
ഹൃദയഭാഷയില്‍ രചിക്കുന്നു വീണ്ടും
ഹൃദ്യമാമൊരു ജീവിതം ഞാന്‍
സ്നേഹജലത്താല്‍ മുളക്കട്ടെ കതിരുകള്‍
സ്നേഹസ്പര്‍ശം നിറയുമീ മണ്ണിലും
പുലരി, പൂക്കളായ് വിരിയുന്നു
പുഞ്ചിരി നിറച്ചെന്‍ ഹൃത്തിലും
തേന്‍ തുള്ളികളായ് നിറയുന്നു
തൂവെള്ള പൂക്കളില്‍ ഹിമകണം
നനഞ്ഞു കുതീര്‍ന്നൊരീ ഭൂമിതന്‍
നീരൂറ്റി തെളിയുന്നു സൂര്യനും
പൂമുഖ വാതിലില്‍ നിന്നുമപ്പോള്‍
‘പതി‘യെ യാത്രയയക്കുന്നു പത്നി
കയ്യില്‍, കൊടുത്ത പൊതിച്ചോറുമായ്
കൈകോട്ടിന്‍ പിടി തോളിലുമായ്
നെഞ്ചുവിരിച്ചു നടന്നു പോകുമെന്‍,
നേര്‍വഴിയെ മിഴിനട്ടു നില്‍ക്കുന്നവള്‍
വിണ്ടു കീറിയ പാടത്തില്‍ നിറയെ
വിത്തിറക്കുവാന്‍ ആയുധമിറക്കുന്നു
വിത്തിനൊപ്പം വിതക്കുന്നു ഞാന്‍
വിയര്‍പ്പിന്‍ ചുടുനീര്‍ത്തുള്ളികള്‍
സ്വപ്നങ്ങള്‍ ഉരുക്കി വിയര്‍പ്പാക്കിയത്
സ്വപ്നസൌധങ്ങള്‍ പണിയാനല്ല
സ്വന്തമായ് വിള കാത്തു നിന്നത്
സ്വര്‍ഗ്ഗീയ ജീവിതം തീര്‍ക്കാനുമല്ല.
നാളെയെന്നതു സത്യമെങ്കില്‍ നാം
നീളെ നീളേ വിത്തു വിതച്ചിരിക്കണം
എന്‍റെ ഭൂമിയെ മച്ചി*യാക്കിയെന്തിന്
നിന്‍റെ മക്കള്‍ക്ക് വില നല്‍കണം ഞാന്‍?
ചിന്തകള്‍ കാടു കയറുന്നുവെങ്കിലുമെന്‍
ചിത്തത്തില്‍ കാര്‍മേഘമൊന്നുമില്ല.
പെയ്തുവീഴുന്ന മഴത്തുള്ളികള്‍ പോലെ
പട്ടിണിയില്ലാത്തൊരു നാളെ മതി.
കത്തിയെരിഞ്ഞ ചെഞ്ചായ വര്‍ണ്ണന്‍
കടലിന്നഗാധതയിലേക്ക് വീഴെ.
കൊത്തിക്കിളച്ച പാടത്തിന്‍ നടുവില്‍
കൊതിയോടെ നില്‍ക്കുകയാണു ഞാനും.
ക്ഷണനേരമങ്ങിനെ നിന്നു വെറുതെ
ക്ഷീണമോ തളര്‍ത്തുന്നതില്ലെന്‍ മനം
നാളെയീ പാടത്തില്‍ നിറയെ തളിര്‍ക്കുന്ന
നാമ്പുകള്‍ മാത്രമാണെന്‍റെ സ്വപ്നം.
*(സ്വന്തം വിളസ്ഥലം ഉപയോഗശൂന്യമാക്കീ
അന്യരുടെ വിളകള്‍ക്ക് പൈസ നല്‍കുന്നത്.)
അന്യരുടെ വിളകള്‍ക്ക് പൈസ നല്‍കുന്നത്.)
നാളെയീ പാടത്തില്‍ നിറയെ തളിര്‍ക്കുന്ന
ReplyDeleteനാമ്പുകള്‍ മാത്രമാണെന്‍റെ സ്വപ്നം.
അതെ....നമുക്കെല്ലാം അങ്ങനെ തന്നെ സ്വപ്നം കാണാം ..അതിനായി പ്രവര്‍ത്തിക്കാം ...
മനുവേട്ടാ...
നന്നായിട്ടുണ്ട് ഈ ചിന്തകള്‍..
