മഴ* മന്ത്രങ്ങള്‍ .....!!! ഇത് എന്‍റെ മാത്രം പ്രയത്നമല്ല.......!!! ഒരുപാട് നല്ല കൂട്ടുകാരുടെ നിസ്വാര്‍ത്ഥമായ സ്നേഹമുണ്ട് ഇതില്‍ .....!! ഇവിടെ കാണുന്ന മഴമന്ത്രങ്ങളിലെ വരികളിലൂടെ മാത്രമേ നിങ്ങള്‍ക്കെന്നെ കാണാന്‍ കഴിയൂ.......!!!അതിനുമപ്പുറം.....!! ഈ ബ്ലോഗ് എനിക്ക് വേണ്ടി ഡിസൈന്‍ ചെയ്തു തന്ന ജുനു എന്ന ജുനൈദ്...!! എന്‍റെ രചനകള്‍ ചിത്രങ്ങളിലേക്ക് പകര്‍ത്തി.. ആ വരികള്‍ക്ക് മിഴിവേകി തന്ന എന്‍റെ പ്രിയതുള്ളികളായ നാഷ്, ജുനു, സ്നേഹ (ഷേയ), റൈമു, സുഷിന്‍, നാസ്........!!! ഒരു മടിയനായ എന്നെ എഴുതാന്‍ വേണ്ടി പ്രോത്സാഹിപ്പിക്കുകയും,സ്നേഹപൂര്‍വ്വം നിര്‍ബന്ധിക്കുകയും ചെയ്ത/ചെയ്തുകൊണ്ടിരിക്കുന്ന .. സന്നു (ദീദി), സ്നേഹ, മിനി, നാഷ്, ജുനു, ഹരിക്കുട്ടന്‍ & ചന്ത്വേട്ടന്‍ ...!!! ചിത്രങ്ങള്‍ അയച്ചു തന്നു സ്നേഹം പങ്കുവെച്ച എന്‍റെ പ്രിയ കൂട്ടുകാരന്‍ ഷാജഹാന്‍ നന്മണ്ടന്‍ ....!! എല്ലാവരോടും ഞാന്‍ നന്ദി പറയുന്നില്ല... കാരണം... നന്ദി പറഞ്ഞാല്‍ അതോടു കൂടി ആ പ്രയത്നങ്ങളുടെ ഫലം തീര്‍ന്നു പോയേക്കാം....!! അതുകൊണ്ട്.. ഒരിക്കലും മായാതെ..എന്നുമെന്നും മനസ്സിനുള്ളില്‍ ഈ കടപ്പാട് ഞാന്‍ സൂക്ഷിച്ച് വെക്കുന്നു........!!

