മഴ* മന്ത്രങ്ങള്‍ .....!!! ഇത് എന്‍റെ മാത്രം പ്രയത്നമല്ല.......!!! ഒരുപാട് നല്ല കൂട്ടുകാരുടെ നിസ്വാര്‍ത്ഥമായ സ്നേഹമുണ്ട് ഇതില്‍ .....!! ഇവിടെ കാണുന്ന മഴമന്ത്രങ്ങളിലെ വരികളിലൂടെ മാത്രമേ നിങ്ങള്‍ക്കെന്നെ കാണാന്‍ കഴിയൂ.......!!!അതിനുമപ്പുറം.....!! ഈ ബ്ലോഗ് എനിക്ക് വേണ്ടി ഡിസൈന്‍ ചെയ്തു തന്ന ജുനു എന്ന ജുനൈദ്...!! എന്‍റെ രചനകള്‍ ചിത്രങ്ങളിലേക്ക് പകര്‍ത്തി.. ആ വരികള്‍ക്ക് മിഴിവേകി തന്ന എന്‍റെ പ്രിയതുള്ളികളായ നാഷ്, ജുനു, സ്നേഹ (ഷേയ), റൈമു, സുഷിന്‍, നാസ്........!!! ഒരു മടിയനായ എന്നെ എഴുതാന്‍ വേണ്ടി പ്രോത്സാഹിപ്പിക്കുകയും,സ്നേഹപൂര്‍വ്വം നിര്‍ബന്ധിക്കുകയും ചെയ്ത/ചെയ്തുകൊണ്ടിരിക്കുന്ന .. സന്നു (ദീദി), സ്നേഹ, മിനി, നാഷ്, ജുനു, ഹരിക്കുട്ടന്‍ & ചന്ത്വേട്ടന്‍ ...!!! ചിത്രങ്ങള്‍ അയച്ചു തന്നു സ്നേഹം പങ്കുവെച്ച എന്‍റെ പ്രിയ കൂട്ടുകാരന്‍ ഷാജഹാന്‍ നന്മണ്ടന്‍ ....!! എല്ലാവരോടും ഞാന്‍ നന്ദി പറയുന്നില്ല... കാരണം... നന്ദി പറഞ്ഞാല്‍ അതോടു കൂടി ആ പ്രയത്നങ്ങളുടെ ഫലം തീര്‍ന്നു പോയേക്കാം....!! അതുകൊണ്ട്.. ഒരിക്കലും മായാതെ..എന്നുമെന്നും മനസ്സിനുള്ളില്‍ ഈ കടപ്പാട് ഞാന്‍ സൂക്ഷിച്ച് വെക്കുന്നു........!!

Wednesday 26 January 2011

ഓര്‍മ്മയിലെ മഴക്കാലം.......>!!!