അതെ, ഭൂമിയെ മച്ചിയാക്കാതെ..
ReplyDeleteനല്ല വരികൾ, നല്ല ചിന്ത.. അഭിനന്ദനങ്ങൾ
ചിന്തിപ്പിയ്ക്കുന്ന കവിത...അതു പോലെ തന്നെ ചിരിപ്പിയ്ക്കുന്ന ചിത്രവും...
ReplyDeleteകവിതയ്ക്കു കളങ്കമേൽപ്പിയ്ക്കുന്ന ആ ചിത്രം മാറ്റു മനു..
അഭിനന്ദനങ്ങള്‍ മനു, വളരെ നല്ല കവിത..
ക്ഷണനേരമങ്ങിനെ നിന്നു വെറുതെ
ReplyDeleteക്ഷീണമോ തളര്‍ത്തുന്നതില്ലെന്‍ മനം
നാളെയീ പാടത്തില്‍ നിറയെ തളിര്‍ക്കുന്ന
നാമ്പുകള്‍ മാത്രമാണെന്‍റെ സ്വപ്നം
കവിത എനിക്കും ഇഷ്ടായി മനുവേട്ടാ...വർഷിണി പറഞ്ഞതുപോലെ ചീത്രം കവിതയ്ക്കു മങ്ങൽ ഏൽപ്പിച്ചു........
ഹരിക്കുട്ടാ... സ്നേഹമഴ*...മോംസ് മഴ*......!
ReplyDeleteനമ്മള്‍ സ്വപ്നം കാണുന്നതിനൊപ്പം നമ്മളും ശ്രമിക്കണം...!
അല്ലേല്‍ അതു വെറും വാക്കു മാത്രമായി തീരും....!!
ബെഞ്ചാലി : സ്നേഹമഴ*.....! നന്ദി.. വന്നതിനും വായിച്ചതിനും.....!!
വര്‍ഷിണി : സ്നേഹമഴ*...! കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം..!!
പ്രിയ.. : സ്നേഹമഴ*..! വന്നതിനും വായിച്ചതിനും ഒരുപാട് നന്ദി..!!
@വര്‍ഷിണി & പ്രിയൂസ് : ആ ചിത്രം ഞാന്‍ മാറ്റിയിട്ടുണ്ട്.. ചിത്രം സെലക്റ്റ് ചെയ്യാന്‍ അത്ര മിടുക്കൊന്നുമില്ലെനിക്ക്....!
:) എന്നാലും ഇപ്പോള്‍ ഇട്ട ചിത്രം കവിതക്ക് സ്യൂട്ടാവുമെന്ന് തോന്നുന്നു..! രണ്ടു പേര്‍ക്കും നന്ദി.. തുറന്ന അഭിപ്രായത്തിന്.....!!
മണ്ണ് ഇല്ലാതായതോടെ സ്വപ്നവും ഇല്ലാതാകുന്നു. ചുവരില്ലാതെ ചിത്രമെങ്ങനെ വരയ്ക്കും?
ReplyDeleteമണ്ണിനെ സ്നേഹിക്കുന്ന മനസ്സിന് നന്ദി.
മനോഹരമാര്‍ന്ന കവിത പെട്ടന്ന് നാട്ടിലെ കുട്ടികാലത്ത് കണ്ട പാടത്തിലെ കൃഷി വേലകള്‍ ഓര്‍മ്മ വന്നു
ReplyDeleteഓര്‍മ്മയുടെ ആ സുന്ദര തീരത്ത് കൊണ്ടുപോയ തിനു നന്ദി
nice................
ReplyDeletegood message...........
ചിന്തകള്‍ കാടു കയറുന്നുവെങ്കിലുമെന്‍
ReplyDeleteചിത്തത്തില്‍ കാര്‍മേഘമൊന്നുമില്ല.
പെയ്തുവീഴുന്ന മഴത്തുള്ളികള്‍ പോലെ
പട്ടിണിയില്ലാത്തൊരു നാളെ മതി.*****************thelinja manassum...nalla chinthakalum...Abhinandanangal....
നല്ല കവിത .
ReplyDeletenalla kavitha manu...ishttayitto
ReplyDeleteഇഷ്ടായി.....
ReplyDeleteനാളെയീ പാടത്തില്‍ നിറയെ തളിര്‍ക്കുന്ന
നാമ്പുകള്‍ മാത്രമാണെന്‍റെ സ്വപ്നം.
എന്റെസ്വപനം......എന്റെ മണ്ണ്...