Monday, 7 February 2011

ഹരിയുടെ കണ്ണുനീര്‍ത്തുള്ളി..........!!!തോരാതെ പെയ്യുന്ന മഴയോടൊപ്പം വീശിയടിക്കുന്ന ഈറന്‍‍കാറ്റ് പൂമുഖത്തിരുന്ന ഹരിയുടെ ശരീരത്തില്‍ അല്പം വിറയലുണ്ടാക്കി.എന്നിട്ടും അവിടെ നിന്നെഴുന്നേല്‍ക്കാന്‍ ഹരിക്ക് തോന്നിയതേയില്ല.കാരണം ഇന്നാണ് ഡിസംബര്‍ 11. അവന്‍റെ കുഞ്ഞനിയത്തി ആതിര ഈ ലോകത്തുനിന്ന് വിടപറഞ്ഞു പോയിട്ട് ഒരു കൊല്ലം തികയുന്നു.ഒന്നും ചെയ്യാന്‍ തോന്നുന്നേയില്ല.മനസ്സാകെ പെയ്തൊഴിയാത്ത കാര്‍മേഘങ്ങള്‍ കൊണ്ടു മൂടിയിരിക്കുന്നു.
ഇന്നലെ രാത്രി ഒരുപോള കണ്ണടക്കാന്‍ പോലുമവനു കഴിഞ്ഞിരുന്നില്ല.കണ്ണടച്ചാല്‍ ചുറ്റിനും അവളുടെ മുഖമാണ്.
അവളുടെ കുസൃതി നിറഞ്ഞ ചിരി..വാശി..കൊഞ്ചല്‍..ഒന്നും കണ്ണില്‍ നിന്നു മായുന്നേയില്ല.
ഒരുപാട് പേരുടെ ഹൃദയം വേദനിപ്പിച്ചുകൊണ്ടെന്തിനായിരുന്നു അവള്‍ നക്ഷത്രങ്ങളുടേ ലോകത്തേക്ക് പോയത്.
അവളുടെ ഒരാഗ്രഹത്തിനും ആരും എതിരായിരുന്നില്ല. വളര്‍ച്ചയുടെ ഓരോ പടവുകള്‍ കയറുമ്പോഴും അവളോടുള്ള വാത്സല്യവും സ്നേഹവും കൂടിക്കൊണ്ടേയിരുന്നിട്ടുള്ളൂ. എന്നീട്ടും അവള്‍ തെറ്റിലേക്ക്.? ഓര്‍ക്കുമ്പോള്‍ തന്നെ ഹരിയുടെ ഹൃദയം പിടഞ്ഞു.
സ്വന്തം മക്കള്‍ക്ക് തെറ്റ് പറ്റില്ല എന്ന് ഏതൊരു മാതാപിതാക്കളും ചിന്തിക്കുന്നതു പോലെ അവരും ചിന്തിച്ചു..അതു തന്നെയായിരുന്നു അവന്‍റെ ആതിരയുടെ കാര്യത്തിലും സംഭവിച്ചത്..!!
എന്താഗ്രഹിച്ചാലും നിമിഷനേരങ്ങള്‍ക്കുള്ളില്‍ അവളുടേ കൈവെള്ളയില്‍ വെച്ചുകൊടുക്കാന്‍ അച്ഛനും ഹരിയും തമ്മില്‍ മത്സരമായിരുന്നു.
പ്ലസ് റ്റു കഴിയുന്നതു വരെ അവള്‍ക്ക് എന്തിനും ഏതിനും ഹരിയേട്ടന്‍ മതിയായിരുന്നു. അമ്മ എന്തിനെങ്കിലും ശാസിക്കാന്‍ തുടങ്ങുമ്പോള്‍ ഹരി വഴക്കു പറഞ്ഞിരുന്നത് അമ്മയെയായിരുന്നു .
“അവള്‍ കൊച്ചു കുട്ടിയല്ലേ അമ്മേ..എന്തിനാ വഴക്കു പറയുന്നെ..?”അവളെ ചേര്‍ത്തു പിടിച്ചുകൊണ്ട് ഹരിയത് പറയുമ്പോള്‍ അവള്‍ക്കും ആവേശം കൂടുമായിരുന്നു.
“പറഞ്ഞു കൊടുക്ക് ഹരിയേട്ടാ... അമ്മയുടേ വിചാരം ഞാന്‍ കെട്ടിക്കാനായ വെല്യ പെണ്ണാന്നാ...!!”
“ ഹരീ.. നീ അവളെ കൊഞ്ചിച്ച് വഷളാക്കല്ലേട്ടോ..” അമ്മ ഹരിക്കെപ്പോഴും മുന്നറിയിപ്പു കൊടുത്തിരുന്നു.
പക്ഷേ..അവളുടെ സ്നേഹത്തീലും നിഷ്കളങ്കതയിലും ഹരിക്ക് പൂര്‍ണ്ണവിശ്വാസമായിരുന്നു.
തന്‍റെ കുട്ടി തെറ്റ് ചെയ്യില്ലാന്ന വിശ്വാസം..
നല്ല മാര്‍ക്കോടു കൂടി പ്ലസ് റ്റൂ ജയിച്ചു. ഡിഗ്രിക്ക് സീറ്റ് കിട്ടിയത് ടൌണിലുള്ള കോളേജിലായിരുന്നു.
ഒരുപാട് ദൂരം യാത്ര ചെയ്യാനുള്ളതുകൊണ്ട് വീട്ടില്‍ വന്നാല്‍ പഠിക്കാന്‍ നേരം കിട്ടില്ലാന്നും.. അതുകൊണ്ട്