പ്രിയ സഖീ........!!!
നീ പെയ്തു തോര്‍ന്ന പുലരിയില്‍ എപ്പോഴോ മിഴിപൂട്ടിയ എന്‍റെ ആത്മാവില്‍ നീ നനച്ചു തന്ന ഓരൊ നിമിഷങ്ങളും
കിനാവായ് പെയ്തിറങ്ങുമ്പോള്‍...ഒരിക്കലും ഉണരാതിരുന്നെങ്കില്‍ എന്ന് ഉണര്‍ന്ന മാത്രയില്‍ ചിന്തിക്കുന്നതെന്തിനായിരുന്നു.
.......??
എന്‍റെ ഹൃദയത്തില്‍ ഒരിക്കലും അണയാത്ത ഓര്മ്മകളുടേ കെടാവിളക്കും കൊളുത്തി ഇടക്കിടെ കണ്മുന്നില്‍ നിന്നു യാത്ര പറഞ്ഞകലുമ്പോഴും ...നിന്‍റെ സുന്ദരമായ നനവെന്‍റെ ശരീരത്തെ സ്പര്‍ശിക്കുന്നില്ലെങ്കില്‍ പോലും;
നീ നനച്ചു തന്ന ഓര്‍മ്മകളെ ഒരു വേനല്‍ക്കാലത്തിനും എന്‍റെ മനസ്സില്‍ നിന്നു മായ്ക്കാനാവില്ല എന്ന് എന്നെ പഠിപ്പിച്ചു തന്നത് നീയായിരുന്നില്ലെ........!!!??
നീ വെറുമൊരു നീര്‍ത്തുള്ളിയല്ലെന്നും.. കാര്‍മേഘങ്ങള്‍ക്കിടയില്‍ നിന്നു പെയ്തു വീഴുമ്പോള്‍ അറിയാതെ മനസ്സിലുണരുന്ന വികാരവിചാരങ്ങളെ കടിഞ്ഞാണിടാന്‍ എനിക്കു കഴിയില്ലെന്നു പഠിപ്പിച്ചതും നീ തന്നെയായിരുന്നു..!! മനസ്സില്‍ നിറയുന്ന സംശയങ്ങള്‍... നീ എവിടെ നിന്ന്.. എങ്ങിനെ പെയ്തൊഴിയുന്നു.......?പഠിച്ചതും അറിഞ്ഞതുമായ കാര്യങ്ങള്‍ അതല്ലെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം..!!കാരണം..ഭൂമിയിലും, അന്തരീക്ഷത്തിലും നടക്കുന്ന പ്രക്രിയകളുടേ താളം തെറ്റിയാല്‍ നീ നഷ്ടപ്പെടുമെന്നു എനിക്കെങ്ങിനെ സങ്കൽപ്പിക്കാന്‍ കഴിയും........?? അതല്ലാതെ.. വേവുന്ന ഹൃദയങ്ങള്‍ക്ക് നനവേകുവാനാണ് നീ പെയ്യുന്നതെന്നു വിശ്വസിച്ചു കാത്തിരിക്കുന്ന സുഖം.. ആ സുഖം മതിയെനിക്ക്.......!!!
നീ പെയ്തു തോരുന്ന ദിവസങ്ങളിലെപ്പോഴോ പടിഞ്ഞാറന്‍ സമുദ്രത്തില്‍ മുങ്ങിയ സന്ധ്യയെ രാത്രിമഴ*യുടെ ചെറുസംഗീതത്താല്‍ യാത്രയാക്കുന്നത് കണ്ട ദിനങ്ങള്‍ ..ഇപ്പോള്‍ അകന്നു പോയിരിക്കുന്നു...!!പകല്‍മുഴുവന്‍ ഭൂമിയെ പൊള്ളിപ്പിച്ച് പകലോന്‍ മായുമ്പോള്‍ ഒരാശ്വാസവാക്കുമായ് ഭൂമിയുടെ മാറില്‍ പെയ്തിറങ്ങി ചെറുചാലുകള്‍ തീര്‍ത്തു നീ ഒഴുകി നടക്കുമ്പോള്‍ ...
മുള പൊട്ടുന്ന ജീവന്‍ കൊണ്ട് ‍..കാലത്തിന്‍റെ കവിളില്‍ കുളിര്‍സ്പര്‍ശം നിറക്കുന്നതു മാത്രമല്ല.. ഭൂമിയുടെ മേനിയിലും ഹരിതവര്‍ണ്ണങ്ങള്‍ പാകി സുന്ദരിയാക്കുന്നതും നീയല്ലാതെ മറ്റാരുമല്ലല്ലോ....!!
അടച്ചിട്ട ചില്ലുജാലക വാതിലിനുമപ്പുറം... നിന്‍റെ നേര്‍ത്ത സംഗീതം കാതുകളില്‍ അലയടിക്കുമ്പോള്‍ ...കറുത്ത കമ്പടം കൊണ്ടു മൂടിപ്പുതച്ചുറങ്ങുന്നതിനേക്കാള്‍...ഞാനിഷ്ടപ്പെട്ടിരുന്നതു പാതി തുറന്ന ജാലകവാതിലിന്‍റെ അഴികളില്‍ മുഖം താങ്ങി നിന്നിലേക്ക് തന്നെ മിഴികള്‍ തുറന്നു വെക്കുന്നതായിരുന്നു..!!
ഇടയ്ക്ക് നേര്‍ത്തു നൂലു പോലെ പെയ്തും ...ഇടയ്ക്ക് തോരാതെ പെയ്തും...പിന്നെ മുഴുവന്‍ ശക്തിയുമെടുത്ത് തിമിര്‍ത്തു പെയ്തും നിനവിന്‍റെ വീഥിയില്‍ നീ മാത്രമായ് നിറയുന്നു... !!
