മഴ* മന്ത്രങ്ങള്‍ .....!!! ഇത് എന്‍റെ മാത്രം പ്രയത്നമല്ല.......!!! ഒരുപാട് നല്ല കൂട്ടുകാരുടെ നിസ്വാര്‍ത്ഥമായ സ്നേഹമുണ്ട് ഇതില്‍ .....!! ഇവിടെ കാണുന്ന മഴമന്ത്രങ്ങളിലെ വരികളിലൂടെ മാത്രമേ നിങ്ങള്‍ക്കെന്നെ കാണാന്‍ കഴിയൂ.......!!!അതിനുമപ്പുറം.....!! ഈ ബ്ലോഗ് എനിക്ക് വേണ്ടി ഡിസൈന്‍ ചെയ്തു തന്ന ജുനു എന്ന ജുനൈദ്...!! എന്‍റെ രചനകള്‍ ചിത്രങ്ങളിലേക്ക് പകര്‍ത്തി.. ആ വരികള്‍ക്ക് മിഴിവേകി തന്ന എന്‍റെ പ്രിയതുള്ളികളായ നാഷ്, ജുനു, സ്നേഹ (ഷേയ), റൈമു, സുഷിന്‍, നാസ്........!!! ഒരു മടിയനായ എന്നെ എഴുതാന്‍ വേണ്ടി പ്രോത്സാഹിപ്പിക്കുകയും,സ്നേഹപൂര്‍വ്വം നിര്‍ബന്ധിക്കുകയും ചെയ്ത/ചെയ്തുകൊണ്ടിരിക്കുന്ന .. സന്നു (ദീദി), സ്നേഹ, മിനി, നാഷ്, ജുനു, ഹരിക്കുട്ടന്‍ & ചന്ത്വേട്ടന്‍ ...!!! ചിത്രങ്ങള്‍ അയച്ചു തന്നു സ്നേഹം പങ്കുവെച്ച എന്‍റെ പ്രിയ കൂട്ടുകാരന്‍ ഷാജഹാന്‍ നന്മണ്ടന്‍ ....!! എല്ലാവരോടും ഞാന്‍ നന്ദി പറയുന്നില്ല... കാരണം... നന്ദി പറഞ്ഞാല്‍ അതോടു കൂടി ആ പ്രയത്നങ്ങളുടെ ഫലം തീര്‍ന്നു പോയേക്കാം....!! അതുകൊണ്ട്.. ഒരിക്കലും മായാതെ..എന്നുമെന്നും മനസ്സിനുള്ളില്‍ ഈ കടപ്പാട് ഞാന്‍ സൂക്ഷിച്ച് വെക്കുന്നു........!!