ഹോസ്റ്റലിലാക്കാമെന്ന് പറഞ്ഞത് അച്ഛനായിരുന്നു .എപ്പോഴും യാത്ര ചെയ്താല്‍ കുട്ടി ക്ഷീണിക്കുമത്രെ..
പോകുന്നതിനു മുന്നേ അച്ഛന്‍ ഒരു നിബന്ധന വെച്ചിരുന്നു..
എല്ലാ വെള്ളിയാഴ്ചയും ഇരുട്ടുന്നതിനു മുന്നേ വീട്ടിലെത്തിയിരിക്കണം തിങ്കളാഴ്ച രാവിലെ തിരിച്ചും പോകാം.
ഹരി തന്നെയായിരുന്നു ആദ്യായി അവളെ കോളേജിലേക്ക് കൊണ്ടു ചെന്നാക്കിയത്. ക്ലാസ്സ് കഴിയുന്നതു വരെ കോളേജിന്‍റെ ഒഴിഞ്ഞ മൂലയില്‍ അവളെയും കാത്ത് അവനിരുന്നു.
“ഹരിയേട്ടാ...“ ക്ലാസ് കഴിഞ്ഞതും ഹരിയിരിക്കുന്ന സ്ഥലത്തേക്ക് അവളോടിയെത്തി.
“ഇനി ഹോസ്റ്റലിലെക്ക് പോകണം അല്ലേ ഹരിയേട്ടാ...“അതു പറയുമ്പോള്‍ അവളുടെ കണ്ണു നിറഞ്ഞിരുന്നു.
‘എനിക്കു വീട്ടില്‍ പോയാല്‍ മതിയേട്ടാ.. ഞാന്‍ ദിവസം വന്നു പോയ്ക്കോളാം ... എനിക്ക് ക്ഷീണമൊന്നുമുണ്ടാവില്ല....“
അവള്‍ ഇടറിയ ശബ്ദത്തില്‍ പറയുന്നുണ്ടായിരുന്നു.
“എന്‍റെ മോള്‍ ഒരാഴ്ച നിന്നു നോക്ക്.. പറ്റില്ലാച്ചാല്‍ ഈ ഏട്ടന്‍ തന്നെ വന്നു കൊണ്ടുപൊയ്ക്കോളാം..”മനസിലെ വിഷമം മറച്ചു വെച്ച് ഹരി അത്രയും പറഞ്ഞൊപ്പിച്ചു.
ആ ഒരു വാക്കിന്മേലുള്ള ആശ്വാസത്തിന്‍റെ പേരിലായിരുന്നു അവള്‍ ഹോസ്റ്റലില്‍ നിന്നത്.
ഹരിക്കൊരു ദിവസം പോലും അവളുടെ സംസാരം കേള്‍ക്കാതിരിക്കാന്‍ കഴിയില്ലായിരുന്നു. മനസ്സില്‍ ആ മുഖം തെളിയുമ്പോള്‍ നേരെ അവളുടെ നമ്പറിലേക്ക് വിളിക്കും.അവള്‍ക്കും അതൊരു സന്തോഷമായിരുന്നു. ഹോസ്റ്റലിലും കോളേജിലും നടക്കുന്നാ ഓരോ വിശേഷങ്ങളും അവള്‍ വായ് തോരാതെ പറഞ്ഞുകൊണ്ടേയിരിക്കും.
ഹോസ്റ്റല്‍ ലൈഫ് ഇഷ്ടപ്പെട്ടു തുടങ്ങിയെന്ന് അവളുടെ വാക്കില്‍ നിന്നും ഹരിക്ക് മനസ്സിലായി.
രണ്ടാം വര്‍ഷ ഡിഗ്രിക്ക് പോയ്തുടങ്ങിയപ്പോഴായിരുന്നു അവളൊരാഗ്രഹം പറഞ്ഞത്..
“ഏട്ടാ എനിക്ക് പ്രോജക്റ്റ് വര്‍ക്കുണ്ട്..എല്ലാവരുടേം കയ്യില്‍ ലാപ്ടോപ്പും.. നെറ്റ് കണക്ഷനുമുണ്ട്..മോള്‍ മറ്റൊരു കുട്ടിയുടേ ലാപ്പിലിരുന്നാ നോട്ട്സൊക്കെ തയ്യാറാക്കുന്നത്.” അവള്‍ വിഷമത്തോട പറഞ്ഞു. എന്നിട്ടും അവള്‍ എനിക്കൊരു ലാപ്ടോപ്പ് വേണമെന്ന് പറഞ്ഞില്ല.
പിറ്റേ ദിവസം ഹരി പുതിയൊരു ലാപ്ടോപ്പുമായാണ് അവളെ കാണാന്‍ ചെന്നത്.
അവളെയും കൂട്ടി, അടുത്തുള്ള ഐഡിയ ഷോറൂമില്‍ കയറി ഒരു നെറ്റ്കണക്ഷനുമെടുത്തു കൊടുത്തു.
പിന്നിടുള്ള ദിവസങ്ങള്‍..ആദ്യമൊക്കെ വിളിക്കുമ്പോള്‍ വാ തോരാതെ സംസാരിച്ചിരുന്ന അവള്‍ പതിയെ പതിയെ
സംസാരം കുറച്ചു.. ചോദിക്കുമ്പോള്‍ പറയും..
“ഏട്ടാ ഒരു പാട് പഠിക്കാനുണ്ട്.. നോട്സ് തയ്യാറാക്കാനുണ്ട്..അതാട്ടോ..“