"ചിന്തകള്‍ കാടു കയറുന്നുവെങ്കിലുമെന്‍
ReplyDeleteചിത്തത്തില്‍ കാര്‍മേഘമൊന്നുമില്ല."
enikkishtappettu.....chinthippikkunnu varikal....
varikalile soudharyam.....pratheeksha...ellaam.
Hi manu
ReplyDeletenannayirikkunnu...future-il ithokke kaanaan kazhiyumo?pachaviricha nelppadangalum mattum!!
"chinthakal kaadukayarnnuvenkilumen
chiththathil kaarmeghamonnumilla"
nannayirikkunnu,oththiri chinthippikkunnu!!
beautiful!
നന്നായി.
ReplyDeleteമണ്ണിന്റെ ഗന്ധമുള്ള വരികള്‍.
ReplyDeleteകവിത ഒത്തിരി ഇഷ്ട്ടായി, മനു....
ആശംസകള്‍.
ഇതു വായിച്ചപ്പോള്‍ കാട്ടാക്കടയുടെ ഒരു കര്‍ഷകന്റെ ആത്മഹത്യാകുറിപ്പോര്‍മ്മവന്നു..
ReplyDelete“ഇതു പാടമല്ലെന്റെ ഹൃദയമാണ് ...
നെല്കതിരല്ല കരിയുന്ന മോഹമാണ്..
ഇനിയെന്റെ കരളും പറിച്ചു കൊള്‍ക..
പുഴയല്ല കണ്ണീരിനുറവയാണ് ...
വറ്റി വരളുന്നതുയിരിന്റെ ഉറവയാണ്
ഇനിയെന്റെ ശാന്തിയുമെടുത്തു കൊള്‍ക“
നല്ലൊരു കവിത... പ്രാസമൊപ്പിച്ചെഴുതിയത് നന്നായിട്ടുണ്ട്..
ആശംസകള്‍
സ്നേഹത്തോടെ അനില്‍..
പഴമതൻ ഗാംഭീര്യംതുടിക്കുന്ന കവിതയ്ക്ക്
ReplyDelete"പട്ടിണിയില്ലാത്തൊരു നാളെ മതി"
"നാളെയീ പാടത്തില്‍ നിറയെ തളിര്‍ക്കുന്ന
നാമ്പുകള്‍ മാത്രമാണെന്‍റെ സ്വപ്നം"
നന്നായി മനു. നല്ല ചിന്ത.........
ReplyDelete'നാളെയെന്നതു സത്യമെങ്കില്‍ നാം
ReplyDeleteനീളെ നീളേ വിത്തു വിതച്ചിരിക്കണം
എന്‍റെ ഭൂമിയെ മച്ചി*യാക്കിയെന്തിന്
നിന്‍റെ മക്കള്‍ക്ക് വില നല്‍കണം ഞാന്‍?'
- Nalla chintha. Asamsakal.
നല്ല വരികൾ...
ReplyDeleteഅഭിനന്ദനങ്ങൾ....
"ചിന്തകള്‍ കാടു കയറുന്നുവെങ്കിലുമെന്‍
ReplyDeleteചിത്തത്തില്‍ കാര്‍മേഘമൊന്നുമില്ല.
പെയ്തുവീഴുന്ന മഴത്തുള്ളികള്‍ പോലെ
പട്ടിണിയില്ലാത്തൊരു നാളെ മതി".
മനു ചിന്തനീയം ..സമകാലികം .. നന്നയി തന്നെ ചിന്തകളെ വ്യാഖ്യനിച്ചിരിക്കുന്നു..ഇങനെ കുറച്ച്
സ്വപ്നങളെങ്കിലും വിതച്ചു ഐശ്വര്യത്തിന്‍ വിളകള്‍
കൊയ്യാന്‍ നമുക്കു കഴിയട്ടെ..
നനഞ്ഞു കുതീര്‍ന്നൊരീ ഭൂമിതന്‍
ReplyDeleteനീരൂറ്റി തെളിയുന്നു സൂര്യനും
പൂമുഖ വാതിലില്‍ നിന്നുമപ്പോള്‍
‘പതി‘യെ യാത്രയയക്കുന്നു പത്നി.
നന്നായിരിക്കുന്നു മനു. വളരെ തന്ത്രപൂര്‍വ്വം രണ്ടു അര്‍ത്ഥങ്ങള്‍ വരുന്ന പതിയെ എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത് എന്തുകൊണ്ടും അനുയോജ്യമായി. മനുവിന് മണ്ണിനോടും മഴയടും ഉള്ള പ്രണയത്തെ ഞാന്‍ മനസ്സിലാക്കുന്നു.
