എല്ലാ ദിവസങ്ങളിലും ചെറിയൊരു നോവ് മനസ്സില്‍ നിറച്ചുവെച്ചായിരിക്കും ഉറങ്ങാന്‍ കിടക്കുന്നത് .അത് എന്നെപ്പോലെ തന്നെ ഏതൊരു പ്രവാസിയുടെയും സ്വകാര്യസ്വത്താണ്. പക്ഷേ.. ഇന്നലെ രാത്രി തെല്ലുപോലും വിഷമം ഉണ്ടായിരുന്നില്ല. സുഖമായി തന്നെ നിദ്ര വന്നെന്നെ പുണര്‍ന്നു.
പാതിരാത്രിയിലെപ്പോഴോ മരം കൊണ്ടുള്ള റൂഫില്‍ ആരോ ചെറുകല്ലുകള്‍ വാരിവിതറുന്നതു പോലെയുള്ള ശബ്ദം കേട്ടാണ് ഉറക്കത്തില്‍ നിന്നുണര്‍ന്നത്.എഴുന്നേറ്റയു ടനെ കണ്ണു തിരുമ്മി ജാലകവാതിലിന്‍റെ തിരശ്ശീല മാറ്റി ഞാന്‍ പുറത്തേക്കു നോക്കി. ചുറ്റും മിഴി തുറന്നു വെച്ച വൈദ്യതി വിളക്കുകളുടെ വെളിച്ചത്തില്‍, മുത്തുമണികള്‍ പോലെ മഴത്തുള്ളികള്‍ ചിതറി വീഴുന്ന കാഴ്ച...എത്ര മനോഹരമായിരുന്നു അത്... അഞ്ചുകൊല്ലത്തിനിടയില്‍ ഇവിടെ ആദ്യമായാണ് ഇങ്ങിനെയൊരു മഴ* ഞാന്‍ കാണുന്നത്.
(എനിക്കു മാത്രമല്ല. എന്‍റെ സീനിയേഴ്സിനും അങ്ങിനെ തന്നെയാണെന്ന് ഇന്നുച്ചക്ക് മെസ്സിലിരുന്നു ഭക്ഷണം കഴിക്കുമ്പോഴായിരുന്നു മനസ്സിലായത്.)
കൊല്ലത്തില്‍ വെറുമൊരു ചാറ്റല്‍മഴയോടെ ഈ മരുഭൂമിയിലെ (യിബാല്‍ - മസ്ക്കറ്റ്)മഴക്കാലം അവസാനിച്ചു പോകാറാണ് പതിവ്. പക്ഷേ.. ഉച്ചക്ക് ശേഷം തുടങ്ങിയ മഴ ... ആദ്യം തിമിര്‍ത്തു പെയ്തും.. പിന്നെ നേര്‍ത്ത ചാറ്റലായും പെയ്ത്.. ചെറിയൊരു ഇടവേളക്കു ശേഷം തിമിര്‍ത്തു പെയ്യുന്നതു കണ്ടപ്പോള്‍ മനസ്സിലെ സന്തോഷത്തിന്‍റെ അളവ് ക്രമാതീതമായി ഉയര്ന്നു..
ഉറക്കത്തിന്‍റെ ആലസ്യം എത്രപെട്ടെന്നാണ് എന്‍റെ മിഴികളില്‍ നിന്നും അപ്രത്യക്ഷമായത്... പെട്ടെന്നു തന്നെ ബെഡില്‍ നിന്നെഴുന്നേറ്റ് ലൈറ്റിട്ടു. പിന്നെ അടുത്തു വെച്ചിരുന്ന ഫോണെടുത്തു നോക്കി. സമയം രണ്ടുമണി. എത്ര മഴപെയ്താലും നാട്ടില്‍ വെച്ച് ഈ സമയത്തു ഞാനെഴുന്നേല്‍ക്കാറില്ലല്ലോ എന്നു വെറുതെ ചിന്തിച്ചു. ആ സമയങ്ങളില്‍ കട്ടികൂടിയ കമ്പടത്തിനുള്ളില്‍ ശരീരം മുഴുവനും പുതച്ചു മടിപിടിച്ചുറങ്ങി.. പുലരാനാവുമ്പോള്‍ ജാലകവാതില്‍ തുറന്ന് ..അതിന്‍റെ അഴികളില്‍ താടി ചേര്ത്തുവെച്ച് മഴത്തുള്ളികള്‍ ചിതറിവീഴുന്നതു കാണാനായിരുന്നു എനിക്കിഷ്ടം.. പക്ഷേ.. ഇവിടെ അപൂര്‍വ്വമായി കിട്ടുന്ന ഒരു ഭാഗ്യം തന്നെയാണ് ഇപ്പോള്‍ പുറത്തു ചിതറിത്തെറിക്കുന്ന മഴത്തുള്ളികള്‍..