പിന്നെ അവനും വിളി കുറച്ചു.. കുട്ടിക്ക് പഠിക്കാനുള്ളതല്ലെ..അവളുടെ വരവ് ആഴ്ചയില്‍ നിന്നും മാസങ്ങളിലേക്ക് നീണ്ടപ്പോഴും ആര്‍ക്കും സംശയം തോന്നിയില്ല...
പിന്നെയും മാസങ്ങള്‍ കഴിഞ്ഞു..ഒരിക്കല്‍ അവധിക്കു വന്ന അവളുടെ മുഖം കണ്ട് വീട്ടിലുള്ള എല്ല്ലാവരും അമ്പരന്നു.
കണ്ണൊക്കെ കുഴിഞ്ഞു.. കണ്‍‍തടങ്ങളിലൊക്കെ കറുപ്പ് നിറഞ്ഞ്...ഒരു രൂപം..
വീട്ടില്‍ വന്നാലും ആരോടും മിണ്ടാട്ടാമില്ല..എന്തെങ്കിലും ചോദിച്ചാല്‍ ഒന്നോ രണ്ടോ വാക്കിലുള്ള മറുപടി.
കതകടച്ച് എപ്പോഴും മുറിയില്‍ തന്നെ. പാതിരാത്രിയായാലും അവളുടെ റൂമില്‍ മാത്രം വെളിച്ചമുണ്ടാകും.
അതിനിടയിലൊരു ദിവസം പൂന്തോട്ടത്തിലെ ചെടികള്‍ക്കിടയിലെ പുല്ലുകള്‍ പറിച്ചു മാറ്റുന്ന ഹരിയുടെ അടുത്തെക്ക് അവള്‍ വന്നു.
“ഏട്ടാ.... “ അവള്‍ പതിയെ ഹരിയെ വിളിച്ചു.
“എന്താ മോളെ..“ ചെയ്യുന്ന പണി അവിടെ നിര്‍ത്തിയിട്ട് ഹരി അവളുടെ അടുത്തെക്ക് ചെന്നു..
“ഒന്നൂലാ ഏട്ടാ..” അടുത്തു നീല്ക്കുന്ന റോസ്ചെടിയുടേ മുള്‍മുനയില്‍ വിരലമര്‍ത്തി ആ വേദനയില്‍ സ്വയം രസിച്ചു നിന്നുകൊണ്ട്
അവള്‍ പറഞ്ഞു.
“അല്ല എന്താ പറ്റിയെ എന്‍റെ കുട്ടിക്ക്...ഏട്ടനോട് പറ..” ഹരിയവളുടെ മുഖം കൈക്കുമ്പിളില്‍ പൊക്കിയെടുത്ത് ആ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.
“ഞാനൊരു സ്വപ്നം കണ്ടു ഏട്ടാ..” അതും പറഞ്ഞുകൊണ്ടവള്‍ തുടര്‍ന്നു...
“ആരുമില്ലാത്ത ഒരു സ്ഥലത്ത് തനിയെ ഞാന്‍... എനിക്കെന്‍റെ ഏട്ടനെയും അമ്മയെയും അച്ഛനേയുമൊക്കെ കാണാന്‍ പറ്റുന്നുണ്ട്..
പക്ഷേ തൊട്ടടുത്ത് നിന്നിട്ടൂം എന്നെ നിങ്ങളാരും കാണുന്നില്ല....തൊട്ടരികില്‍ നിന്നിട്ടും എന്‍റേട്ടനെ എനിക്കൊന്ന് തൊടാന്‍ കഴിയാത്തത് പോലെ” അതും പറഞ്ഞിട്ടവള്‍ പൊട്ടിക്കരഞ്ഞു.
“എന്താ മോളേ ഇത്... കരയല്ലെ ..വേണ്ടാത്ത ചിന്തകള്‍ മനസ്സില്‍ കയറ്റി വെച്ചിട്ടാ ഈ ദുഃസ്വപ്നങ്ങള്‍ കാണുന്നത്..“
അവളുടേ നിറഞ്ഞ മിഴികള്‍ കൈവിരലുകള്‍ കൊണ്ട് തുടച്ച് ...അവളെ സ്വന്തം നെഞ്ചോട് ചേര്‍ത്തു പറയുമ്പോള്‍
അവന്‍റെ മിഴികളും നിറഞ്ഞിരുന്നു.
പിറ്റേ ദിവസം കുളിക്കാനായ് ആതിര പുറത്തേക്ക് പോയപ്പോഴായിരുന്നു ഹരിയവളുടെ റൂമിലേക്ക് അയേണ്‍ ബോക്സ് എടുക്കാനായ് ചെന്നത്.ടേബിളില്‍ നിന്നും അയേണ്‍ ബോക്സ് എടുത്ത് മടങ്ങുമ്പോള്‍ ലാപ്ടോപ്പിലെ സ്ക്രീന്‍സേവറില്‍ മിന്നി മറഞ്ഞുകൊണ്ടിരിക്കുന്ന ഒരു സുന്ദരനായ ചെറുപ്പക്കാരന്‍റെ ചിത്രം ഹരി കണ്ടത്. മെല്ലെ കീപേഡിലൊന്നു ടച്ച് ചെയ്തപ്പോള്‍ ഫെയ്സ്ബുക്ക് എന്ന സോഷ്യല്‍ നെറ്റ്വര്‍ക്കിന്‍റെ മെസേജ് വിന്ഡോ ഓപ്പണായി വന്നു. അതിലെ അവസാന മെസേജ് അവന്റ്റെ മിഴികള്‍ക്കു മുന്നില്‍ എപ്പോഴും ഒരു പകല്‍ചിത്രം പോലെ തെളിയും
