മഴ* മന്ത്രങ്ങള്‍ .....!!! ഇത് എന്‍റെ മാത്രം പ്രയത്നമല്ല.......!!! ഒരുപാട് നല്ല കൂട്ടുകാരുടെ നിസ്വാര്‍ത്ഥമായ സ്നേഹമുണ്ട് ഇതില്‍ .....!! ഇവിടെ കാണുന്ന മഴമന്ത്രങ്ങളിലെ വരികളിലൂടെ മാത്രമേ നിങ്ങള്‍ക്കെന്നെ കാണാന്‍ കഴിയൂ.......!!!അതിനുമപ്പുറം.....!! ഈ ബ്ലോഗ് എനിക്ക് വേണ്ടി ഡിസൈന്‍ ചെയ്തു തന്ന ജുനു എന്ന ജുനൈദ്...!! എന്‍റെ രചനകള്‍ ചിത്രങ്ങളിലേക്ക് പകര്‍ത്തി.. ആ വരികള്‍ക്ക് മിഴിവേകി തന്ന എന്‍റെ പ്രിയതുള്ളികളായ നാഷ്, ജുനു, സ്നേഹ (ഷേയ), റൈമു, സുഷിന്‍, നാസ്........!!! ഒരു മടിയനായ എന്നെ എഴുതാന്‍ വേണ്ടി പ്രോത്സാഹിപ്പിക്കുകയും,സ്നേഹപൂര്‍വ്വം നിര്‍ബന്ധിക്കുകയും ചെയ്ത/ചെയ്തുകൊണ്ടിരിക്കുന്ന .. സന്നു (ദീദി), സ്നേഹ, മിനി, നാഷ്, ജുനു, ഹരിക്കുട്ടന്‍ & ചന്ത്വേട്ടന്‍ ...!!! ചിത്രങ്ങള്‍ അയച്ചു തന്നു സ്നേഹം പങ്കുവെച്ച എന്‍റെ പ്രിയ കൂട്ടുകാരന്‍ ഷാജഹാന്‍ നന്മണ്ടന്‍ ....!! എല്ലാവരോടും ഞാന്‍ നന്ദി പറയുന്നില്ല... കാരണം... നന്ദി പറഞ്ഞാല്‍ അതോടു കൂടി ആ പ്രയത്നങ്ങളുടെ ഫലം തീര്‍ന്നു പോയേക്കാം....!! അതുകൊണ്ട്.. ഒരിക്കലും മായാതെ..എന്നുമെന്നും മനസ്സിനുള്ളില്‍ ഈ കടപ്പാട് ഞാന്‍ സൂക്ഷിച്ച് വെക്കുന്നു........!!

കവിത

പ്രണയം...

വിതുമ്പാന്‍ കൊതിക്കുന്ന മേഘങ്ങള്‍
മനസ്സില്‍ മഴയായ് പെയ്യുമ്പോള്‍
മഴവില്ലിന്‍ വര്‍ണ്ണ ചിറകുപോലെ
ഹൃദയങ്ങളില്‍ നിന്ന് ഹൃദയങ്ങളിലേ-
ക്കൊഴുകുന്ന കുളിരരുവിയാണ് നീ.....
പറയാന്‍ മറന്നതും, മടിച്ചതും
മന്ദഹാസമായ് വിരിഞ്ഞതും
എഴുതാന്‍ കൊതിച്ചതും, ശ്രമിച്ചതും
മിഴികളാല്‍ കൈമാറിയതും
നീയെന്ന നിര്‍വൃതിയെ പുണരാന്‍...
കാത്തിരിപ്പിനോടുവില്‍ നീയെന്നില്‍
സത്യമായ് നിറയുമ്പോള്‍
‍ഊഷരമാമെന്‍ ഹൃദയത്തില്‍
‍ഹിമകണമായ് പൊഴിയുന്നു നീ...
ഒരു പൂവായെന്‍ ഹൃദയമുണരുമ്പോള്‍
‍കാര്‍വണ്ടായ് നീ പറന്നെത്തും
എന്നിലൂറും മധുകണങ്ങള്‍
നീയെന്ന വണ്ടിനു മാധുര്യമേകും.....
പിന്നെ
നീര്‍വറ്റിയ എന്‍ മേനിയിലിരുന്നു
നീതേടുന്നു മറ്റൊരു പൂവിന്‍ ചന്തം
ഒടുവില്‍ ഒന്നും പറയാതെ നീ
പറന്നകലുമ്പോള്‍.......
എന്‍ ഹൃദയം മന്ത്രിക്കുന്നു
നീ അഗ്നിയാണ്.......
മനസ്സിനെ മോഹിപ്പിക്കുന്ന സൌന്ദര്യവും
ദഹിപ്പിക്കുന്ന ജ്വാലയും നീ തന്നെ....ഇനിയും പെയ്യാതെ നീ.......!!