മെല്ലെ അവിടെ നിന്നുമെഴുന്നേറ്റ് വാതിലിനടുത്തേക്കു ചെന്നു. വാതില്‍ തുറന്നപ്പോള്‍, മഴയുടെ അനുഭൂതി മുഴുവനും ആവാഹിച്ചെത്തിയ നനുത്ത കാറ്റ് എന്‍റെ മുഖത്ത് സുഖകരമായൊരു നനവു പടര്‍ത്തി.മഴയിലേക്കിറങ്ങിയാലോ എന്നു മനസ്സില്‍ ചിന്തിച്ചു. പിന്നെ സ്വയം പിന്തിരിഞ്ഞു.
ഇതെന്‍റെ നാടല്ല. ഈ അര്‍ദ്ധരാത്രിയില്‍ ആരെങ്കിലും അതുവഴി യാത്ര ചെയ്യുന്നുണ്ടെങ്കില്‍ എന്‍റെ രൂപം കണ്ടു പേടിക്കേണ്ട..!!!
പിന്നെയും കുറേ നേരം അവിടെ നിന്നു.. ഇടക്കിടെ മഴക്കൊപ്പം എത്തുന്ന കാറ്റ് ശരീരത്തെ ഇക്കിളിപ്പെടുത്തുന്നതിനോടൊപ്പം തന്നെ മനസ്സിനെ ഗതകാലസ്മരണകളിലേക്കും കൂട്ടിക്കൊണ്ടു പോയി..!!
എത്രയെത്ര മഴക്കാലങ്ങളാണെന്‍റെ ഓര്‍മ്മകളില്‍ ഇപ്പോഴും മായാതെ നില്‍ക്കുന്നത്.നാട്ടിലായിരുന് നെങ്കില്‍ ഇപ്പോള്‍ പെയ്തുകൊണ്ടിരിക്കുന്ന ഈ മഴ ഒരു സാധാരണ മഴയെന്നേ തോന്നുകയുള്ളൂ..പക്ഷേ.. ഈ മഴയെന്നെ വല്ലാതെ മോഹിപ്പിക്കുന്നു... ഈ മഴയില്‍ ഞാന്‍ നനയാതെ നനയുന്നുവെന്ന തോന്നല്‍....ഭക്ഷണം കിട്ടാതെ വലയുന്നവന് ഒരു ബ്രഡിന്‍റെ കഷ്ണം കിട്ടിയ അവസ്ഥയായിരുന്നു അത്.പുറത്ത് ചിതറിവീഴുന്ന മഴത്തുള്ളികള്‍ക്കിടയില്‍ നിന്നും പാറിവീഴുന്ന തുള്ളികളെന്‍റെ മുടിയില്‍ ചെറുകുമിളകള്‍ പോലെ നിറഞ്ഞിരുന്നു. ഞാനൊന്നു കൈകൊണ്ട് തലോടിയാല്‍ മതി അതുമൊത്തം തലയില്‍ പരക്കാന്‍...എന്തുകൊണ്ടോ അങ്ങിനെ ചെയ്യാന്‍ എനിക്കു മനസ്സു വന്നില്ല...!അതും തലയിലേറ്റി ഞാനങ്ങിനെ തന്നെ നിന്നു...