എന്‍റെ മനസ്സിലെ ഓര്‍മ്മകള്‍ക്ക് വരള്‍ച്ചയില്ലാതിരിക്കുന്നതും ഒരായുഷ്ക്കാലം മുഴുവനും ഓര്‍ക്കാന്‍ എന്‍റെ ഹൃദയത്തില്‍ നീ നനച്ച നിമിഷങ്ങള്‍ മതിയെനിക്ക്.......!!നീ പെയ്യാതെ പോകുന്ന സന്ധ്യകളിലൊരിക്കലും നിന്നോടു പരാതി പറയാറില്ലായിരുന്നു ഞാന്‍ ....!പക്ഷേ മനസ്സില്‍ പ്രതീക്ഷയുടെ തിരിനാളം കത്തിച്ചു വെച്ചു ..വിണ്ണിലുരുണ്ടു കൂടിയ കാര്‍മേഘങ്ങളെ പെയ്തൊഴിക്കാതെ
നീ മാഞ്ഞു പോകുമ്പോള്‍... മനസ്സില്‍ നിറയുന്ന വേദനക്ക് ഞാനെന്തു പേരിട്ടു വിളിക്കും.....!!??
നേര്‍ത്ത മൌനത്തേക്കാള്‍ ഞാനിഷ്ടപ്പെട്ടിരുന്നത് നിന്‍റെ വാചാലതയായിരുന്നു. ഒരിക്കലും നിര്‍ത്താതെ കലപില പറയുന്ന നിന്‍റെ കുസൃതികള്‍... തേങ്ങലുകള്‍... പിണക്കങ്ങളും പരിഭവങ്ങളും..!!ഇതൊക്കെയായിരുന്നു എന്നെ നിന്നില്‍ നിന്നും അകറ്റാതെ നിര്‍ത്തുന്ന കണ്ണികള്‍‍......!!
മനസ്സില്‍ വിഷാദമേഘങ്ങള്‍ വല്ലാതെ വേദനിപ്പിക്കുമ്പോള്‍.. അറിയാതെ ആശിച്ചു പോകുന്നതും നിന്‍റെ നനുത്ത സാമീപ്യത്തിനു വേണ്ടിയായിരുന്നു.....!!വേര്‍പാടും, വിരഹവും, ദുഃഖവുമെല്ലാം... നിന്‍റെ ഒരു പെയ്ത്തില്‍ അലിഞ്ഞലിഞ്ഞില്ലാതാവുന്നതു
എത്രയോ തവണ ഞാനറിഞ്ഞിരിക്കുന്നു.........!!!ഒരായിരം ഹൃദയങ്ങളുടെ ആശ്വാസവാക്കിനേക്കാള്‍ ശക്തിയും, നൈര്‍മ്മല്യവും, ആര്‍ദ്രതയും നിന്‍റെ നനുത്ത സ്പര്‍ശത്തിനു മാത്രമല്ലാതെ വേറെ എന്തിനു നല്‍കാന്‍ കഴിയും........!!
നീ പെയ്തു തോര്‍ന്ന മാത്രയില്‍ പറമ്പിലെ വൃക്ഷങ്ങളുടെ ചുവട്ടിലേക്ക് ഞാന്‍ യാത്രയാകുന്നത്..മരം പെയ്യുന്നതു കാണാനും..വലിയതുള്ളികളായ് നീ ഉതിര്‍ന്നു വീഴുമ്പോള്‍ താഴെ കരിയിലകളില്‍ നിന്നും ഉതിരുന്ന ക്രമം തെറ്റിയ സംഗീതവും ആസ്വദിക്കാന്‍ മാത്രമായിരുന്നില്ലെ..........??
അമ്പലപ്പറമ്പിലെ പഞ്ചാരമണലില്‍ കാൽപ്പന്തുകളിക്കിടയില്‍ നീ അപ്രതീക്ഷിതമായ് പെയ്തു വീഴുമ്പോള്‍ സ്വര്‍ഗ്ഗം കിട്ടിയ സന്തോഷമായിരുന്നു ഞങ്ങള്‍ കൂട്ടുകാര്‍ക്ക്.........!!മഴയില്‍ നനഞ്ഞു കുതിര്‍ന്നു കളിക്കുമ്പോള്‍......ശിരസ്സിലൂടെ ഒഴുകിവരുന്ന മഴത്തുള്ളികള്‍ വിയര്‍പ്പുകണങ്ങളുമായ് അലിഞ്ഞു ചേര്‍ന്ന് ചുണ്ടില്‍ ഉപ്പുരസം തീര്‍ക്കുന്നതും..!! കളി കഴിഞ്ഞാല്‍ നേരെ
പായല്‍ നിറഞ്ഞ അമ്പലക്കുളത്തില്‍ മുങ്ങാന്‍ കുഴിയിട്ടു കളിക്കുന്നതും..ഒടുവില്‍ കലങ്ങിയ കണ്ണുമായ് വീട്ടിലേക്കു വന്നു..
വടക്കേ മുറ്റത്തു നിന്നും ആരുമറിയാതെ വസ്തങ്ങള്‍ മാറ്റി... കഴുകാനായ് വെച്ച വസ്ത്രങ്ങള്‍ക്കിടയില്‍ തിരുകി വെക്കുന്നതുമെല്ലാം
നീ കൊണ്ടു തന്ന ചില അവിസ്മരണീയ നിമിഷങ്ങളല്ലേ?
ഓര്‍മ്മകള്‍ മരിക്കുന്നേയില്ല....... അതു മനസ്സില്‍ അവ്യക്തത സൃഷ്ടിക്കുന്നുമില്ല........!!പക്ഷേ അക്ഷരങ്ങള്‍ കൊണ്ടു വരച്ചു തീര്‍ക്കാന്‍ കഴിയാത്ത ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്...
പടിവാതിലിനുമപ്പുറത്തേക്കെന്നെ നിറഞ്ഞ മിഴികളോടേ യാത്രയാക്കുന്ന അമ്മയുടെ മുഖമാണ് ചിലപ്പോള്‍ നിനക്ക്
മറ്റുചിലപ്പോള്‍.........അതു പിന്നീടൊരിക്കല്‍ ..........!!!

