മഴ* മന്ത്രങ്ങള്‍ .....!!! ഇത് എന്‍റെ മാത്രം പ്രയത്നമല്ല.......!!! ഒരുപാട് നല്ല കൂട്ടുകാരുടെ നിസ്വാര്‍ത്ഥമായ സ്നേഹമുണ്ട് ഇതില്‍ .....!! ഇവിടെ കാണുന്ന മഴമന്ത്രങ്ങളിലെ വരികളിലൂടെ മാത്രമേ നിങ്ങള്‍ക്കെന്നെ കാണാന്‍ കഴിയൂ.......!!!അതിനുമപ്പുറം.....!! ഈ ബ്ലോഗ് എനിക്ക് വേണ്ടി ഡിസൈന്‍ ചെയ്തു തന്ന ജുനു എന്ന ജുനൈദ്...!! എന്‍റെ രചനകള്‍ ചിത്രങ്ങളിലേക്ക് പകര്‍ത്തി.. ആ വരികള്‍ക്ക് മിഴിവേകി തന്ന എന്‍റെ പ്രിയതുള്ളികളായ നാഷ്, ജുനു, സ്നേഹ (ഷേയ), റൈമു, സുഷിന്‍, നാസ്........!!! ഒരു മടിയനായ എന്നെ എഴുതാന്‍ വേണ്ടി പ്രോത്സാഹിപ്പിക്കുകയും,സ്നേഹപൂര്‍വ്വം നിര്‍ബന്ധിക്കുകയും ചെയ്ത/ചെയ്തുകൊണ്ടിരിക്കുന്ന .. സന്നു (ദീദി), സ്നേഹ, മിനി, നാഷ്, ജുനു, ഹരിക്കുട്ടന്‍ & ചന്ത്വേട്ടന്‍ ...!!! ചിത്രങ്ങള്‍ അയച്ചു തന്നു സ്നേഹം പങ്കുവെച്ച എന്‍റെ പ്രിയ കൂട്ടുകാരന്‍ ഷാജഹാന്‍ നന്മണ്ടന്‍ ....!! എല്ലാവരോടും ഞാന്‍ നന്ദി പറയുന്നില്ല... കാരണം... നന്ദി പറഞ്ഞാല്‍ അതോടു കൂടി ആ പ്രയത്നങ്ങളുടെ ഫലം തീര്‍ന്നു പോയേക്കാം....!! അതുകൊണ്ട്.. ഒരിക്കലും മായാതെ..എന്നുമെന്നും മനസ്സിനുള്ളില്‍ ഈ കടപ്പാട് ഞാന്‍ സൂക്ഷിച്ച് വെക്കുന്നു........!!

Wednesday, 2 February 2011

അത്രമേലിഷ്ടമാണെനിക്ക് നിന്നെ….. നിന്നെ മാത്രംനീ, ഇരുണ്ടുകൂടിയ മേഘങ്ങള്‍ക്കിടയില്‍
വീര്‍പ്പു മുട്ടുമ്പോള്‍ എന്‍റെ മിഴികള്‍
നിന്നെ പൊതിഞ്ഞു വെച്ചിരിക്കുന്ന
മേഘകൂടുകളെ ശപിക്കുമായിരുന്നു.....

നീ, വരണ്ടുണങ്ങിയ ഭൂമിതന്‍ മാറില്‍
തുള്ളികളായ് ഉതിര്‍ന്നു വിഴുമ്പോള്‍
വായുവില്‍ നിറയുന്ന പുതുമണം
മനസ്സിന് നിര്‍വൃതിയേകുമായിരുന്നു.....

നീ, തകര്‍ത്തു പെയ്യാന്‍ തുടങ്ങുമ്പോള്‍
നനഞ്ഞു കുതിര്‍ന്ന മണ്‍തരികളില്‍ നിന്നും
ഏതോ മധുരതരമാം സംഗീതം എന്‍റെ
കാതുകളില്‍ അലയടിക്കുമായിരുന്നു.....

നീ, വിഷാദമാര്‍ന്ന എന്‍റെ മനസ്സിന്‍റെ
തന്ത്രികളില്‍ നനുത്ത വിരല്‍ സ്പര്‍ശത്താല്‍
പുതുരാഗമുണര്‍ത്തുമ്പോള്‍ വെറുതെയെങ്കിലും
നിന്നിലലിഞ്ഞു ചേരാന്‍ മോഹിക്കുമായിരുന്നു.....

