മഴ* മന്ത്രങ്ങള്‍ .....!!! ഇത് എന്‍റെ മാത്രം പ്രയത്നമല്ല.......!!! ഒരുപാട് നല്ല കൂട്ടുകാരുടെ നിസ്വാര്‍ത്ഥമായ സ്നേഹമുണ്ട് ഇതില്‍ .....!! ഇവിടെ കാണുന്ന മഴമന്ത്രങ്ങളിലെ വരികളിലൂടെ മാത്രമേ നിങ്ങള്‍ക്കെന്നെ കാണാന്‍ കഴിയൂ.......!!!അതിനുമപ്പുറം.....!! ഈ ബ്ലോഗ് എനിക്ക് വേണ്ടി ഡിസൈന്‍ ചെയ്തു തന്ന ജുനു എന്ന ജുനൈദ്...!! എന്‍റെ രചനകള്‍ ചിത്രങ്ങളിലേക്ക് പകര്‍ത്തി.. ആ വരികള്‍ക്ക് മിഴിവേകി തന്ന എന്‍റെ പ്രിയതുള്ളികളായ നാഷ്, ജുനു, സ്നേഹ (ഷേയ), റൈമു, സുഷിന്‍, നാസ്........!!! ഒരു മടിയനായ എന്നെ എഴുതാന്‍ വേണ്ടി പ്രോത്സാഹിപ്പിക്കുകയും,സ്നേഹപൂര്‍വ്വം നിര്‍ബന്ധിക്കുകയും ചെയ്ത/ചെയ്തുകൊണ്ടിരിക്കുന്ന .. സന്നു (ദീദി), സ്നേഹ, മിനി, നാഷ്, ജുനു, ഹരിക്കുട്ടന്‍ & ചന്ത്വേട്ടന്‍ ...!!! ചിത്രങ്ങള്‍ അയച്ചു തന്നു സ്നേഹം പങ്കുവെച്ച എന്‍റെ പ്രിയ കൂട്ടുകാരന്‍ ഷാജഹാന്‍ നന്മണ്ടന്‍ ....!! എല്ലാവരോടും ഞാന്‍ നന്ദി പറയുന്നില്ല... കാരണം... നന്ദി പറഞ്ഞാല്‍ അതോടു കൂടി ആ പ്രയത്നങ്ങളുടെ ഫലം തീര്‍ന്നു പോയേക്കാം....!! അതുകൊണ്ട്.. ഒരിക്കലും മായാതെ..എന്നുമെന്നും മനസ്സിനുള്ളില്‍ ഈ കടപ്പാട് ഞാന്‍ സൂക്ഷിച്ച് വെക്കുന്നു........!!

മരുഭൂമിയില്‍ പെയ്തിറങ്ങിയ മഴനൂലുകള്‍....!!!