20 comments:

  1. അടിപൊളി......പുലരിമഴ...

    ReplyDelete
  2. "കുട്ടിക്കാലമാണിപ്പോള്‍ ഓര്‍മ്മ വരുന്നത് മഴ നനഞ്ഞു സ്കൂളില്‍ പോയിരുന്ന ബാല്യം.നിന്നോടൊപ്പം തുള്ളിക്കളിച്ചിരുന്ന ആ ബാല്യത്തിലേക്ക് ഇനി മടങ്ങുവാന്‍ ഇങ്ങിനെ കുറച്ചു കുറിപ്പുകള്‍ മതി എനിക്ക്­ ­................

    ReplyDelete
  3. നന്നായി പ്രണയം നിറഞ്ഞ ഈ മഴക്കുറിപ്പ് ...

    ReplyDelete
  4. ഹരിക്കുട്ടനു സ്നേഹമഴ*......>!!
    ബിജുട്ടാ...!! ബാല്യത്തിലേക്ക് നമുക്കൊരുമിച്ചിറങ്ങാംട്ടോ...>!! ;)
    രമേശ് : നന്ദി.. എത്തി നോക്കിയതിന്.!!

    ReplyDelete
  5. സന്തോഷം മനു, ഒരു മഴ നനഞ്ഞ പ്രതീതി....
    ഓരോ മുടിയിഴകളിലൂടേം ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികള്‍..മനസ്സിലും ശരീരത്തിലും ഒരു പോലെ പെയ്തിറങ്ങുന്നൂ ല്ലേ..?

    ReplyDelete
  6. ഒരു മഴതന്നെ അനുഭവിച്ച പ്രതീതി..മഴയുടെ പ്രിയ എഴുത്തുകാരാ നന്ദി...ഒരുപാട്..

    ReplyDelete
  7. ഇടയ്ക്ക് നേര്‍ത്തു നൂലു പോലെ പെയ്തും ...ഇടയ്ക്ക് തോരാതെ പെയ്തും...പിന്നെ മുഴുവന്‍ ശക്തിയുമെടുത്ത് തിമിര്‍ത്തു പെയ്തും നിനവിന്‍റെ വീഥിയില്‍ നീ മാത്രമായ് നിറയുന്നു... !!


    ..മനുവേട്ടാ കലക്കിട്ടോ...

