മഴ* മന്ത്രങ്ങള്‍ .....!!! ഇത് എന്‍റെ മാത്രം പ്രയത്നമല്ല.......!!! ഒരുപാട് നല്ല കൂട്ടുകാരുടെ നിസ്വാര്‍ത്ഥമായ സ്നേഹമുണ്ട് ഇതില്‍ .....!! ഇവിടെ കാണുന്ന മഴമന്ത്രങ്ങളിലെ വരികളിലൂടെ മാത്രമേ നിങ്ങള്‍ക്കെന്നെ കാണാന്‍ കഴിയൂ.......!!!അതിനുമപ്പുറം.....!! ഈ ബ്ലോഗ് എനിക്ക് വേണ്ടി ഡിസൈന്‍ ചെയ്തു തന്ന ജുനു എന്ന ജുനൈദ്...!! എന്‍റെ രചനകള്‍ ചിത്രങ്ങളിലേക്ക് പകര്‍ത്തി.. ആ വരികള്‍ക്ക് മിഴിവേകി തന്ന എന്‍റെ പ്രിയതുള്ളികളായ നാഷ്, ജുനു, സ്നേഹ (ഷേയ), റൈമു, സുഷിന്‍, നാസ്........!!! ഒരു മടിയനായ എന്നെ എഴുതാന്‍ വേണ്ടി പ്രോത്സാഹിപ്പിക്കുകയും,സ്നേഹപൂര്‍വ്വം നിര്‍ബന്ധിക്കുകയും ചെയ്ത/ചെയ്തുകൊണ്ടിരിക്കുന്ന .. സന്നു (ദീദി), സ്നേഹ, മിനി, നാഷ്, ജുനു, ഹരിക്കുട്ടന്‍ & ചന്ത്വേട്ടന്‍ ...!!! ചിത്രങ്ങള്‍ അയച്ചു തന്നു സ്നേഹം പങ്കുവെച്ച എന്‍റെ പ്രിയ കൂട്ടുകാരന്‍ ഷാജഹാന്‍ നന്മണ്ടന്‍ ....!! എല്ലാവരോടും ഞാന്‍ നന്ദി പറയുന്നില്ല... കാരണം... നന്ദി പറഞ്ഞാല്‍ അതോടു കൂടി ആ പ്രയത്നങ്ങളുടെ ഫലം തീര്‍ന്നു പോയേക്കാം....!! അതുകൊണ്ട്.. ഒരിക്കലും മായാതെ..എന്നുമെന്നും മനസ്സിനുള്ളില്‍ ഈ കടപ്പാട് ഞാന്‍ സൂക്ഷിച്ച് വെക്കുന്നു........!!

Saturday 29 January 2011

അനാഥന്‍ ........!!




പിറവിക്കുമുന്നെ ഞാനും നിങ്ങളെ പോലെ
ഒരമ്മതന്‍ ഉദരത്തില്‍ വളര്‍ന്നവന്‍
ജന്മശാപമോ, അമ്മതന്‍ കൈപിഴയോ
എന്നെയീ തെരുവിന്റെ പുത്രനാക്കി.
വളരാന്‍ അനന്തമായ ആകാശവും
തലചായ്ക്കാന്‍ നീളന്‍ പീടികതിണ്ണകളും
മലര്‍മെത്തവിരിക്കാന്‍ കീറച്ചാക്കുകളും
എനിക്കായ് സമ്മാനിച്ചു വിധി.
മകരമാസത്തിന്‍ മരം കോച്ചും തണുപ്പിലും
വിറകൊള്ളും തുലാവര്‍ഷ പേമാരിയിലും
കരിമ്പടം പോലെ മേനിയില്‍ ചൂടേകുവാന്‍
എനിക്കായ് ജിമ്മിയെ* തന്നു വിധി.
കരയുന്ന വയറിന് ആശ്വാസമേകുവാന്‍
എച്ചില്‍ കൂനകളില്‍ അന്നം തിരഞ്ഞൂ ഞാന്‍.
കൈനീട്ടി ചെന്നൊരു നാണയത്തുട്ടിനായ്
പിടിച്ചു തള്ളിയറപ്പോടേ ദൂരേക്കാരോ.
കോണ്‍ക്രീറ്റ് പാകിയ വീഥിയില്‍ വീണു
ഭീതിയോടെ നോക്കി ഞാനാ മനുഷ്യനെ.
കിനിയുന്ന രക്തം മറുകയ്യാല്‍ തുടച്ചു
നീങ്ങുന്നു മറ്റൊരാളിന്‍ ചാരത്തെക്ക്.
വിശപ്പിന്റെ വേദനയെല്ലാം മറയ്ക്കുമ്പോള്‍
നീറുമീ മുറിവില്‍ നോക്കിയെന്തിനു വിലപിക്കണം.
എങ്കിലുമൊരുമാത്ര ചിന്തിച്ചു പോകുന്നു
ഇവരിലൊരാളാവാം എനിക്കീ ജന്മം തന്നത്.
കുളിരുള്ള രാത്രിയിലെ നൈമിഷിക സുഖത്തിന്
വെറുക്കപെട്ടൊരു ജന്മം ദാനമായ് തന്നവന്‍ .