നല്ലൊരു കവിത.. ഒരു കർഷന്റെ വിലാപമാണിത്.. വായിച്ചുപോകാൻ സുഖമുള്ള വരികൾ.. പ്രാസവും ഈണവും ചേർത്ത് മനോഹരമാക്കിയിരിക്കുന്നു.. നഷ്ടപ്പെടുന്ന കൃഷിയും കൃഷിക്കാരും.. മണ്ണിനെ മറക്കുന്ന മനുഷ്യരും. നല്ലൊരു സന്ദേശം..
ReplyDeleteനല്ല കവിത!
ReplyDeleteനല്ല പ്രതീക്ഷ ഉള്ള കവിത പക്ഷേ മനസ്സില്‍ തങ്ങി നില്‍ക്കുന്നില്ല ഒരു വരി പോലും .ഒരു പുതുമ ഒന്നും അവകാശപ്പെടാനില്ല മനു ...
ReplyDeleteപലതും പല ഇടങ്ങളില്‍ കേട്ട് പഴകിയ പ്രയോഗങ്ങള്‍ .... എന്നാലും കൊള്ളാം
ഭൂമി മരിച്ചു കൊണ്ടിരിക്കുന്നു. കൃഷി സ്ഥലങ്ങള്‍ നികത്തി കെട്ടിടങ്ങള്‍ പണിയുന്നു. പഴയ നല്ല നാളുകള്‍ നമുക്ക് നഷ്ട്ടപെടാന്‍ അതികം നാളുകള്‍ വേണ്ട. മഴ എന്നും മലയാളിക്ക് പ്രിയപെട്ടതാണ്.... മഴയത്ത് സ്കൂളില്‍ പോകുന്നത് ഞാന്‍ ഓര്‍ത്ത് പോയി. നല്ല കവിത.
ReplyDeleteവിളഞ്ഞ പാടം പോലെ മനോഹരം ...പച്ചപ്പിന്റെ മണം നിറയുന്നു ഈ വരികളില്‍ ...അതെ ഭൂമിയെ മച്ചിയാക്കി അന്യന്റെ വിളവു പാകമാകുന്നതും കാത്തു വയലുകള്‍ക്ക് മേലെ കൊട്ടാരം കെട്ടി കാത്തു കിടക്കുന്നു ...വരും തലമുറയ്ക്ക് ഓര്‍ക്കുവാന്‍ പോലും ഒന്നും ബാക്കി വെക്കാതെ ഇന്നിന്റെ പച്ചപ്പിനെ തിന്നു തീര്‍ക്കുന്നു ...നല്ല കവിത ...എല്ലാവിധ ഭാവുകങ്ങളും നേരുന്നു ...
ReplyDeleteസുകന്യ : ചുവരില്ലാതെ ചിത്രം വരക്കാന്‍ പറ്റില്ല.. പക്ഷേ.. നമുക്ക് ചുവരുണ്ടാക്കി ചിത്രം വരച്ചൂടേ.? എല്ലാം നമ്മുടെ കയ്യിലുണ്ട്..ആരും ശ്രമിക്കുന്നില്ല.! നന്ദി കേട്ടോ..!
ReplyDeleteജിആര്‍കേ : ആ കുട്ടിക്കാലത്തെ ഓര്‍മ്മകളിലൂടെ തന്നെയാണ് ഞാനും പോയത്..! സ്നേഹമഴ* കേട്ടോ..!
സന : സ്നേഹമഴ*!
നൌഷു : നന്ദി. വായിച്ചതിനും . മനസ്സു തെളിയിച്ച അഭിപ്രായം പറഞ്ഞതിനും..!
ചെറുവാടി : സ്നേഹമഴ*..നന്ദി..!
അനോണി : നന്ദി.! :(
നാഷുട്ടന്‍ : നമ്മുടെ സ്വപ്നം.. നമ്മുടെ ഗ്രാമം.. നമ്മുടെ മണ്ണ്..! സ്നേഹമഴ*.
ReplyDeleteജിത്തു : സ്നേഹമഴ*. നല്ല സന്തോഷമുണ്ട് ഈ നല്ല വാക്കുകള്‍ കേള്‍ക്കുമ്പോള്‍ !