ഇനിയും പെയ്യാതെ നീ.......!!
എന്‍റെ കിനാവിന്‍റെ ചിറകുകളില്‍
നേര്‍ത്ത തെന്നല്‍ വന്നു തഴുകുന്നതു പോലെ
നീയും നിന്നോര്‍മ്മകളും........!!!
ഒരിക്കലും മറക്കാന്‍ കഴിയാത്ത നിന്‍റെ
നനവൂറും സംഗീതം ഹൃദയത്തില്‍‍.......!!!
കാലമെങ്ങിനെ കടന്നു പോയാലും
ഒരിക്കലും മായാതെ നില്‍ക്കുന്നതു
നീയും നിന്‍റെയീ നനുത്ത സ്പര്‍ശവും മാത്രം........!!
പെയ്യാന്‍ കൊതിക്കുന്ന കരിമുകിലുകളെ
കാണിച്ചു നീ കൊതിപ്പിക്കുമ്പോഴും
നനുത്ത കാറ്റായി വന്നു തലോടുമ്പോഴും
ഒടുവിലൊരു തുള്ളി പോലും എന്‍റെയീ
ശരീരത്തെ നനക്കാതെ പോകുമ്പോഴും
പരാതിയില്ലാതെ ഞാന്‍....!
എന്തുകൊണ്ടെന്നാല്‍.......!!
അത്രയേറെ ഓര്‍മ്മകള്‍ കൊണ്ടു നീയെന്‍റെ
മനസ്സിനെ നനച്ചു കഴിഞ്ഞിരിക്കുന്നു...!!
എനിക്കായ് മാത്രം നീ വരില്ലെന്നറിയാം..
എങ്കിലും...
സ്വപ്നങ്ങളുടെ വിണ്ണില്‍ നിന്നും
നീ പെയ്തു വീഴുന്നതെന്റ്റെ
മനസിന്‍റെ മണ്ണിനെ നനക്കാനായ്
മാത്രമെന്നു നിനച്ചു ഞാനിരുന്നോട്ടെ....???

6 comments:

 1. പറയാന്‍ മറന്നതും, മടിച്ചതും
  മന്ദഹാസമായ് വിരിഞ്ഞതും
  എഴുതാന്‍ കൊതിച്ചതും, ശ്രമിച്ചതും
  മിഴികളാല്‍ കൈമാറിയതും
  നീയെന്ന നിര്‍വൃതിയെ പുണരാന്‍...


  മനുവേട്ടാ നല്ലവരിക്കള്‍ ആശംസകള്‍......

  ReplyDelete
 2. കാലമെങ്ങിനെ കടന്നു പോയാലും
  ഒരിക്കലും മായാതെ നില്‍ക്കുന്നതു
  നീയും നിന്‍റെയീ നനുത്ത സ്പര്‍ശവും മാത്രം........!!  മഴയുടെ കാമുകാ........അഭിനന്ദനം

  ReplyDelete
 3. "നീര്‍വറ്റിയ എന്‍ മേനിയിലിരുന്നു
  നീതേടുന്നു മറ്റൊരു പൂവിന്‍ ചന്തം"

  നല്ല വരികൾ
  ആശംസകൾ

  ReplyDelete
 4. റാഫിക്കുട്ടാ... മോംസ് മഴ*.....>>!!

  നന്ദി കലാവല്ലഭാ.. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും.......!!

  ReplyDelete
 5. Hii Manu
  Beautiful super yaaaaaaaaa..
  Hey,keep writing..Great...!!

  ReplyDelete
 6. manu,
  very romantic lines....kadameduthotte njan..?
  Mazhapoleyaanu pranayam ALLA
  Mazhathanneyaanu pranayam....alle manu.
  orupaadishttamaayi too..

  priya sayuj

  ReplyDelete