* തെരുവു നായ.

24 comments:

  1. കൈനീട്ടി ചെന്നൊരു നാണയത്തുട്ടിനായ്
    പിടിച്ചു തള്ളിയറപ്പോടേ ദൂരേക്കാരോ.
    കോണ്‍ക്രീറ്റ് പാകിയ വീഥിയില്‍ വീണു
    ഭീതിയോടെ നോക്കി ഞാനാ മനുഷ്യനെ.
    കിനിയുന്ന രക്തം മറുകയ്യാല്‍ തുടച്ചു
    നീങ്ങുന്നു മറ്റൊരാളിന്‍ ചാരത്തെക്ക്.
    നൊമ്പരപ്പെടുത്തുന്ന വരികള്‍ മഴക്കുട്ടാ...

    ReplyDelete
  2. ജന്മശാപമോ, അമ്മതന്‍ കൈപിഴയോ
    എന്നെയീ തെരുവിന്റെ പുത്രനാക്കി...........

    ReplyDelete
  3. മകരമാസത്തിന്‍ മരം കോച്ചും തണുപ്പിലും
    വിറകൊള്ളും തുലാവര്‍ഷ പേമാരിയിലും
    കരിമ്പടം പോലെ മേനിയില്‍ ചൂടേകുവാന്‍
    എനിക്കായ് ജിമ്മിയെ* തന്നു വിധി.

    തെരുവില അനാഥ ജന്മങ്ങള്‍
    കവിത നന്നായി.

    ReplyDelete
  4. തെരുവില്‍ വളരുന്ന അനേക ലക്ഷം കുഞ്ഞുങ്ങള്‍ക്ക്‌ ഈ കവിത സമര്‍പ്പിക്കാം ..ഒപ്പം നമ്മുടെ കാരുണ്യവും സഹായങ്ങളും ..

    ReplyDelete
  5. "ഓരോ ശിശുരോദനത്തിലും കേള്പ്പുഞാന്‍ ഒരു കോടി ഈശ്വര വിലാപം"

    ReplyDelete
  6. അനാഥ ജന്മത്തിന്റെ വിലാപം നന്നായിട്ടുണ്ട് മനുവേട്ടാ

    ReplyDelete
  7. ജന്മം നല്‍കിയവര്‍ ചെയ്തുപോയ തെറ്റിനു ശിക്ഷയനുഭവിക്കേണ്ടി വരുന്നത്, ഒരു തെറ്റും ചെയ്യാത്ത പിഞ്ചുകുഞ്ഞുങ്ങളാണ്. തെരുവിന്റെ മക്കളുടെ വേദനാജനമായ ജീവിതം വ്യക്തമായി വര്‍ണ്ണിച്ചിരിക്കുന്നു

    ReplyDelete
  8. ആരോ ചെയ്ത പാപത്തിന്‍ ഫലം ജന്മമ മുഴുവന്‍ അനുഭവുച്ചു തീര്‍ക്കുന്നവര്‍

    ReplyDelete
  9. അറിഞ്ഞോ അറിയാതെയോ ആരൊക്കെയോ ചെയ്യുന്ന തെറ്റുകള്‍ ഒരു തെറ്റും ചെയ്യാത്തവര്‍ അനുഭവിക്കേണ്ടി വരുന്നു.

    ReplyDelete
  10. മനു.. അസ്സലായിരിക്കുന്നു.. അനാഥത്വത്തിന്റെ ദുഃഖം.. അത് വരികളിൽ ഒതുക്കാനാവില്ല.. എങ്കിലും നന്നായി മനസ്സിൽ കൊള്ളുന്ന ഒരു കവിതയായി തോന്നി..