    ReplyDelete
  8. വര്‍ഷിണി : അങ്ങിനെയെപ്പോഴും തോന്നുന്നുണ്ട്... മറ്റുള്ളവര്‍ എഴുതുന്നത് വായിക്കുമ്പോഴും ഈ തോന്നല്‍ തന്നെ....
    പക്ഷേഅടുക്കുംതോറും അകന്നകന്ന്.!!

    ഷാജു : സ്നേഹമഴ*..........!!! വാക്കുകള്‍ മഴത്തുള്ളികള്‍ പോലെ.........!!!

    റാഫിക്കുട്ടന്‍ : സ്നേഹമഴ*....!! നിനവിന്‍റെ വീഥിയില്‍ മാത്രം.......?

    ReplyDelete
  9. മനു, ആദ്യായിട്ടാണിവിടെ.ഇഷ്ടായി മഴമന്ത്രങ്ങള്‍.മഴയെക്കുറിച്ച് ആരെന്ത് എഴുതിയാലും വല്ലാത്ത ആവേശത്തോടെയാണ് വായിക്കാനെത്തുക.നിരാശനായിട്ടില്ല ഇത് വരെ.മനസ്സില്‍ മഴയെ കുടിയിരുത്തിയവന്‍റെ വരികളും മഴപ്പെയ്ത്ത് പോലെ ഹൃദ്യമായിരിക്കും.ആര്‍ദ്രമായിരിക്കും.

    ചിലയിടത്ത് നിന്നൊക്കെ മഴയില്‍ കുതിര്‍ന്ന് തണുപ്പടിച്ച് ജലദോഷവും കൊണ്ടായിരിക്കും ഞാന്‍ തിരികെ പോകുക.സത്യത്തില്‍ അവരോടൊക്കെ അരിശവും തോന്നാറുണ്ട് കേട്ടോ.ഇവരൊക്കെയെന്തിനാ ഇത്രമാത്രം എന്‍റെ മഴയെ സ്നേഹിക്കുന്നത്.

    പാരഗ്രാഫ് തിരിച്ച് എഴുതിയാല്‍ വായിക്കാന്‍ എളുപ്പമുണ്ടാകും.എക്ലമേഷന്‍ മാര്‍ക്കുകളും ഡോട്ട്സും ശക്തന്‍ സ്റ്റാന്‍ഡിലേക്കുള്ള ഫുട്ട്പാത്തില്‍ നിന്നും ചുളുവിലക്ക് കിട്ടിയതാണോ?വാരിക്കോരി ഇട്ടിട്ടുണ്ടല്ലോ.ഇച്ചിരി കൂടിപ്പോയോന്നൊരു സംശയം.കൂടുതല്‍ പറഞ്ഞ് ബോറടിപ്പിക്കുന്നില്ല.ഒന്നു തണുക്കാന്‍ കൊതിക്കുമ്പോള്‍ വീണ്ടും വരാം.നിര്‍ത്താതെ പെയ്തോളൂ.ആശംസകള്‍

    ReplyDelete
  10. പ്രദീപ്, നെല്‍‍സണ്‍,ചെകുത്താന്‍....നന്ദി...ഈ വഴിയെ വന്നെത്തി നോക്കിയതിന്........!!!!!!!!
    ജീപ്പൂസ് : മഴയെ കുറിച്ച് ആര് എന്തെഴുതിയാലും നമുക്കാവേശമാണ്.. അതിപ്പോള്‍ വെറും മഴ* എന്നു മാത്രമെഴുതിയാലും ആ ആവേശത്തിനു കുറവുണ്ടാകില്ല.........!!
    അടുത്ത തവണ ചെറു ചെറു പാരാഗ്രാഫുകളായി തിരിച്ചെഴുതാം.. പിന്നെ ഈ exclamation മാര്‍ക്കുകളും ഡോട്ട്സും അറിയാതെ വരുന്നതാണ്..........>!! എഴുതി കഴിഞ്ഞതിനു ശേഷമിരുന്നു കുറേയൊക്കെ ഡിലീറ്റ് ചെയ്യും...പിന്നേം ഒരുപാട് ബാക്കി.. എന്തായാലും കുറക്കാന്‍ ശ്രമിക്കാം ട്ടൊ.........!!
    നന്ദി ഈ വഴിയെ വന്നതിനും.. അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞതിനും.........!!