അനോണി (ശാ..ലൂസ്) : ഭാവിയില്‍ ഇതൊക്കെ കാണാന്‍ കഴിയും.. ഇന്നത്തെ ആളുകള്‍ നല്ല രീതിയില്‍ ചിന്തിച്ചാല്‍ ..!
ഭൂമിയെയും മണ്ണിനെയും മനസ്സറിഞ്ഞു സ്നേഹിച്ചാല്‍ .. സ്നേഹമഴ*..!
പ്രവാസിനി ചേച്ചി : നന്ദി.സ്നേഹമഴ*.
ഷമീ : നന്ദി... വന്നതിനും വായിച്ചതിനും.. ഇഷ്ടായി എന്നു പറഞ്ഞതിനും.!
അനിത്സ് : സ്നേഹമഴ*.. ഇതെഴുതാനുണ്ടായ പ്രചോദനം ഞാന്‍ പറഞ്ഞിരുന്നു..! നന്ദി ട്ടോ.!
കലാവല്ലഭന്‍ : സ്നേഹം.. നന്ദി..!
ReplyDeleteപ്രസന്നേച്ചി : സ്നേഹമഴ*.! ചേച്ചി താളം ചോര്‍ന്നു പോകുന്ന ഒന്നുരണ്ടു സ്ഥലം ചൂണ്ടിക്കാണിച്ചിരുന്നു..! ചൊല്ലുമ്പോള്‍ അത് ശരിയാക്കാം ട്ടൊ.!
അനിലേട്ടന്‍ : സ്നേഹമഴ*. നന്ദി.. ആ തിരക്കിനിടയിലും ഇവിടേ എത്തിനോക്കിയതില്‍ ..!
നൌഷു : നന്ദി: സ്നേഹമഴ*.
സജിതേടത്തി : സ്നേഹമഴ*.. നന്ദി...ഈ പ്രോത്സാഹനത്തിന്, കരുതലിന്..!
നാരു : സ്നേഹമഴ*.. വായിച്ചതിനും..അത് വിശദമായി വിവരിച്ചതിനും.! ഈ ഇഷ്ടത്തിന് ഒരായിരം സ്നേഹമഴ*..!
ചന്ത്വേട്ടന്‍ : ചന്ത്വേട്ടാ.. സ്നേഹമഴ*. എല്ലാം ആരും മറന്നുപോകാതിരിക്കട്ടെ..!
ReplyDeleteസിയ : നന്ദി. വായിച്ചതിനും അഭിപ്രായം കുറിച്ചതിനും.
ഡിയര്‍ : വരികള്‍ മനസ്സില്‍ തങ്ങി നില്‍ക്കണമെന്നുദ്ദേശിച്ചിട്ടില്ല..ഒരു മെസേജ്.. അത്രയേയുള്ളൂ..
പിന്നെ കേട്ടു പഴകിയ പ്രയോഗങ്ങള്‍ ഒന്നിവിടെ പറഞ്ഞു തന്നാല്‍ കൊള്ളാമായിരുന്നൂട്ടോ..!
പിന്നെ സുഖല്ലേ? ഈ കമന്‍റിനു പുറകിലുള്ള ചേതോവികാരം മനസ്സിലാക്കുന്നു.. ഞാന്‍ മാത്രമല്ല.. ഇതു വായിക്കുന്ന ആര്‍ക്കും മനസ്സിലാകും..! നന്ദി..! വീണ്ടും വരിക.
റെജി : സ്നേഹമഴ*.. നന്ദി കേട്ടോ.. വന്നതിനും വായിച്ചതിനും.. ഭൂമിയുടെ അവസ്ഥ വിവരിച്ചതിനും..മഴ*യും മണ്ണും എന്നും മലയാളികളുള്‍ക്ക് പ്രിയം തന്നെ..! ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം..അല്ലെ?
ഷഹന : നൈസ് കമന്‍റ്സ്.. കവിതയിലെ മെസേജ് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ വിവരിച്ചതിന്.ഹഹനയുടേ കാഴ്ച്ചപ്പാടുകള്‍ കൂടി കുറിച്ച് വെച്ചതിന്.. നന്ദി..! എല്ലാവരുടെയും മനസ്സിലുണ്ട്.. പക്ഷേ ആരും ഒന്നും ചെയ്യുന്നില്ല..
ഇവിടെ വന്നു കവിത വായിച്ചു പോയവര്‍ക്കും.. അഭിപ്രായങ്ങള്‍ പറഞ്ഞവര്‍ക്കും..എല്ലാം എന്‍റെ ഹൃദയം നിറഞ്ഞ നന്ദി..!!