Deepak
December 11 at 7.30am
സോറി ആതിരാ...എനിക്കീ സോഷ്യല്‍ നെറ്റ്വര്ക്കുകള്‍
ഒരു പൂന്തോട്ടമാണ്.ഞാനൊരു വണ്ടും... പൂക്കള്‍ കണ്ടാല്‍
അതിനെ തിരഞ്ഞ് ചെന്ന് തേന്‍ കുടിക്കുക എന്നത് എന്‍റെ സ്വഭാവമാണ്..
അതുപോലെയൊരു പൂവായിരുന്നു ആതിരയും..ഇനിയും ആതിരയെ പോലെ
ഒരുപാടു പൂക്കള്‍ ഈ പൂന്തോട്ടത്തില്‍ വിരിയും. അവയുടെ തേന്‍ നുകരാനായ്
ഞാന്‍ പാറിയെത്തും..നമ്മള്‍ ഇത്രയും നാള്‍ പങ്കുവെച്ചതെല്ലാം ഒരു തമാശയായ് കാണണം.
ഞാന്‍ തന്ന എന്‍റെ എല്ലാ ഡീറ്റയിത്സും തെറ്റാണ്..ഞാനൊഴിച്ച്..
ആ ഫോണ്‍ നമ്പര്‍ പോലും എന്‍റേതല്ല....
ഇനി എന്നെ അന്വെഷിക്കേണ്ടാ... നമ്മളിനി ഒരിക്കലും കാണുകയുമില്ല..!
ഗുഡ് ബൈ ഫോറെവെര്‍.
ദീപക്.
അല്പസമയത്തേക്ക് ഒന്ന് അനങ്ങാന്‍ പോലുമാവാതെ അവനവിടേ നിന്നു.പെട്ടെന്ന് മനസ്സിലിരച്ചു കയറിയ ദേഷ്യം മുഴുവനും വാക്കുകളായ് വലിയശബ്ദത്തില്‍ പുറത്തേക്ക് വന്നു..
‘’ആതിരേഏഏ..............!“
“അമ്മേ.. ആതിരയെവിടെ..?”ദേഷ്യം കൊണ്ടു വിറക്കുകയായിരുന്നു ഹരി‍..
“എന്തു പറ്റിയെടാ...?ആദ്യമായ് അവന്‍റെ ശബ്ദം ഉയര്‍ന്നപ്പോള്‍ അമ്മയും ഭയന്നുപോയി.
“അവള്‍ മണിക്കൂറൊന്നായ് കുളിക്കാന്‍ പോയിട്ട് ഇതുവരെ അവിടെ നിന്നിറങ്ങിയിട്ടില്ല...“
അമ്മ പറഞ്ഞതു മുഴുവന്‍ കേള്‍ക്കാന്‍ നില്‍ക്കാതെ ഹരി കുളിമുറിയുടെ അടുത്തേക്ക് ഓടിച്ചെന്നു..കതകില്‍ ആഞ്ഞടിച്ചു..
ശബ്ദം കേട്ടിട്ടാവണം അമ്മയും വന്നു. അകത്തു നിന്ന് പ്രതികരണമില്ലാതായാപ്പോള്‍ ഹരിയുടെ മനസ്സിലെ ദേഷ്യം ..
പേടിയിലേക്ക് കടന്നു...ഉള്ള ശക്തിയൂമെടുത്തവന്‍ കതക് ചവിട്ടിത്തുറന്നു.
അവിടെ കണ്ട കാഴ്ച അവന്‍റെ ഹൃദയം തകര്‍ത്തു...
ഒന്നു രണ്ടൂ നിമിഷം ശ്വാസം പോലും വിടാന്‍ കഴിയാതെ അങ്ങിനെ തന്നെ അവനവിടെ നിന്നു.
പിന്നെ..രക്തത്തില്‍ കുളിച്ച് കിടന്ന തന്റ്റെ കുഞ്ഞു പെങ്ങളുടേ മേലേക്ക് ആര്‍ത്തലച്ചു കൊണ്ടവന്‍ വീണു.
“മോളേ ...........“പിന്നെ എന്താണ് സംഭവിച്ചതെന്നറിയില്ല.
ഓര്‍മ്മ വരുമ്പോള്‍ തെക്കെ മുറ്റത്തൊരു ചിത ആളിക്കത്തുന്നുണ്ടായിരുന്നു.
“ഹരീ.....”അമ്മയുടെ വിളികേട്ട് അവന്‍ ചിന്തയില്‍ നിന്നുണര്‍ന്നു...!
മിഴികളില്‍ നിന്നൊഴുകിയെത്തിയ കണ്ണിര്‍ തുടച്ചു കൊണ്ടവന്‍ എഴുന്നേറ്റു..
പുറത്തപ്പോഴും മഴ* തകര്‍ത്തു പെയ്യുന്നുണ്ടായിരുന്നു..
ഒരിക്കല്‍ മാത്രം അവന്‍റെ മുന്നില്‍ പൊട്ടിക്കരഞ്ഞ കുഞ്ഞനിയത്തിയുടെ
ഒരിക്കലും തോരാത്ത കണ്ണീരായ്........!!!!!!!!!!!!!

