദര്യവുംദഹിപ്പിക്കുന്ന ജ്വാലയും നീ തന്നെ....
ഇനിയും പെയ്യാതെ നീ.......!!
ഇനിയും പെയ്യാതെ നീ.......!!എന്റെ കിനാവിന്റെ ചിറകുകളില്‍
നേര്‍ത്ത തെന്നല്‍ വന്നു തഴുകുന്നതു പോലെ
നീയും നിന്നോര്‍മ്മകളും........!!!
ഒരിക്കലും മറക്കാന്‍ കഴിയാത്ത നിന്റെ
നനവൂറും സംഗീതം ഹൃദയത്തില്‍.......!!!
കാലമെങ്ങിനെ കടന്നു പോയാലും
ഒരിക്കലും മായാതെ നില്ക്കുന്നതു
നീയും നിന്റെയീ നനുത്ത സ്പര്‍ശവും മാത്രം........!!
പെയ്യാന്‍ കൊതിക്കുന്ന കരിമുകിലുകളെ
കാണിച്ചു നീ കൊതിപ്പിക്കുമ്പോഴും
നനുത്ത കാറ്റായി വന്നു തലോടുമ്പോഴും
ഒടുവിലൊരു തുള്ളി പോലും എന്റെയീ
ശരീരത്തെ നനക്കാതെ പോകുമ്പോഴും
പരാതിയില്ലാതെ ഞാന്‍....!
എന്തുകൊണ്ടെന്നാല്‍.......!!
അത്രയേറെ ഓര്‍മ്മകള്‍ കൊണ്ടു നീയെന്റെ
മനസ്സിനെ നനച്ചു കഴിഞ്ഞിരിക്കുന്നു...!!
എനിക്കായ് മാത്രം നീ വരില്ലെന്നറിയാം..
എങ്കിലും...
സ്വപ്നങ്ങളുടെ വിണ്ണില്‍ നിന്നും
നീ പെയ്തു വീഴുന്നതെന്റ്റെ
മനസിന്റെ മണ്ണിനെ നനക്കാനായ്
മാത്രമെന്നു നിനച്ചു ഞാനിരുന്നോട്ടെ....???
പറയാന്‍ മറന്നതും, മടിച്ചതും
ReplyDeleteമന്ദഹാസമായ് വിരിഞ്ഞതും
എഴുതാന്‍ കൊതിച്ചതും, ശ്രമിച്ചതും
മിഴികളാല്‍ കൈമാറിയതും
നീയെന്ന നിര്‍വൃതിയെ പുണരാന്‍...
മനുവേട്ടാ നല്ലവരിക്കള് ആശംസകള്‍......
കാലമെങ്ങിനെ കടന്നു പോയാലും
ReplyDeleteഒരിക്കലും മായാതെ നില്ക്കുന്നതു
നീയും നിന്റെയീ നനുത്ത സ്പര്‍ശവും മാത്രം........!!
മഴയുടെ കാമുകാ........അഭിനന്ദനം
"നീര്‍വറ്റിയ എന്‍ മേനിയിലിരുന്നു
ReplyDeleteനീതേടുന്നു മറ്റൊരു പൂവിന് ചന്തം"
നല്ല വരികൾ
ആശംസകൾ
റാഫിക്കുട്ടാ... മോംസ് മഴ*.....>>!!
ReplyDeleteനന്ദി കലാവല്ലഭാ.. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും.......!!
Hii Manu
ReplyDeleteBeautiful super yaaaaaaaaa..
Hey,keep writing..Great...!!
manu,
ReplyDeletevery romantic lines....kadameduthotte njan..?
Mazhapoleyaanu pranayam ALLA
Mazhathanneyaanu pranayam....alle manu.
orupaadishttamaayi too..
priya sayuj