പുറത്തിപ്പോഴും മഴ* ചാറുന്നുണ്ട്... തുറന്നിട്ട ജാലകവാതിലിനുമപ്പുറത്തേക്ക് ഇടക്കിടെ മിഴികള്‍ പായിച്ചുകൊണ്ടാണ് ഞാനെന്‍റെ സന്തോഷം കുറിച്ചിടുന്നത്..ഒരുപക്ഷേ.. ശുദ്ധമണ്ടത്തരങ്ങളുടെ ഒരു ഘോഷയാത്രയായിരിക്കും ഇത്..ഉറപ്പില്ല.. എന്താ എഴുതാ.. എന്താ മനസ്സില്‍ തോന്നാ..അതിപ്പോ പറയാന്‍ പറ്റില്ല്ലല്ലോ... മനസ്സില്‍ തോന്നുന്നതെന്തായാലും ഞാനിവിടെ വരച്ചുവെക്കും.. ഒരു തിരുത്തലുകളുമില്ലാതെ..
ഇന്നലെ മനസ്സില്‍ അത്രയധികം സന്തോഷം തോന്നിയ ദിവസമല്ലായിരുന്നു.എന്നിട്ടും മനസ്സെത്ര പെട്ടെന്നായിരുന്നു സന്തോഷം കൊണ്ടു തുള്ളിച്ചാടാന്‍ തുടങ്ങിയത്....
ഇന്നലെ രാവിലെ 5.50 നു അലാറം അടിച്ചതിനു ശേഷം ‍. അഞ്ചുമിനിറ്റ് ദൈര്‍ഘ്യമുള്ള സ്നൂസ് ഒരു മൂന്നു നാലു തവണ കൂടി കേട്ട് മടിയോടെ എഴുന്നേറ്റ്.. ദിനചര്യകള്‍ പൂര്‍ത്തിയാക്കി മെസ്സിലേക്കൊരു യാത്ര.. അവിടെ നിന്നും ഓഫീസിലേക്ക്..
രാവിലെ മുതല്‍ നല്ല തണുപ്പായിരുന്നു... പക്ഷേ.. അത് മഴക്കാലത്തിന്‍റെ സുഖാനുഭൂതി നിറച്ച തണുപ്പായിരുന്നില്ല... ഹിമകണങ്ങള്‍ പെയ്തുവീഴുന്ന മരുഭൂമിയിലെ, ശരീരത്തിലേക്ക് തുളച്ചു കയറുന്ന തണുപ്പ്....എത്ര തണുപ്പുണ്ടായാലും ഓവര്‍ക്കോട്ടിടുന്ന ശീലമില്ല.. കൂട്ടുകാരൊക്കെ കാശ്മീരിലേ മഞ്ഞിലൂടെ നടന്നു പോകുന്ന യാത്രക്കാരെ അനുസ്മരിപ്പിക്കുന്നതു പോലെയായിരുന്നു.. ചിലര്‍ മങ്കികേപ്പും ഗ്ലൌസും വരെ ധരിച്ചിട്ടുണ്ടായിരുന്നു.
പതിവുപോലെ ഓഫീസിലെത്തിയിട്ടും കാലാവസ്ഥക്കു വലിയ മാറ്റമുണ്ടായിരുന്നില്ല..അധികം പണിയില്ലാത്ത ദിവസങ്ങളിലൊന്നായതുകൊണ്ട്
നേരെ മഴമന്ത്രങ്ങളിലേക്ക് ലോഗിന്‍ ചെയ്തു.. അതിനുശേഷം എന്‍റെ സ്നേഹവും ,മോഹവും സ്വപ്നവുമെല്ലാം ഒരുപോലെ ഞാന്‍ അക്ഷരങ്ങള്‍കൊണ്ട് പെയ്തൊഴിച്ച എന്‍റെ ഗ്രാമത്തിലെ തുള്ളികള്‍ക്ക് ഒരു സ്നേഹപ്പുലരിമഴ* ആശംസിച്ചുകൊണ്ട്.. പതിവു കര്‍മ്മങ്ങളിലേക്ക്....
അതിനിടയില്‍ എനിക്കീ വാക്കുകള്‍ കൊണ്ടൊരു കഥയുണ്ടാക്കിത്തരാന്‍ പറഞ്ഞ് ജുനുവിന്‍റെ പിടിവാശി...പതിനഞ്ചുമിനിറ്റുനുള്ളില്‍ ഒരു കഥയെഴുതിക്കൊടുത്തു.