പിന്നെയും കുറച്ചു കഴിഞ്ഞപ്പോള്‍ വാതില്‍ ചേര്‍ത്തടച്ചു ഞാന്‍ പിന്തിരിഞ്ഞു .... വാതിലിന് വല്ലാത്ത ഭാരം അനുഭവപ്പെട്ടതുകൊണ്ട് അടക്കാന്‍ കുറച്ചു പാടുപ്പെട്ടു.. മരം കൊണ്ടുള്ള വാതില്‍ മഴത്തുള്ളികളെ മുഴുവന്‍ കുടിച്ച് അതിന്‍റെ ദാഹവും മാറ്റിയതുപോലെ. ബാത്ത്റൂമിനകത്തു നിന്ന് തോര്‍ത്തുമുണ്ടെടുത്ത് തല നന്നായി തുടച്ചു..പിന്നെ ബെഡില്‍ വന്നിരുന്നു സമയം നോക്കി...3.55. കുറച്ചു നേരം കൂടി അങ്ങിനെ ഇരുന്നു.
പിന്നെ തൊട്ടടുത്തെ ടേബിളില്‍ വെച്ചിരുന്ന ഡയറിയെടുത്തു.. എന്തൊക്കെയോ എഴുതണമെന്നു തോന്നിയെനിക്ക്...വാക്കുകള്‍ വരച്ചു വെക്കാന്‍ തുടങ്ങി... പക്ഷേ.. ഒരു വരിപോലും എഴുതുന്നതു ശരിയാവുന്നില്ല.. ഡയറിയുടെ പേജുകള്‍ കുറെ കീറിക്കഴിഞ്ഞപ്പോള്‍ ആ ശ്രമം ഞാന്‍ ഉപേക്ഷിച്ചു.
പിന്നെ തിരിഞ്ഞ് ജനല്‍ പാളി തുറന്നു വെച്ചു ഞാന്‍ ബെഡിലേക്ക് വീണു...
കണ്ണുകളടക്കാന്‍ തോന്നുന്നേയില്ല...ഇടക്കിടെ എഴുന്നേറ്റു ജാലകവിരി മാറ്റി പുറത്തേക്കു നോക്കും മഴ തോര്‍ന്നോ എന്ന്... പിന്നെയും കിടക്കും.കണ്ണടക്കാതെ...!!
ഓര്‍മ്മകളെ എന്‍റെ നാട്ടിലേക്കു വീണ്ടും കൊണ്ടുപോകുകയാണീ മഴത്തുള്ളികള്‍ ..!മഴക്കാലം എന്നു പറഞ്ഞാല്‍.. എനിക്കെത്രയെത്ര സുഖകരമായ ഓര്‍മ്മകള്‍ കൊണ്ടു വന്നിരിക്കുന്നു.. നല്ലതിനെ വീണ്ടും നല്ലതാക്കിയും.... വേദനിപ്പിക്കുന്നതിനെ ...വേദന കുറച്ചും.... ഏകാന്തതയ്ക്ക് കൂട്ടിരുന്നും.. നഷ്ടപ്പെട്ടവയെ ഓര്‍ത്തു മിഴിയിണകളില്‍ നിന്നൊഴുകുന്ന ചുടുനീര്‍തുള്ളികളെ തണുപ്പിച്ചും...ഉള്ളില്‍ നിറയുന്ന അമര്‍ഷമില്ലാതാക്കിയും... അങ്ങിനെയങ്ങിനെ...ഒരുപാടോര്മ് മകള്‍ ...
മാറി മാറി വരുന്ന ആറു ഋതുക്കളിലും..മഴ പെയ്യാറുണ്ട്..ചിലപ്പോഴൊക്കെ ഒരു അതിഥിയുടെ വേഷമായിരിക്കും മഴക്ക്.. നില്‍ക്കാന്‍ സമയമില്ലാതെ.. ഒന്നെത്തി നോക്കി ഒരു യാത്ര.. പിന്നെ ചിലപ്പോള്‍ അടുത്ത ഋതുവിലായിരിക്കും മഴത്തുള്ളികള്‍ ഭൂമിയെ ചുംബിക്കാനെത്തുക..!!