28 comments:

 1. നന്നായി മനുവേട്ടാ...ഒരുപാട് ആതിരമാര്‍ക്കായിത് സമര്‍പ്പിക്കു

  ReplyDelete
 2. മനസ്സില്‍ തട്ടുന്ന ശൈലിയാണ് മനുവിന് ,, ഭാവുകങള്‍ !

  ReplyDelete
 3. ലോകത്ത് നടക്കുന്ന സംഭവങ്ങള്‍ തന്നെ...
  ഈ യുഗത്തിലെ ആതിരമാര്‍ ശ്രദ്ധിക്കുക .....

  നല്ല എഴുത്ത് ....മനു..
  സോഷ്യല്‍ നെറ്റ്വര്‍ക്ക് എന്ന് എഴുതിയത് ശരി ഫൈസ് ബൂക് എന്നു വേണമായിരുന്നോ ?

  ആശംസകള്‍ ....

  ReplyDelete
 4. നല്ല അവതരണം .. ഒപ്പം അതിനെക്കാള്‍ നല്ല സന്ദേശവും ...

  നന്ദി ... ആശംസകള്‍

  ReplyDelete
 5. nannaayi rain.......really a touching one...........orupaadu aathiramaar apakadam arinju kondu thanne inganeyulla duranthangalilekku eduthu chaadunnundu........