വീണ്ടും..ജുനു.. ഇന്നു മഴമന്ത്രം പോസ്റ്റു ചെയ്യുന്നില്ലേ..? എന്നും വേണ്ട ... എന്ന എന്‍റെ മറുപടിയില്‍ തൃപ്തനാകാതെ അവന്‍ പിന്‍‍വാങ്ങി....പിന്നെ ഹൃദയം തുറന്നു സ്നേഹിച്ച എന്‍റെ പ്രിയപ്പെട്ടവരുമായ് സല്ലാപം..അതിനിടയില്‍ പുറത്തേക്കു നോക്കിയപ്പോള്‍ കൂടെയുണ്ടായിരുന്നവരെല്ലാം ഉച്ചഭക്ഷണത്തിനായ് പോകുന്നതു കണ്ടു  സൈനൌട്ട് ചെയ്യാതെ സിസ്റ്റം ലോക്ക് ചെയ്തു പെട്ടെന്നിറങ്ങി.
    പുറത്തപ്പോഴും മഴ*പെയ്യുമെന്ന സൂചനയൊന്നുമില്ലായിരുന്നു. ഉച്ചഭക്ഷണത്തിനു ശേഷം ഒരു മണിക്കൂര്‍ വിശ്രമത്തിനായി റൂമിലേക്ക്.
വന്നയുടനെ ഡ്രെസ്സ് മാറ്റി.ബെഡിലേക്ക് വീണു.. പ്രിയപ്പെട്ടവരെ ഫോണിലൂടെ വിളിച്ച് സംസാരിച്ചു.അതിനിടയില്‍ ചെറിയ പിണക്കങ്ങള്‍.. തമാശകള്‍.. വഴക്കുകള്‍....പരിഭവങ്ങള്‍ ..........!!എനിക്ക് എല്ലാം മറന്ന് പിണങ്ങാനും.. വഴക്കു കൂടാനും.. പരിഭവം പറയാനും ഇവിടെയാരുമില്ലല്ലോ..അതൊക്കെ എന്‍റെ കണ്ണെത്താത്ത ദൂരെയല്ലേ... എങ്കിലും ഞാന്‍ മന്ത്രിക്കുന്നതവര്‍ക്കും അവര്‍ മന്ത്രിക്കുന്നതെനിക്കും കേള്‍ക്കാം... ഒരു സ്വകാര്യം പറയുന്നതുപോലെ..!! മറ്റുള്ളവരുടെ മുന്നില്‍ ഞാന്‍ സ്വയം മറയിട്ട കൊച്ചുകുട്ടിയുടെ ശാഠ്യങ്ങളുമായി ഇണങ്ങിയും പിണങ്ങിയും വഴക്കുകൂടിയും സംസാരിച്ച് പാതിയെത്തിയപ്പോഴേക്കും.... അലാറം പിന്നെയുമടിച്ചു.. :(
നേരെ എഴുന്നേറ്റ് ഡ്രെസ്സെടുത്തിട്ട് പുറത്തേക്കിറങ്ങി... പുറത്തിറങ്ങിയപ്പോള്‍ കണ്ടു വെയിലിനൊരു മങ്ങല്‍ ...എന്നത്തെയും പോലെ ഇന്നും പറ്റിക്കാനായിരിക്കുമെന്ന് കരുതി.. അതു കാര്യമാക്കിയില്ല... നേരെ ഓഫീസിലേക്ക് വന്നു വീണ്ടും സിസ്റ്റത്തിനു മുന്നില്‍ ഇരിപ്പുറപ്പിച്ചു.
കുറച്ചു കഴിഞ്ഞപ്പോഴേക്കും കൂട്ടുകാരന്‍ വന്നു പറഞ്ഞു.. പുറത്തു മഴ* പെയ്യുന്നു..കേട്ടപ്പോഴേക്കും കൂടെ സംസാരിച്ചിരുന്നവരോട് മഴ പെയ്യുന്നു എന്നു പറഞ്ഞു  മെല്ലെ വാതില്‍ തുറന്നു പുറത്തേക്ക്..