എന്നെ കുറിച്ച്

മഴ*യെ ഒരുപാടിഷ്ടപ്പെടുന്ന ഒരു സാധാരണക്കാരന്‍........!!
തണുത്തു വിറക്കുന്ന മഞ്ഞുകാലവും... മനസ്സും ശരീരവും പൊള്ളിക്കുന്ന ഉഷ്ണകാലവും മാത്രം സമ്മാനിക്കുന്ന
മരുഭൂമിയുടെ ദത്തുപുത്രന്‍.......!!!
നാട്ടില്‍ മഴ* പെയ്യുന്നത് ദൃശ്യമാധ്യമങ്ങളിലൂടെ കാണുമ്പോള്‍ മൌനം പെയ്യുന്ന ഏകാന്തതയിലും
മിഴികളില്‍ നക്ഷത്രത്തിളക്കുവുമായി.... ഗതകാലസ്മരണകളിലൂടെ ഒരു അപ്പൂപ്പന്‍‍താടി പോലെ കാറ്റിന്‍റെ താളത്തിനൊത്ത് ഒഴുകി നടക്കുന്ന ഒരു സ്വപ്നജീവി.......!!!
ഗതകാലസ്മരണകള്‍ എന്നു പറയുമ്പോള്‍....
തോരാത്ത മഴ*യില്‍ ... പാതി തുറന്ന ജാലകവാതിലിന്‍റെ അഴികളില്‍ മുഖം ചേര്ത്തു വെച്ച്,
താഴെ തളംകെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ വീണുടയുന്ന പളുങ്കുമണികള്‍ തീര്‍ക്കുന്ന വൃത്തങ്ങളില്‍ സ്വന്തം
മുഖത്തിന്‍റെ പ്രതിബിംബം തിരഞ്ഞിരുന്ന ബാല്യമുണ്ട്...!!!!
മഴ* പെയ്തു തോര്ന്നാല്‍ പിന്നെ മരം പെയ്യാന്‍ തുടങ്ങുമ്പോള്‍ , താഴെ കരിയിലകളിലേക്ക് വീഴുന്ന മഴത്തുള്ളികള്‍ ഉതിര്‍ക്കുന്ന സംഗീതമുണ്ട്........!!!
അമ്പലപ്പറമ്പിലെ പഞ്ചാരമണലിലും, കൊയ്‍ത്തു കഴിഞ്ഞ നെല്‍‍പ്പാടങ്ങളിലും തോരാത്ത മഴ*യില്‍ കൂട്ടുകാരുമൊത്ത് കാല്പന്തുകളിയെയും, ക്രിക്കറ്റിനെയും പ്രണയിച്ച്, അക്ഷരങ്ങളെ തോന്ന്യാക്ഷരങ്ങളായി കണ്ടിരുന്ന കൌമാരമുണ്ട്...........!!!
കണ്ണീര്‍ത്തുള്ളികള്‍ ചുംബിച്ച തലയണയും കെട്ടിപ്പിടിച്ചുറങ്ങിയിരുന്ന ബാല്യവും,കൌമാരവും, യൌവ്വനവുമുണ്ട്‍........!!!
എണ്ണക്കിണറുകളില്‍ നിന്നും കോരിയെടുക്കാന്‍ മോഹിച്ച മുത്തും പവിഴവുമെല്ല്ലാം .... വെറുമൊരു മരീചിക മാത്രമാണെന്നറിഞ്ഞപ്പോള്‍...
കയ്യില്‍ നിന്ന് ഊര്‍ന്നു പോയ ചരടും കൊണ്ട് വായുവിലൂടെ അകന്നു പോകുന്ന പട്ടത്തെ നോക്കി പകച്ചു നില്‍ക്കുന്ന കൊച്ചുകുട്ടിയുടെ മനസ്സുണ്ടതില്‍ .....!! (കാരണം ആ പട്ടമാണല്ലോ എന്‍റെ ജീവിതം)
മരിക്കാത്ത ഓര്‍മ്മകള്‍ മേയുന്ന അമ്പലക്കാവും, കുളവും, പച്ച പുതച്ച പാടങ്ങളും, പൂക്കളും, പുഴകളും...
കൃത്യമായ ഇടവേളകളില്‍ മാറുന്ന ഋതുക്കള്‍ പ്രകൃതിയില്‍ വരുത്തുന്ന മാറ്റങ്ങളും, മനസ്സില്‍ മോഹമായ് നിറയുന്നത് ഇവിടുത്തെ ഏകാന്തത മനസ്സിനെ വല്ലാതെ വീര്‍പ്പുമുട്ടിക്കുമ്പോഴാണ്...


..!!!
ഓരോ ദിനങ്ങളായ് ആയുസ്സില്‍ നിന്നും അടര്‍ന്നു വീഴുന്നത് മോഹവും,സ്വപ്നവും,പ്രണയവുമെല്ലാ
ം ആഗ്രഹിക്കുന്നയീ യൌവ്വനത്തില്‍ നിന്നാണെന്ന് അറിഞ്ഞു കൊണ്ടും ... അറിയില്ലെന്ന് നടിച്ച് ഞാനീ യാത്ര തുടരുകയാണ്..........!!(ഇനിയുമൊരുപാടുണ്ട് ഓര്‍മ്മകളില്‍ സുഗന്ധവും വേദനയും നിറക്കുന്ന നിമിഷങ്ങള്‍ ...അത് പലപ്പോഴായി ...... മഴ*മന്ത്രങ്ങളായി ഇവിടെ പെയ്യുക തന്നെ ചെയ്യും..!!)

ഇവിടെ ഞാന്‍ കോറിയിടുന്ന അക്ഷരങ്ങള്‍ക്ക്, സൌന്ദര്യത്തേക്കാള്‍ കൂടുതല്‍ ജീവിതാനുഭവങ്ങളുടെ ചൂടും, ചിന്തകളുടെ നൈര്‍മ്മല്യവും, പ്രണയത്തിന്‍റെ നിറക്കൂട്ടുകളും,മഴ*യുടെ വശ്യസൌന്ദര്യവും, സംഗീതവും,നനവും പിന്നെ മഞ്ഞുതുള്ളികളുടെ സുതാര്യതയുമുണ്ടാകാം........!!

വായിക്കുന്നവരെ മുഷിപ്പിക്കാതെ എഴുതണമെന്നുള്ള ഒരേയൊരു ആഗ്രഹത്തോടൊപ്പം..
എന്‍റെ ചിന്തയും...പ്രണയവും...മോഹവും. കിനാവും...ഓര്‍മ്മകളും...വേര്‍
പാടും, വിരഹവും, വേദനയും
മഴ*മന്ത്രങ്ങളായി ഇവിടെ
  എനിക്ക് കോറിയിടണം..........!!!!
എന്‍റെ തോന്ന്യാക്ഷരങ്ങളെ സഹിക്കാനെനിക്കീ മഴ*മന്ത്രങ്ങള്‍ മതി..............!!!
ഇവിടെ വരുന്ന എല്ലാ കൂട്ടുകാര്‍ക്കും എന്‍റെ സ്നേഹമഴ*..............!!!!!!!!!!!!!!മഴ* മന്ത്രങ്ങള്‍ .....!!! ഇത് എന്‍റെ മാത്രം പ്രയത്നമല്ല.......!!! ഒരുപാട് നല്ല കൂട്ടുകാരുടെ

നിസ്വാര്‍ത്ഥമായ സ്നേഹമുണ്ട് ഇതില്‍ .....!! ഇവിടെ കാണുന്ന മഴമന്ത്രങ്ങളിലെ വരികളിലൂടെ മാത്രമേ

നിങ്ങള്‍ക്കെന്നെ കാണാന്‍ കഴിയൂ.......!!!അതിനുമപ്പുറം.....!!