  ReplyDelete
 6. കാന്താരി : നന്ദി.. ഈ വഴിയെ വന്നതിനും .. വായിച്ചതിനും.....!!
  ദേവി : അവര്‍ക്കായ് സമര്‍പ്പിക്കുന്നു.. വായിക്കുന്നവരെങ്കിലും..സ്വയം ചിന്തിക്കട്ടെ.......!!!
  ബിനു : സ്നേഹമഴ*........>>!!
  പ്രിയ : ഫെയ്സ്ബുക്കിനെ മോശമായി ചിത്രീകരിച്ചില്ല... എങ്കിലും.. സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ എല്ലാം നല്ലതിനാണ്... പക്ഷേ.. എന്തും നല്ല രീതിയില്‍ ഉപയോഗിക്കാനാണുണ്ടാക്കിയത്..സൌഹൃദം വളര്‍ത്താനും..കമ്മ്യൂണിക്കേഷനും..അവനവനിലുള്ള കഴിവുകള്‍ വികസിപ്പിക്കുന്നതിനും .. മറ്റു നല്ല കാര്യങ്ങള്‍ക്കൊക്കെ വേണ്ടി..
  സോഷ്യല്‍ നെറ്റ്വര്‍ക്കിനെ വേണേല്‍ അഗ്നിയോടുപമിക്കാം.. അഗ്നി മനുഷ്യന് എത്രത്തോളം ഗുണകരമാണ്.. നല്ല രീതിയില്‍ ഉപയോഗിക്കണമെന്നെയുള്ളൂ.. അതു ശ്രദ്ധിക്കാതെയുപയോഗിച്ചാല്‍ അതില്‍ എരിഞ്ഞു തീരുന്ന ഒരു ഈയാം‍പാറ്റയാവാനെ ഉപയോഗിക്കുന്നവനു കഴിയും..!! (മെസേജുകള്‍ പെട്ടെന്ന് നോട്ടീസ് ചെയ്യപ്പെടുന്നത് ഫെയ്സ്ബുകിലാണ്... അതുകൊണ്ടാണ് അങ്ങിനെ എഴുതിയത്)

  സമീര്‍ : സന്ദേശം കൊണ്ടുപകാരപ്പെടുമോ......? നന്ദി..!!
  കല്ലൂസ്.. : അറിഞ്ഞുകൊണ്ട് തന്നെയാണ് ഭൂരിഭാഗം ആളുകളും അതിലേക്കെടുത്ത് ചാടുന്നത്.... ഇതൊരു മായികലോകമാണ്.....!
  സ്വയം നിയന്ത്രിക്കാന്‍ കഴിവുള്ളവര്‍ക്ക് അപകടങ്ങള്‍ വരാതെ സൂക്ഷിക്കാം....!!

  നന്ദി.. എല്ലാവര്‍ക്കും.നിങ്ങളുടെ കാഴ്ചപ്പാടുകള്‍ പങ്കു വെച്ചതിന്..അഭിപ്രായം പറഞ്ഞതിന്..അതിനുമുപരി..ഇത് വായിച്ചതിന്....>!

  ReplyDelete
 7. ഓഹോ ഇതിലും മഴ തന്നെ ........മനു ...:)
  കൊള്ളാം കഥ ....

  ReplyDelete
 8. നന്നായിരിക്കുന്നു മനു..........

  ReplyDelete
 9. ഹരിയും ആതിരയും മനസ്സിലൊരു നൊമ്പരമാവശേഷിപ്പിച്ചു ഈ രചനയിലൂടെ..ഇനിയും ഒരുപാട് എഴുതുവാന്‍ എന്റെ കൂട്ടുകാരന് കഴിയട്ടെ എന്ന് ആശംസിക്കുന്നു..

  ReplyDelete
 10. നല്ലൊരു സന്ദേശം ഉള്‍ക്കൊള്ളിച്ച് നന്നായി പറഞ്ഞു കഥ.
  മനസ്സില്‍ ഒരു നോവായി കഥ അവശേഷിക്കുന്നു.
  ഇനിയും എഴുതൂ..ഇതിനേക്കാള്‍ നന്നായി.ഭാവുകങ്ങള്‍.

  ReplyDelete
 11. നന്നായി എഴുതി.. നന്നായി വായിക്കാന്‍ കഴിഞ്ഞു.
  കഥക്ക് ഒരു കമന്റ് മാത്രം. “ ! ”

  തുടര്‍ന്നും എഴുതുക

  ReplyDelete
 12. Ee yugaththile sundaramaaya oru kadha..
  Social net work is good.Can gain many friends,talking,chatting makes mind free,happy,easy,learn many good things..and....!!!!!

  But choose carefully what each person wanted.
  Be cofident in choosing. If your heart say "no"
  be strict in that "No" always... move away...
  Think broadly before jumping into a problem..

  Manu beautifully made it very clear for many...Great ...Keep writing..

  ReplyDelete
 13. ഡിയര്‍ : എല്ലാം മഴ*മയം.....!!
  ജിത്തു : നന്ദി...വീണ്ടും കാണാം.!!
  ഷാജി :നമുക്ക് നൊമ്പരം... ഇതിലേക്ക് വീഴുന്നവര്‍ക്കോ..?
  പ്രവാസിനി ചേച്ചി :ഇനിയിതുപോലൊരു നോവ് ഉണ്ടാകാതിരിക്കട്ടെ അല്ലെ.?
  ഹാഷിം : ആ കമന്‍റ് സ്വീകരിച്ചു..! നന്ദി കേട്ടോ..!!
  അനോണി : thanks for ur valuable comments
  സിയ : നന്ദി.. വീണ്ടും കാണാം......!