നാട്ടില്‍ മഴക്ക് ക്ഷാമമില്ല.. പ്രതീക്ഷിക്കാത്ത സമയങ്ങളില്‍ മഴ ഒരു വിരുന്നുകാരിയെ പോലെയെങ്കില്‍ മറ്റു സമയങ്ങളിലെല്ലാം വീട്ടുകാരിയായ് അവള്‍ വരും...!!! ചില സമയങ്ങളിലെ പിടിവാശിയൊഴിച്ചാല്‍ അവളെന്നുമെന്‍റെ മനസ്സിന് ഉണര്‍വ്വും ഉന്മേഷവും ആശ്വാസവും നല്‍കിയിട്ടേയുള്ളൂ...!! വേറെ ഒന്നിനോടും തോന്നാത്ത ഇഷ്ടം മഴയോടെനിക്കു തോന്നുന്നതും അതുകൊണ്ടു തന്നെയായിരിക്കാം..!!
ഇപ്പോള്‍ മഴത്തുള്ളികള്‍ മേല്‍ക്കൂരയില്‍ കലപില കൂട്ടുന്നത് നിന്നിരിക്കുന്നു...എഴുന്നേറ്റു വീണ്ടും ജാലക വാതിലിലൂടെ പുറത്തേക്കെത്തി നോക്കി..
മഴ നേര്‍ത്തു നേര്‍ത്തിപ്പോഴും ചാറുന്നുണ്ട്..!!എത്ര ശ്രമിച്ചിട്ടും ഉറങ്ങാന്‍ കഴിയുന്നില്ല..
പിന്നെയുമെന്തൊക്കെയോ ഓര്‍ത്തു കിടക്കുന്നതിനിടയിലെപ്പോഴോ വില്ലനെ പോലെ അലാറമടിച്ചു.
സമയം 5. 50 ആയിരിക്കുന്നു.. .. പെട്ടെന്നു തന്നെ ഞാന്‍ എഴുന്നേറ്റു... പതിവുപോലെ സ്നൂസിനെ ബുദ്ധിമുട്ടിക്കാന്‍ തോന്നിയില്ല..!!
ആദ്യമായിട്ടാണെന്നു തോന്നുന്നു.. എന്‍റെ ഫോണില്‍ സ്നൂസ് ബട്ടണ്‍ ക്ലിക്ക് ചെയ്യാതെ ഒരു പ്രഭാതം........!!!
നേരെ വീണ്ടും ബാത്റൂമിലേക്ക്... ചൂടുവെള്ളം ശരീരത്തില്‍ വീഴുമ്പോഴും ശരീരത്തിനകത്ത് തണുപ്പനുഭവപ്പെടുന്നു..!! കുറെ നേരം ചുടുവെള്ളം മേലൊഴിച്ച് അങ്ങിനെയിരുന്നു.. പതിവിലേറേ സമയമെടുത്തു കുളി തീരാന്‍...!!പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ഡ്രെസ്സ് മാറ്റി നേരെ വാതില്‍ തുറന്നു പുറത്തിറങ്ങി..
പുറത്ത് നാട്ടിലെ മഴക്കാലത്തെ ഓര്‍മ്മിപ്പിക്കുന്ന അതേ അന്തരീക്ഷം... കാര്‍മേഘങ്ങള്‍ നിറഞ്ഞ മാനവും.. ഇരുട്ടു കുത്തിയ ഭൂമിയും ..നേര്‍ത്ത ചാറ്റല്‍മഴയും...!! ഇടക്കിടെ വരുന്ന കാറ്റ് വല്ലാതെയെന്നെ തണുപ്പിച്ചു... രണ്ടു കൈകള്‍ പാന്‍സിന്‍റെ പോക്കറ്റിലിട്ടു മെസ്സിലേക്ക് നടന്നു.......!!!
മരുഭൂമിയില്‍ പെയ്തു വീണ മഴത്തുള്ളികളുടേ നനവൂറുന്ന കുറിപ്പുമായ് അടുത്ത തവണ കാണാം........!!
ഇതു വന്നു വായിച്ചവര്‍ക്കും...അഭിപ്രായങ് ങള് പറഞ്ഞവര്‍ക്കും.. എന്‍റെ സ്നേഹമഴ*...........!!!
(തുടരും)
http://mazhamanthram.blogspot.com/p/blog-page_21.html"മരുഭൂമിയില്‍ പെയ്ത മഴനൂലുകള്‍ ആദ്യഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക....!!</
http://mazhamanthram.blogspot.com/p/blog-page_21.html"മരുഭൂമിയില്‍ പെയ്ത മഴനൂലുകള്‍ ആദ്യഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക....!!</
കഴിഞ്ഞ ദിവസം റിയാദിലും നല്ല മഴ പെയ്തിരുന്നു...