ഇനി എനിക്ക് കിട്ടിയ ഏറ്റവും നല്ലൊരഭിപ്രായം ഞാനിവിടെ
ReplyDeleteകുറിച്ചു വെക്കട്ടെ. ആരാധ്യനായ ശ്രീ രഘുനാഥ് പലേരി സര്‍ ഈ കവിത വായിച്ച് അദ്ദേഹത്തിന്‍റെ അഭിപ്രായം മെസേജിലൂടെ എന്നെ അറിയിച്ചിരുന്നു. ഇത്രയും തിരക്കു പിടിച്ച ജീവിതയാത്രക്കിടയിലും..ഇവിടെ വന്നു ഈ കവിത വായിച്ചതിനും. അതിന്‍റെ അഭിപ്രായം മെസേജിലുടെ അറിയിച്ചതിനും എന്‍റെ ഹൃദയം നിറഞ്ഞ ഒരായിരം നന്ദി അറിയിക്കുന്നു..!!എനിക്ക് ഇന്നു വരെ കിട്ടിയതില്‍ വെച്ച് ഏറ്റവും വലിയ അഭിനന്ദനം..! അതുകൊണ്ടു തന്നെ ഞാനിതിവിടെ പതിച്ചു വെക്കുന്നു..
Raghunath Paleri March 9 at 8:42am Reply • [object Object]
നന്നായിരിക്കുന്നു. നല്ല ചിന്തകൾ. മനസ്സിലെ പാടത്തും അക്ഷരം വിളയട്ടെ
നനഞ്ഞു കുതീര്‍ന്നൊരീ ഭൂമിതന്‍
ReplyDeleteനീരൂറ്റി തെളിയുന്നു സൂര്യനും
പൂമുഖ വാതിലില്‍ നിന്നുമപ്പോള്‍
‘പതി‘യെ യാത്രയയക്കുന്നു പത്നി...
കവിത എനിക്കും ഇഷ്ടായി ഒത്തിരി ഇഷ്ട്ടായി ആശംസകള്‍ മനുവേട്ടാ......
മനൂസേ, കവിത അസ്സലായിരിക്കുന്നു..എനിക്ക് നന്നായി ഇഷ്ട്ടപെട്ടു..
ReplyDeleteകവിത വായിച്ചപ്പോ ഒന്ന് മനസ്സിലായി..സ്വപ്നം കണ്ടാല്‍ മാത്രം പോരാ ... മണ്ണിനെ സ്നേഹിക്കുകയും ആ സ്വപ്നം യാധാര്ത്യമാക്കാന്‍ നമ്മള്‍ ശ്രമിക്കുകയും വേണം എന്ന്..
നന്ദി മനൂസ് ..ഇനിയും എഴുതുക..
by,
shaila..
ചിന്താർവും കാലികവുമായ വിഷയം കവിതയിലൂടെ പ്രതിഫലിപ്പിച്ചു.....
ReplyDeleteഎല്ലാ ആശംസകളും!
സ്വപ്നങ്ങള്‍ ഉരുക്കി വിയര്‍പ്പാക്കിയത്
ReplyDeleteസ്വപ്നസൌധങ്ങള്‍ പണിയാനല്ല
സ്വന്തമായ് വിള കാത്തു നിന്നത്
സ്വര്‍ഗ്ഗീയ ജീവിതം തീര്‍ക്കാനുമല്ല.
kollam nannayittunde..
ii bloginte aaa thudakkaththile photoyum orupadenikishtamai
നാളെയെന്നത് സത്യമെങ്കില്‍ നാം
ReplyDeleteനീളെ നീളെ വിത്ത് വിതയ്ക്കണം
നല്ല ചിന്ത, വാക്കുകള്‍
നല്ല കവിത..
ReplyDeleteനല്ല സ്വപ്നം, നല്ല വരികള്‍
ReplyDeleteഈ സ്വപ്‌നങ്ങള്‍ സഫലമാവട്ടെ...
ആശംസകള്‍...
നല്ല കവിത .
ReplyDeletenannayirikkunnu ettaaaaaaaaaa
ReplyDeleteothiri ishtaayiiiiiiiiiiiiiiii
മണ്ണിന്റെ ഗന്ധം നിറഞ്ഞ വരികള്‍... ചിന്തിപ്പിക്കുന്ന ആശയം...
ReplyDeleteനന്നായിരിക്കുന്നു.....സ്വപ്നങ്ങളൊക്കെയും സഫലമാകട്ടെ.... ആശംസകള്‍...