    ReplyDelete
  11. മനു കുന്നത്ത്... ഇവിടെ വരാൻ വൈകി....മഴ ഗതകാലസ്മരാണകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ട് പൊകുന്ന മാദ്ധ്യമം..നാട്ടിൽ ഇന്നു രാവിലെ..മഴ മാറി,പ്രകൃതി കരഞ്ഞു മതിയാക്കി.. എങ്കിലും ആ മുഖം മ്ലാനമായിരിക്കുന്നു... കുളിച്ചീറനുടുത്തപോൽ മാമരം നിൽക്കുന്നു..പത്രത്ത്ലപ്പിൽ നീർത്തുള്ളിയിറ്റീടുന്നു..മക്കുടം ആർത്ത നാദം പൊഴിക്കുന്നു..( വഴി തെറ്റിവന്ന മഴ) ഇനിയും വന്നെത്തുന്നമഴയ്ക്ക് കാതോർത്ത്.... ചന്തുനായർ ( ആരഭി) http:chandunair.blogspot.com./

    ReplyDelete
  12. ഹാ, ഒരു മഴ നനഞ്ഞ സുഖം!

    ReplyDelete
  13. ഇതെന്താണ് ഇവിടെ നടക്കുന്നത്..?
    ഇറയത്തൊക്കെ ആകെ വെള്ളമാണല്ലോ..?

    ReplyDelete
  14. വളരെ നന്ദി ചന്ത്വേട്ടാ...ഓര്‍മ്മകള്‍ പങ്കുവെച്ചതിന്......!!!
    സിയാ : നന്ദി ... ഈ വഴിയെ മിഴി നീട്ടിയതിന്.....!!
    നാമൂസ് : അതെ ഓര്‍മ്മയുടെ ഇറയത്തു നിന്നും മഴവെള്ളം കുത്തിയൊലിച്ചു പോകുന്നേയില്ല......!!

    നന്ദി കൂട്ടുകാര്‍ക്ക്.....!!

    ReplyDelete
  15. "അക്ഷരങ്ങള്‍ കൊണ്ടു വരച്ചു തീര്‍ക്കാന്‍ കഴിയാത്ത ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്.." എത്ര ശരി.
    എങ്കിലും ഇത്രയും അക്ഷരങ്ങളാല്‍ കോര്‍ത്തു പറഞ്ഞില്ലേ, അഭിനന്ദനങ്ങള്‍.

    ReplyDelete
  16. കാരണം..ഭൂമിയിലും, അന്തരീക്ഷത്തിലും നടക്കുന്ന പ്രക്രിയകളുടേ താളം തെറ്റിയാല്‍ നീ നഷ്ടപ്പെടുമെന്നു എനിക്കെങ്ങിനെ സങ്കൽപ്പിക്കാന്‍ കഴിയും........??

    ചാറ്റല്‍ മഴ നനഞ്ഞു ഒരു ചെറുകുളിര്‍മയോടെ ഒഴുകി നടന്നപ്പോള്‍ കണ്ണില്‍ കണ്ട മഴചിന്തകള്‍ക്കൊപ്പം അതിന്റെ നഷ്ടപ്പെടലുകള്‍ വരുത്തിയേക്കാവുന്ന നോമ്പരത്തിലെക്കും കടന്നു ചെന്നു.
    ഇഷ്ടായി.

    ReplyDelete
  17. അയ്യോ...ഞാനിന്നലെ ഇവിടെ വന്ന് മഴ നനഞ്ഞതാണല്ലൊ...നല്ല എഴുത്ത് ! ആശംസകള്‍

    ReplyDelete
  18. സുകന്യ : നന്ദി... സ്നേഹാക്ഷരങ്ങള്‍ക്ക്.....>!!

    റാംജി : ആ ഇഷ്ടത്തിനൊരു സ്നേഹമഴ*....>>!!!

    സ്വപ്നസഖി : എന്നും മഴ* നനയാലോ..!!സ്നേഹമഴ* ഈ സ്നേഹാക്ഷരങ്ങള്‍ക്ക് ......!!

    നൌഷു : നന്ദി ഈ വഴിയെ മിഴി നീട്ടിയതിന്....>!!

    ReplyDelete
  19. very gud manuuuuuuuu.......othiriyothiri ishtavunnu......iniyum iniyum
    orupadezhuthan kazhiyatte priyankariyaya aa mazhaye kurichu........snehashamsakal....

    ReplyDelete