നീ, മുറ്റത്തെ മൂവാണ്ടന്‍ മാവിന്‍റെ
ചില്ലകളില്‍ നിന്നും അടര്‍ന്നു വിഴുമ്പോള്‍
തുറന്നിട്ട ജാലക വാതിലിനുമിപ്പുറം എന്‍റെ
മിഴികള്‍ക്ക് കുളിര്‍മ്മയേകുമായിരുന്നു.....

നീ, വിടപറഞ്ഞു പോകുമ്പോള്‍ ഒരു കള്ള-
ചിരിയോടെ ആകാശത്ത് നിന്നും ഏതോ
വിജയിയെ പോലെ എന്നെ നോക്കിച്ചിരിക്കുന്ന
സൂര്യനെ ഞാന്‍ വെറുക്കുമായിരുന്നു.....

കാരണം അത്രമേലിഷ്ടമാണെനിക്ക് നിന്നെ…..
നിന്നെ മാത്രം......

26 comments:

 1. ഒരു മഴ പെയ്തു തോരുന്നതിന്റെ വിവിധ ഭാവങ്ങള്‍....
  ഒടുവില്‍ ഒരല്പം വിഷമം സമ്മാനിച്ച്‌ മഴയുടെ വിടവാങ്ങല്‍...
  നന്നായിട്ടുണ്ട്

  ReplyDelete
 2. വീണ്ടും ഒരു പുതുമഴയുടെ ഗന്ധവും കുളിര്‍മയും..............കൊള്ളാം.
  ആശംസകള്‍.........

  ReplyDelete
 3. മഴ വീണ്ടും വീണ്ടും പെയ്യട്ടെ
  എന്നാശംസിക്കുന്നു , വരികള്‍ നന്നായിട്ടുണ്ട്

  ReplyDelete
 4. നീ, വിടപറഞ്ഞു പോകുമ്പോള്‍ ഒരു കള്ള-
  ചിരിയോടെ ആകാശത്ത് നിന്നും ഏതോ
  വിജയിയെ പോലെ എന്നെ നോക്കിച്ചിരിക്കുന്ന
  സൂര്യനെ ഞാന്‍ വെറുക്കുമായിരുന്നു.....

  കാരണം അത്രമേലിഷ്ടമാണെനിക്ക് നിന്നെ…..
  നിന്നെ മാത്രം......
  nice..

  ReplyDelete
 5. ഹരിക്കുട്ടാ സ്നേഹമഴ*......!!

  ജിത്തൂ വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദിമഴ*.....!!

  ഇസ്മയില്‍ജി മഴ* പെയ്തുകൊണ്ടേയിരീക്കും.....!

  ഷാജു നന്ദി...!!

  ReplyDelete
 6. മഴ മഴ പെയട്ടങ്ങനെ

  ReplyDelete
 7. മഴ മാത്രമോ..?
  മഴയില്‍ കുളിച്ച ദിനരാത്രവര്‍ഷങ്ങളും അതെ..

  ReplyDelete
 8. സ്നേഹിച്ചുകൊതിതീരാത്ത അവള്‍ മറ്റൊരാളുടേതാകുമ്പോഴുള്ള ദുഃഖം പോലെ... അവളെ സ്വന്തമാക്കിയ സൂര്യന്റെ കള്ളച്ചിരി...മഴയുടെ വിടവാങ്ങല്‍ അസ്സലായി.

  ReplyDelete
 9. അയ്യോ പാവം, നാമൂസ് : നന്ദി... മഴ* എപ്പോഴും പെയ്യട്ടെ......!!!

  സ്വപ്നസഖി : നന്ദീ.. ഈ നല്ല്ല വാക്കുകള്‍ക്ക്...!

  ReplyDelete
 10. " നീ, വരണ്ടുണങ്ങിയ ഭൂമിതന്‍ മാറില്‍
  തുള്ളികളായ് ഉതിര്‍ന്നു വിഴുമ്പോള്‍
  വായുവില്‍ നിറയുന്ന പുതുമണം
  മനസ്സിന് നിര്‍വൃതിയേകുമായിരുന്നു....."

  സത്യം....

  ReplyDelete
 11. കുളിരൻ കവിത!
  അഭിനന്ദനങ്ങൾ, മനൂ!

  ReplyDelete
 12. നീ, തകര്‍ത്തു പെയ്യാന്‍ തുടങ്ങുമ്പോള്‍
  നനഞ്ഞു കുതിര്‍ന്ന മണ്‍തരികളില്‍ നിന്നും
  ഏതോ മധുരതരമാം സംഗീതം എന്‍റെ
  കാതുകളില്‍ അലയടിക്കുമായിരുന്നു.....