ഈ ബ്ലോഗ് എനിക്ക് വേണ്ടി ഡിസൈന്‍ ചെയ്തു തന്ന ജുനു എന്ന ജുനൈദ്...!!

എന്‍റെ രചനകള്‍ ചിത്രങ്ങളിലേക്ക് പകര്‍ത്തി.. ആ വരികള്‍ക്ക് മിഴിവേകി തന്ന എന്‍റെ പ്രിയതുള്ളികളായ

നാഷ്, ജുനു, സ്നേഹ (ഷേയ), റൈമു, സുഷിന്‍, നാസ്........!!!

ഒരു മടിയനായ എന്നെ എഴുതാന്‍ വേണ്ടി പ്രോത്സാഹിപ്പിക്കുകയും,സ്നേഹപൂര്‍വ്വം നിര്‍ബന്ധിക്കുകയും ചെയ്ത/ചെയ്തുകൊണ്ടിരിക്കുന്ന ..

സന്നു (ദീദി), സ്നേഹ, മിനി, നാഷ്, ജുനു, ഹരിക്കുട്ടന്‍ & ചന്ത്വേട്ടന്‍ ...!!!

ചിത്രങ്ങള്‍ അയച്ചു തന്നു സ്നേഹം പങ്കുവെച്ച എന്‍റെ പ്രിയ കൂട്ടുകാരന്‍ ഷാജഹാന്‍ നന്മണ്ടന്‍ ....!!

എല്ലാവരോടും ഞാന്‍ നന്ദി പറയുന്നില്ല... കാരണം... നന്ദി പറഞ്ഞാല്‍ അതോടു കൂടി ആ പ്രയത്നങ്ങളുടെ ഫലം തീര്‍ന്നു പോയേക്കാം....!!

അതുകൊണ്ട്.. ഒരിക്കലും മായാതെ..എന്നുമെന്നും മനസ്സിനുള്ളില്‍ ഈ കടപ്പാട് ഞാന്‍ സൂക്ഷിച്ച് വെക്കുന്നു........!!

മനു (മഴ*)

8 comments:

 1. മനുവിന്‍റെ,,ചിന്തയും...പ്രണയവും...മോഹവും. കിനാവും...ഓര്‍മ്മകളും...വേര്‍പാടും, വിരഹവും, വേദനയും
  മഴ*മന്ത്രങ്ങളായി ഇവിടെ കോറിയിടാന്‍ ദൈവം അനുഗ്രഹിയ്കട്ടെ.

  ReplyDelete
 2. അനുഭവങ്ങൾ മനോഹരമായ അക്ഷരങ്ങളാൽ കോർത്തിണക്കി ചന്തമായി അവതരിപ്പിച്ചിരിക്കുന്നു.. ഇവിടെയുള്ള എല്ലാവരും പറയാൻ ആഗ്രഹിക്കുന്ന അനുഭവിക്കുന്ന കര്യങ്ങൾ..

  ReplyDelete
 3. സ്നേഹത്തിന്റെ അക്ഷരങ്ങള്‍ മഴയില്‍ കോര്‍ത്തിണക്കി..
  ഒരു സ്നേഹ മഴ പെയ്യട്ടെ ഈ വീട്ടില്‍

  ReplyDelete
 4. സ്നേഹ മഴ പെയ്യട്ടെ ഈ വീട്ടില്‍

  ReplyDelete
 5. മഴ പെയ്യട്ടെ ഈ വീട്ടില്‍

  ReplyDelete
 6. എന്നും ഇതുപോലെ സ്നേഹമഴ പെയ്തിറങ്ങാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു മനുവേട്ടാ ....

  ReplyDelete
 7. മനോട്ടാ.......മഴപോലെ തന്നെ മാന്ത്രികസ്പര്‍ശമുള്ള അക്ഷരങ്ങള്‍...അത് ഉള്ളില്‍ എവിടെയോക്കയൊ തോട്ട് തലോടിപ്പോകുന്നതു പോലെ......ഈ സ്നേഹമഴ എല്ലാവരിലും ഇറങ്ങിച്ചെല്ലാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു....

  ReplyDelete
 8. നന്ദിയുടെയും കടപ്പാടിന്റെയും അതിര്‍വരമ്പുകള്‍ വേണ്ടാ...
  എന്നും നമ്മുടെ ഈ സ്നേഹമഴയെ തോരാതെ പെയ്യുവാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ...

  ReplyDelete