മനസ്സൊരു നിമിഷം എന്‍റെ നാട്ടിലേക്കു പോയോ എന്നറിയില്ല.. മനസ്സിനുള്ളിലെ ആഹ്ലാദം കൊണ്ട് കുറച്ച് നേരം വിണ്ണിലെക്ക് മിഴികള്‍ തുറന്നു  ഞാനവിടെ തന്നെ നിന്നു.പിന്നെ തുടിക്കുന്ന ഹൃദയവുമായ് പുറത്തേക്കിറങ്ങി... നനുത്ത തുള്ളികള്‍ ശിരസ്സിലും .. ഡ്രെസ്സിലും നനവുണ്ടാക്കിക്കൊണ്ടേയിരുന്നു... ഓഫീസിന്‍റെ മുന്‍‍വശം മുഴുവനും ടാറിട്ടതുകൊണ്ട് മഴത്തുള്ളികള്‍ വീണു ചിതറുന്നതു കാണാന്‍ നല്ല രസം..!!
കുറച്ചു ദൂരെ വേറൊരു കൂട്ടുകാരന്‍ നില്‍ക്കുന്നുണ്ടായിരുന്നു.. “ഡാ മനൂസ്.. നിന്‍റെ മഴ*...” എന്നു പറഞ്ഞവന്‍ അടുത്തേക്കു വന്നു.
(ഇപ്പോള്‍ പുറത്തേക്ക് നോക്കിയപ്പോള്‍ മഴ തോര്‍ന്നു കേട്ടോ.. ... എന്നാലും മൂടിക്കെട്ടിയ അന്തരീക്ഷം മനസ്സിനു സുഖം തരുന്നുണ്ട്..!!)
പിന്നെ കുറെ നേരം ഞാനും അവനും ആ മഴയില്‍ തന്നെ നിന്നു... മഴചിത്രങ്ങളെടുക്കാന്‍ വേണ്ടി നോക്കിയപ്പോഴായിരുന്നു രസം..!! മരങ്ങളോ.. പുല്ലോ ഇല്ല്ലാത്ത ഈ മണല്‍ക്കാട്ടില്‍ എന്‍റെ ഓഫീസിന്‍റെ ഫ്രണ്ടില്‍ നട്ടുവളര്‍ത്തിയ കുറച്ചു കുറ്റിച്ചെടികള്‍ മാത്രമേയുള്ളൂ..!!മഴയുടെ സൌന്ദര്യം ഒപ്പിയെടുക്കണമെങ്കില്‍ ... അതു മറ്റുള്ളവര്‍ക്ക് കണ്ടാസ്വദിക്കണമെങ്കില്‍ ..മഴമുത്തുകള്‍ ചിതറി തെറിക്കാനും.. കാറ്റത്തുലയാനും മരങ്ങള്‍ വേണ്ടേ.....? ഒടുവില്‍ അത്ര ഭംഗിയില്ലെങ്കിലും കുറച്ച് ഫോട്ടോയെടുത്തു...അപ്പോഴും മഴ* മുഴുവനായി നനഞ്ഞില്ലെന്ന് മനസ്സിലൊരു വിഷമം...മഴയാണെങ്കില്‍ പാതി തോര്‍ന്നു ... ഒരു സൂചിമുനയുടെ വിതിയിലുള്ള മഴച്ചാറലുമായ് പെയ്യുന്നു...പിന്നെ ബാല്യത്തിലെ ആ പഴയ കുസൃതി ഒരിക്കല്‍കൂടി ഞാന്‍ പുറത്തെടുത്തു.. കുറ്റിച്ചെടികളുടെ അടുത്തേക്ക് പോയി അതിന്‍റെ കൊമ്പുകള്‍ തലക്കു മുകളിലൂടെ അങ്ങോട്ടുമിങ്ങോട്ടുമാട്ടി ഞാന്‍ നനഞ്ഞു.... ഓഫീസ് ബില്‍ഡിങ്ങിന്റ്റെ റൂഫില്‍ നിന്നിറങ്ങി വന്ന അഴുക്കുവെള്ളവും തലയിലൂടെ വീണെന്നെ നനയിച്ചു.... പിന്നെ തലയിലെ വെള്ളം കൈകൊണ്ടു ഒപ്പിയെടുത്തു ഞാന്‍ അകത്തേക്കു കയറി...
ഭാഗ്യം ആരും കണ്ടില്ല.....നേരെ സീറ്റില്‍ വന്നിരുന്നു.. കൂടെയുണ്ടായിരുന്ന ഓണ്‍ലൈനിലെ കൂട്ടുകാരോട് മഴയെ പറ്റി പറഞ്ഞു..