  മനുഏട്ടാ...മഴയുടേ പ്രിയതോഴാ..അഭിനന്ദനം...
  കാരണം അത്രമേലിഷ്ടമാണെനിക്ക് നിന്നെ…..
  നിന്നെ മാത്രം......

  ReplyDelete
 13. valare manoharamayittundu....... aashamsakal....

  ReplyDelete
 14. നൌഷു : നന്ദി.
  ജയേട്ടാ ; ഇതിലെ വന്നതിലും കണ്ടതിലും കവിത വായിച്ചതിലും സന്തോഷം.. നന്ദി.........!!
  റാഫിക്കുട്ടാ : മോംസ് മഴ*...........!!

  ജയരാജ് : നന്ദി ഈ നല്ല വാക്കുകള്‍ക്ക്....!

  ReplyDelete
 15. ഒരു പുതുമഴ നനഞ്ഞ പ്രതീതി.
  എനിക്കും മഴ ഒരുപാടിഷ്ടമാണ്.തക്കം കിട്ടിയാല്‍ ഈ പ്രായത്തിലും മഴ കൊള്ളും ഞാന്‍.
  നല്ല കവിത.

  ReplyDelete
 16. വളരെ നന്നായിരിക്കുന്നു...ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വരണം കേട്ടോ...http://www.computric.co.cc/

  ReplyDelete
 17. മഴയിൽ കുടുങ്ങിപോകാതിരിക്കട്ടെ.
  ആശംസകൾ.

  ReplyDelete
 18. എക്സ് പ്രവാസിനി ചേച്ചി : പ്രായം ശരീരത്തെ മാത്രമല്ലേ ബാധിക്കൂ...! മനസ്സിനു ബാധകമല്ല.. ചേച്ചി നനഞ്ഞോ...! നന്ദി..!1
  ഹാക്കര്‍ , നികു : സ്നേഹമഴ*.. ഈ വഴിയെ വന്നതിന്....>!

  ReplyDelete
 19. മിന്നുന്നതെല്ലാം തെളിനീർ മഴ
  പ്രിയ ചുംബനങ്ങൾ പൂന്തേൻ മഴ-

  "മനു"രാഗ ഗാനമീ മഴാ....

  ReplyDelete
 20. മഴയോടുള്ള അടങ്ങാത്ത ആവേശവും ഇഷ്ടവുമാണ് മനോഹരമായ വരികളായ് പുറത്തുവരുന്നത്.. സൂര്യനെ വെറുക്കുന്നതുപോലും മഴയോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടെന്ന് അവസാന വരികളിൽ.. നല്ല വരികൾ കോർത്തിണക്കി ചേർത്ത് ചന്തമായി പറഞ്ഞിരിക്കുന്നു... ഒരു കുളിർമഴയുടെ സുഖം...

  ReplyDelete
 21. ഇഷാക്ക്..... ഈ കമന്‍റെനിക്ക് നന്നായി ഇഷ്ടായി...!!
  നന്ദി.. ഈ വഴിയെ വന്നതിന്.....!!

  ചന്ത്വേട്ടാ. : എപ്പോഴും നല്ല വാക്കുകള്‍ മാത്രെ പറയൂ അല്ലെ....!!?
  സ്നേഹമഴ*.......>!!!

  ReplyDelete
 22. അറബ് നാട്ടില്‍ വസിക്കുന്ന പ്രിയ മലയാളികള്‍ക്ക് ഇത് സമര്‍പ്പിച്ചോളൂ

  ഈ കവിതയ്ക്ക് മാച്ച് ആയി ബാക്ക്ഗ്രൌണ്ട് ചിത്രം

  ReplyDelete
 23. മനു ഇപ്പോഴും മഴ നന്നയുന്നു എന്ന് അറിജ്നതില്‍ സന്തോഷമുണ്ട്

  ReplyDelete
 24. എനിക്കുമിഷ്ടമാണവളെ.

  ReplyDelete
 25. അനീസ : ഇതവര്‍ക്കു വേണ്ടിമാത്രമുള്ളതാണ്....!! നന്ദി ഈ വഴിയെ വന്നതിന്...!!

  ഡിയര്‍ : മഴ* എപ്പോഴും നനയാന്‍ കൊതിക്കുന്നു......!!! സ്നേഹമഴ*..!!

  ശാന്തേച്ചി & ശങ്കരനാരായേണേട്ടന്‍ .. : നന്ദി.. ഈ വഴിയെ വന്നതിനും.. നനഞ്ഞതിനും....!!

  ReplyDelete