  ReplyDelete
 14. ഇത്തരം വൈറസുകളെ തിരിച്ചറിയാൻ നമ്മുടെ പെൺകുട്ടികൾക്ക് കഴിയട്ടെ..

  ReplyDelete
 15. നന്നായിട്ടുണ്ട്.....

  ReplyDelete
 16. മനുവേട്ടാ...മനസ്സില്‍ തട്ടിയ കഥ...അഭിനന്ദനങള്‍...

  ReplyDelete
 17. കലാവല്ലഭന്‍ : കഴിയട്ടെ എന്നു പ്രാര്‍ത്ഥിക്കാം.. നന്ദി..!
  നൌഷു : വായനക്കും അഭിപ്രായത്തിനും നന്ദി....!
  റാഫിക്കുട്ടാ : സ്നേഹമഴ*..........!!

  ReplyDelete
 18. മഴയെ ഒരു തേങ്ങലായി നിര്‍ത്തിക്കൊണ്ട് ഒരു വലിയ ദു:ഖത്തെ
  {മരണത്തെ} പറയുകയും. മരണ കാരണത്തെ ഒരു വിദ്യുല്ലതയായി അനുഭവപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
  ഏതൊന്നിനെയും അതിന്‍റെ ഉപയോഗത്തിനനുസരിച്ച് ഉപകാരപ്പെടുത്താം.

  ReplyDelete
 19. തുടക്കം മുതല്‍ അവസാനംവരെ വായനക്കാരനെ പിടിച്ചിരുത്തുന്ന എഴുത്ത്...
  ഇത് ആദ്യമേ വായിച്ചതും ഞാന്‍ തന്നെയാണ് ....ഹിഹി
  നന്നായിട്ടുണ്ട് മനുവേട്ടാ....
  ഇത്രയൊക്കെ ആയിട്ടും വീണ്ടും ചതിക്കുഴിയില്‍ വീഴുന്ന ആതിരമാര്‍ ഇനിയെങ്കിലും രക്ഷപെടട്ടെ എന്ന് പ്രാര്‍ത്ഥിക്കാം

  ReplyDelete
 20. മനു കഥ വളരെ നന്നായി എഴുതി ,,വായനാ സുഖം കിട്ടി ..

  ReplyDelete
 21. നന്നായി എഴുതി ...ഇന്ന് സമുഹത്തില്‍ നടന്നു കൊണ്ടിരിക്കുന്ന വിപത്തിനെ വളരെ ലളിതമായി വരച്ചു കാട്ടി ...ആശംസകള്‍ നേരുന്നു ....

  ReplyDelete
 22. ishtamaayi, tto manu..
  ente aniyatheede peru manu ennaa..
  :)

  ReplyDelete
 23. നാമൂസ് : എല്ലാം മഴ*യില്‍ തുടങ്ങി മഴയിലൂടെ തന്നെ അവസാനിപ്പിക്കുമ്പോള്‍ ഒരു സന്തോഷം..നന്ദി.......!!
  ഹരിക്കുട്ടന്‍ : എഴുതിക്കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ തന്നതു കൊണ്ടല്ലെ..? ;) .. മോംസ് മഴ*....!

  റിയാസ് : സ്നേഹമഴ*..!
  രമേശ് : സ്നേഹമഴ*...!
  ഈറന്‍ നിലാവ് : നന്ദി ..ഈ സ്നേഹത്തുള്ളികള്‍ക്ക്..!!
  ഷെയ്ഡ്സ് : സ്നേഹമഴ*... (അനിയത്തി അപ്പോ നല്ല കുട്ടിയായിരിക്കുമല്ലോ.. എന്നെ പോലെ....!! :P)

  അഭിപ്രായം പറഞ്ഞ എല്ലാ കൂട്ടുകാര്‍ക്കും.. ലൈക്ക് അടിച്ച കൂട്ടുകാര്‍ക്കും..വായിച്ച കൂട്ടുകാര്‍ക്കും എന്‍റെ സ്നേഹമഴ*.........!

  ReplyDelete
 24. ശരിക്കും സങ്കടം വന്നു മനു............

  ReplyDelete
 25. othiri nalla oru story...oppam nalla oru message um unde..manuuuse...superb....!!

  ReplyDelete