അതുകൊണ്ടൊരു ആശ്വാസമുണ്ടായി...അതുവരെ മനസ്സിനെ വേദനിപ്പിച്ച ചില മുഹുര്‍ത്തങ്ങള്‍ അപ്പോഴെക്കും മനസ്സില്‍ നിന്നു മാഞ്ഞുപോയിരുന്നു..!പിന്നെയും കണ്ണുകള്‍ സോഷ്യല്‍ നെറ്റുവര്‍ക്കുകളിലെ കുസൃതികളിലേക്കും സൌഹൃദസംഭാഷണങ്ങളിലേക്കും നീണ്ടു...!!മനസ്സിനുള്ളില്‍ സന്തോഷത്തിന്‍റെ തിരയിളക്കം പിന്നീട് എന്‍റെ ഓരോ പ്രവര്‍ത്തിയിലുമുണ്ടായിരുന്നു എന്നു എനിക്കു തന്നെ തോന്നിപ്പോയി...!!
സമയം 5.30.. ആയി.. 6 മണി വരെയാണ് ഓഫീസ് ടൈം ... എങ്കിലൂം.. ഇരുട്ട് മൂടിക്കിടന്നിരുന്നതുകൊണ്ട് എല്ലാവരും നേരത്തെയിറങ്ങി..!!
തിരിച്ച് വണ്ടിയില്‍ കയറി റൂമിലേക്ക്...പോകുന്ന വഴിയില്‍ തളം കെട്ടിക്കിടക്കുന്ന മഴ* വെള്ളം പിന്നെയും എന്‍റെ ഓര്‍മ്മകളെ ബാല്യത്തിലേക്കു കൂട്ടിക്കൊണ്ടുപോയി..!! ഓരോ ഓര്‍മ്മകളും .. മണ്മറഞ്ഞു പോയ ഓരോ വ്യക്തിയുടെയും പുനര്‍ജന്മങ്ങളായിരിക്കും അല്ലെ.......??
അതെ ... അതങ്ങിനെ തന്നെയാണ്... നമ്മുടെ ഓര്‍മ്മകളിലൂടെ അവര്‍ പുനര്‍ജ്ജനിക്കുന്നു,.... പഴയതെല്ലാം ഓര്‍മ്മിപ്പിക്കുന്നു..!!
തിരിച്ച് റൂമിലെത്തി... റൂമിലേക്ക് കയറുന്നതിനിടക്ക് കാര്‍മേഘങ്ങള്‍ നിറഞ്ഞ മാനത്തേക്ക് ഒന്നു കൂടി നോക്കി.....!!
‘’പെയ്യാനും പെയ്യാതിരിക്കാനും സാദ്ധ്യതയുണ്ട്. “എന്നു മനസ്സില്‍ പറഞ്ഞുകൊണ്ടു അകത്തുകയറി.....!!
പിന്നെ കുളി കഴിഞ്ഞ് നേരെ മെസ്സിലേക്ക്..അപ്പോള്‍ സമയം 7.10... ഞങ്ങളുടെ മെസ്സില്‍ ഏറ്റവും ആദ്യം ഭക്ഷണം കഴിക്കുന്നവരുടെ പട്ടികയില്‍ പെട്ടതാണ് ഞാനും.. കാരണം.. ചൂടോടെ ഭക്ഷണം കിട്ടണമെങ്കില്‍ ആ സമയത്തു തന്നെ ചെല്ലണം.!!!ഭക്ഷണം കഴിച്ചു കഴിഞ്ഞു...!!
ഇനി കുറെ നേരം ഓണലൈനില്‍ എന്‍റെ പ്രിയകൂട്ടുകാരുമൊത്ത് ഇത്തിരി നേരം ..!!
അങ്ങിനെ പലതും പറഞ്ഞും, വായിച്ചും,എഴുതിയും നേരം പോയതറിഞ്ഞില്ല.. മെല്ലെ സിസ്റ്റം സൈനൌട്ട് ചെയ്ത് ഉറങ്ങാന്‍ കിടന്നു...ആ ഉറക്കമൊരു ഉറക്കമില്ലായ്മക്കു മുമ്പുള്ള സുഖകരമായ ഉറക്കമാണെന്ന് ഇന്നു രാവിലെയാണല്ലോ എനിക്ക് മനസ്സിലായത്..!! മനസ്സില്‍ മറ്റൊന്നും ചിന്തിക്കാതെ.. പെയ്തൊഴിച്ച തുള്ളികളുടെ നനവ് ഹൃദയത്തില്‍ നിറച്ചു വെച്ച് ഞാന്‍ ഉറങ്ങുകയാണ്.........!!!!
ഇനിയെന്‍റെ മഴത്തുള്ളികളും അവയുടെ നനവുമെല്ലാം അടുത്തൊരു കുറിപ്പില്‍.....!!