ReplyDeleteമനസ്സില്‍ ഇതേ അനുഭവം തന്നെ...
പക്ഷെ ഇങ്ങനെ എഴുതാന്‍ അറിയില്ല..അതുകൊണ്ട് ഒരു പാഴ് ശ്രമം നടത്തിയില്ല...
മനുവേട്ടാ....നന്നായിട്ടുണ്ട് ഈ കുളിര്‍മഴ ....
അനുഭവങ്ങൾ അക്ഷരങ്ങളായി പുറത്തുവരുമ്പോൾ വായിച്ചിരിക്കാൻ ഒരു സുഖമുണ്ട്.. എത്ര എഴുതിയാലും കണ്ടാലും മതിവരാത്ത ഒരു സുഖാനുഭവമാണ് മഴ!!
ReplyDeleteരണ്ടാമത്തെ ഭാഗവും അതി മനോഹരമായിരിക്കുന്നു.. ആശംസകളും ഒപ്പം ഇനിയും നല്ല രചനകള്‍ പിരക്കട്ടെയെന്നു ആശംസിക്കുന്നു.
ReplyDeleteThis comment has been removed by the author.
ReplyDeletemazhaye ariyumbolanu athinte sowndaryam aasothikkanavuka.................
ReplyDeletemanuvettayude ezhuthil mazhayude nanavund.............
എന്‍റെ മഴമന്ത്രങ്ങളില്‍ മിഴിയെറിഞ്ഞ ഹരിക്കുട്ടന്‍ , ചന്ത്വേട്ടന്‍, നന്മണ്ടന്‍,സന..!! എല്ലാവര്‍ക്കും എന്‍റെ സ്നേഹമഴ*........!!
ReplyDeleteഉം... ഒരു മഴ കണ്ട പ്രതീതി..
ReplyDeleteപക്ഷെ അവതരണം നന്നാക്കാമായിരുന്നു..
പഴയ എഴുത്തിന്റെ ഭംഗിയും ഹൃദയത്തിലേക്കിറങ്ങുന്ന അവതരണ ശൈലിയും കൈമോശം വന്നത് പോലെ തോന്നി..
ആശംസകൾ.. :-)
2nd part valichu neettiya pole thonni...
ReplyDeleteennaalum vaayikkaan oru sukhamundu
എസ്സുട്ടന്‍ : ഇതൊരു അനുഭവമായിരുന്നു. ഒരുപാട് ഉപമകളും അലങ്കാരങ്ങളും
ReplyDeleteവേണ്ട എന്നു കരുതി....!!ഇതിലധികവും യാഥാര്‍ത്ഥ്യങ്ങളായതു കൊണ്ട് ഭാവനയുമായി അധികം കൂട്ടിക്കുഴക്കേണ്ടാ എന്നു കരുതി....>!!!
മനസ്സിലായി കാണുമെന്ന് വിചാരിക്കുന്നു.......!!! :)
അഖി: നടന്ന കാര്യങ്ങള്‍ മുഴുവനും എഴുതാന്‍ ശ്രമിച്ചതാ..!! :)
അഖിക്കും എസ്സുട്ടനും എന്‍റെ സ്നേഹമഴ*......>!!
Manusssse sherikkum kazhinja Friday ingane thanne
ReplyDeleteDubailum Mazhaaa...Njan pakshe nalla thirakkilarunnu nattinnu entey 2 koottukar vannittundu avar ee aazcha thirichu pokunnu.Njan Dhaid enna sthalam muthal Dubai vare ethandu oru 1 hour friendnte koode carl varumbol ellam Mazha peythirunnu.Pakshe njan ezhuthiyalathe sthithi parithapakaram ayirikkum...Manussssssinte ezhuthu vayichu njan Santhoshikkatto..valare nannayi Manusssssse ee Mazha kanda Anubhavam..paavam nammal Pravasikal alle...?
Aashamsaa Mazhaaa...!
Binu.V.G.