    ReplyDelete
  11. സിറുക്കാ : നൊമ്പരപ്പെടുന്ന ആ മനസ്സിന് നന്ദി..!
    രമേശ് : സമര്‍പ്പീക്കുന്നു.. കൂടെ സഹായിക്കാനുള്ള മനസ്സും.
    നന്ദി.. രമേശേട്ടാ.....!
    നാമൂസ് : എതിര്‍വാക്കില്ല.. സത്യമാണത്... നന്ദി.....!
    ഹരിക്കുട്ടന്‍ : സ്നേഹമഴ*........!!
    സ്വപ്നസഖി : നന്ദി ഈ നല്ല വാക്കുകള്‍ക്ക്.....!!
    അനീസ : നമ്മള്‍ അറപ്പോടെയും വെറുപ്പോടെയും നോക്കുന്നവര്‍ ‍..!! നന്ദി... ഈ വഴിയെ മിഴി നീട്ടിയതിന്...!
    മാലു : തെറ്റുകള്‍ ചെയ്യാത്തവരില്ല്ല.. പക്ഷേ.. ഈ പാവങ്ങള്‍ എന്ത് തെറ്റ് ചെയ്തു..? നന്ദീ..!
    ചന്ത്വേട്ടാ : സ്നേഹമഴ*...........!!!

    കൂടാതെ ഇവിടെ വന്നു വായിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്‍റെ സ്നേഹമഴ*............!!

    ReplyDelete
  12. നിമിഷ സുഖത്തിന്റെ സ്രഷ്ട്ടി ഇന്ന് അനാഥരെ ഉണ്ടാക്കുന്ന റിയാലിറ്റി ഷോ നടക്കുന്നു

    ReplyDelete
  13. അനാഥത്വത്തിന്റെ വേദനകൾ പെയ്തുതീരാത്ത ശിശിരമാണ്..!

    ReplyDelete
  14. മുഹമ്മദ് : നന്ദി... ഈ വഴിയെ വന്നതിന്.....!!
    അയ്യോ പാവം.. : നന്ദി.!!
    ജിഗി : അങ്ങിനെയും‍ പറയാം അല്ലെ ജിഗീ..? നന്ദി...!!

    ReplyDelete
  15. മനു സാധാരണപോലെ നനുത്തുപെയ്യുന്ന മഴ പ്രതീക്ഷിച്ചാണ് വന്നത്.
    "ഇവരിലൊരാളാവാം എനിക്കീ ജന്മം തന്നത്...."
    ഇരച്ച് പെയ്യുന്നുണ്ട് ഈ മഴ എവിടെയൊക്കെയോ......

    ReplyDelete
  16. കൈനീട്ടി ചെന്നൊരു നാണയത്തുട്ടിനായ്
    പിടിച്ചു തള്ളിയറപ്പോടേ ദൂരേക്കാരോ.

    നൊമ്പരമുണര്‍ത്തുന്ന വരികള്‍..
    നന്നായി കേട്ടോ..വീണ്ടും വരാം.

    ReplyDelete
  17. മാനുവേട്ടാ .. വായിച്ചു വല്ലാത്ത ഒരു വിഷമം തോന്നി...
    ഈ ബ്ലോഗ് അടിപൊളി ആകുന്നുണ്ട്

    ReplyDelete
  18. അനാഥന്റെ ഹൃദയം നന്നായി പകര്‍ത്തിയിരിക്കുന്നു മനു....

    ReplyDelete
  19. പ്രസന്നചേച്ചി : ഇടക്കൊക്കെ ഒരു നൊമ്പരമഴ*യും പെയ്യിക്കാമെന്നു വെച്ചു!
    സ്നേഹമഴ* ചേച്ചീ......!!
    വില്ലേജ് മേന്‍ : നൊമ്പരമേറ്റു വാങ്ങിയ ഗ്രാമീണന് സ്നേഹമഴ*...!!
    ഇനിയും വരണേ...!
    അറബി : സ്നേഹമഴ* അറബിക്കുട്ടാ..!!
    ഷമീര്‍ : നന്ദി.. ഈ വഴിയെ വന്നതിനും വായിച്ചതിനും..!!
    നൌഷു : സ്നേഹമഴ*.
    ജിത്തു : നന്ദി.. വീണ്ടും വരണം........>!!

    ഈ അനാഥനെ നെഞ്ചേറ്റിയവര്ക്കും..അവരുടെ ചിന്തകള്‍ പങ്കുവെച്ചവര്‍ക്കും എന്‍റെ സ്നേഹമഴ*.......>!!
    ഈ ഓണ്‍ലൈനിലെ തിരക്കുകളിലും.. ഇവിടെ വന്നു വായിക്കാന്‍ മനസ്സുകാണിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി മഴ*.......!!

    ReplyDelete
  20. സ്നേഹമഴ കൊണ്ട് നമ്മള്‍ അനാഥരുടെ വരണ്ട ഹൃദയങ്ങളില്‍ നനവ്‌ പടര്‍ത്തുക.

    ReplyDelete
  21. oru padishtammmmm...valare nannayiriykkunnu

    ReplyDelete