(തുടരും...)

11 comments:

 1. ഇന്നലെ പെയ്ത മഴയുടെ ആദ്യഭാഗം ഹൃദ്യമായി..വിശദമായ അഭിപ്രായം ബാക്കി ഭാഗം വായിച്ചതിനു ശേഷം..ആശംസകള്‍

  ReplyDelete
 2. pravasa jeevidathil mazha ennum kanninu kowdukamanu.................
  nadu missumbol mazhayum koode missunnu............

  ReplyDelete
 3. മഴയുള്ള ഒരു ദിനത്തിലെ സുഖാനുഭവം.. ഇതു വായിക്കുമ്പോൾ മഴ ഞാൻ കാണുകയായിരുന്നു.. ചെടികളിൽ തങ്ങിനിന്ന മഴത്തുള്ളികൾ എന്നിലേക്ക് തെറിച്ചു വീഴുമ്പോലെ ഒരു സുഖം.. അനുഭവങ്ങൾ നന്നായി എഴുതാൻ കഴിയുന്നു മനൂന്.. കാത്തിരിക്കുന്നു.. അടുത്ത ഭാഗത്തിനായി...

  ReplyDelete
 4. വീണ്ടും ഒരു മഴയുടെ നവ്യാനുഭവം....
  നന്നായിട്ടുണ്ട് മനുവേട്ടാ

  ReplyDelete
 5. നന്നായി വരും.

  സ്നേഹപൂര്‍വ്വം

  സൈനുക്ക

  ReplyDelete
 6. ഇനിയും ഒരുമഴ ആശംസിക്കുന്നു

  ReplyDelete
 7. മനൂസ്‌...നല്ല മഴയായിരുന്നു...ഒരു മഴ നനഞ്ഞ പോലെ ഉണ്ട്...നമ്മുടെ നാട്ടിലെ പോലെ ഇടിയും മിന്നലും ഒന്നും ഇല്ലാതെ നിശബ്ദമായി പെയ്യുന്ന മഴയാണ് ഇവിടെ അല്ലെ.
  രസകരമായി മണ്‌ുസ് എഴുതിട്ടുണ്ട് ...ഇനിയും തുടരട്ടെ..ഒരു നല്ല മഴ ആശംസിക്കുന്നു.

  ReplyDelete
 8. ഇന്ന് ഓരോ മഴയും പെയ്ത് തോരുമ്പോളോർക്കാറുണ്ട്..ഇന്നലെ പെയ്ത മഴയായിരുന്നോ കുളിർമ്മ പകർന്നതെന്ന്..ഓർമ്മകൾക്ക് മഴയുടെ കുളിർമ്മയാകുന്നത് മനസ്സിൽ ഒരിക്കലും പെയ്തു തോരാത്ത മഴക്കാലമുള്ളതിനാലാവാം അല്ലേ..പിന്നിട്ട മഴക്കാലം തിരഞ്ഞു പോകുകയാണു ഞാനും..പെയ്തൊഴിഞ്ഞെന്ന് കാലം പറഞ്ഞിട്ടും മനസിലിന്നും തോരാതെ പെയ്യുന്ന ആ ഓർമ്മകൾക്ക് ഇന്നും ബാല്യമാണ്..അതിൽ നനയുന്ന മനസ്സിനും..

  ഈ മഴ ഇഷ്ടമായി.. ഈ മരുഭൂവിലെ ഓരോ മഴയും ഇതേ അനുഭവമാണെന്നതിനാലാവാം...
  ആശംസകൾ... :-)

  അവതരണം ശ്രമിച്ചാലിനിയും കുറച്ചു കൂടെ ഹൃദ്യമാക്കാമായിരുന്നെന്ന് തോന്നി..

  ReplyDelete
 9. എന്‍റെ മഴമന്ത്രങ്ങളില്‍ മിഴിയെറിഞ്ഞ് സ്നേഹത്തുള്ളികള്‍ പെയ്തൊഴിച്ച ഹരിക്കുട്ടന്‍ , ചന്ത്വേട്ടന്‍, നന്മണ്ടന്‍,സന..സൈനുക്ക..ജീ ആര്‍ സര്‍.. ഷൈലാസ്.. എസ്സുട്ടന്‍!! എല്ലാവര്‍ക്കും എന്‍റെ സ്നേഹമഴ*........!!

  സൈനുക്കാ നന്ദി......>!!

  ReplyDelete
 10. എനിക്ക് എല്ലാം മറന്ന് പിണങ്ങാനും.. വഴക്കു കൂടാനും.. പരിഭവം പറയാനും ഇവിടെയാരുമില്ലല്ലോ..അതൊക്കെ എന്‍റെ കണ്ണെത്താത്ത ദൂരെയല്ലേ... എങ്കിലും ഞാന്‍ മന്ത്രിക്കുന്നതവര്‍ക്കും അവര്‍ മന്ത്രിക്കുന്നതെനിക്കും കേള്‍ക്കാം... ഒരു സ്വകാര്യം പറയുന്നതുപോലെ..!!


  really liked those lines

  ReplyDelete