മഴ* മന്ത്രങ്ങള്‍ .....!!! ഇത് എന്‍റെ മാത്രം പ്രയത്നമല്ല.......!!! ഒരുപാട് നല്ല കൂട്ടുകാരുടെ നിസ്വാര്‍ത്ഥമായ സ്നേഹമുണ്ട് ഇതില്‍ .....!! ഇവിടെ കാണുന്ന മഴമന്ത്രങ്ങളിലെ വരികളിലൂടെ മാത്രമേ നിങ്ങള്‍ക്കെന്നെ കാണാന്‍ കഴിയൂ.......!!!അതിനുമപ്പുറം.....!! ഈ ബ്ലോഗ് എനിക്ക് വേണ്ടി ഡിസൈന്‍ ചെയ്തു തന്ന ജുനു എന്ന ജുനൈദ്...!! എന്‍റെ രചനകള്‍ ചിത്രങ്ങളിലേക്ക് പകര്‍ത്തി.. ആ വരികള്‍ക്ക് മിഴിവേകി തന്ന എന്‍റെ പ്രിയതുള്ളികളായ നാഷ്, ജുനു, സ്നേഹ (ഷേയ), റൈമു, സുഷിന്‍, നാസ്........!!! ഒരു മടിയനായ എന്നെ എഴുതാന്‍ വേണ്ടി പ്രോത്സാഹിപ്പിക്കുകയും,സ്നേഹപൂര്‍വ്വം നിര്‍ബന്ധിക്കുകയും ചെയ്ത/ചെയ്തുകൊണ്ടിരിക്കുന്ന .. സന്നു (ദീദി), സ്നേഹ, മിനി, നാഷ്, ജുനു, ഹരിക്കുട്ടന്‍ & ചന്ത്വേട്ടന്‍ ...!!! ചിത്രങ്ങള്‍ അയച്ചു തന്നു സ്നേഹം പങ്കുവെച്ച എന്‍റെ പ്രിയ കൂട്ടുകാരന്‍ ഷാജഹാന്‍ നന്മണ്ടന്‍ ....!! എല്ലാവരോടും ഞാന്‍ നന്ദി പറയുന്നില്ല... കാരണം... നന്ദി പറഞ്ഞാല്‍ അതോടു കൂടി ആ പ്രയത്നങ്ങളുടെ ഫലം തീര്‍ന്നു പോയേക്കാം....!! അതുകൊണ്ട്.. ഒരിക്കലും മായാതെ..എന്നുമെന്നും മനസ്സിനുള്ളില്‍ ഈ കടപ്പാട് ഞാന്‍ സൂക്ഷിച്ച് വെക്കുന്നു........!!

Sunday, 13 February 2011

ചില വാലന്‍റൈന്‍സ് ചിന്തകളും ഓര്‍മ്മപ്പെടുത്തലുകളും.....!!!

‘പ്രണയം’ വാക്കു കൊണ്ടേറേ പഴകിയതാണെങ്കിലും, ഒരിക്കലുമതിന്‍റെ മൂല്യം കുറയുന്നില്ല.. കാലം മാറുന്നതോടൊപ്പം പ്രണയത്തിന്‍റെ രൂപത്തിലും, ഭാവത്തിലും, രീതിയിലുമെല്ലാം വ്യത്യാസങ്ങള്‍ സംഭവിക്കുന്നുണ്ടെങ്കിലും, പ്രണയം എന്നും പ്രണയം തന്നെയാണ്. കഴിഞ്ഞ കാലത്തില്‍ പ്രണയമുണ്ടായിരുന്നു..ഈ കാലത്തിലും പ്രണയമുണ്ട്..ഇനി വരാനിരിക്കുന്ന കാലത്തിലും പ്രണയമുണ്ടായിരിക്കും.അതു പ്രകൃതി നിയമമാണ്.
പ്രണയിക്കാന്‍ കൊതിക്കാത്ത മനുഷ്യരില്ല. എനിക്ക് പ്രണയമില്ല എന്നു പറയുന്ന ഒരു മനുഷ്യന്‍റെ ഉള്ളിലായിരിക്കും ഏറ്റവും കൂടുതല്‍ പ്രണയിക്കാനുള്ള കൊതിയും ആവേശവും ഉണ്ടായിരിക്കുക.ഒരുപക്ഷേ..മോഹിച്ചതു കിട്ടാഞ്ഞിട്ടോ. അല്ലെങ്കില്‍ അവനവനിലുറങ്ങിക്കിടക്കുന്ന ‘കോമ്പ്ലക്സ്‘ ആ സമയങ്ങളിലുണരുന്നതോ, അതല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണങ്ങളോ, ചിലരെകൊണ്ടെങ്കിലും പ്രണയത്തെ എതിര്‍ത്തു പറയാന്‍ പ്രേരിപ്പിക്കുന്നു.
അപ്പോഴും.. ഏതെങ്കിലുമൊരു പെണ്ണിനെയോ, ആണിനെയോ ആകര്‍ഷിക്കാനുള്ള കാര്യങ്ങള്‍ ഇത്തരക്കാര്‍ ചെയ്യാറുമുണ്ട്.
അതും പ്രണയത്തിനു വേണ്ടി ദാഹിക്കുന്നവന്‍റെ ചില ചേഷ്ഠകളല്ലേ..?
മലയാളികളുടെ ഏറ്റവും വലിയൊരു പ്രത്യേകതയാണ് ഒരു കാര്യത്തില്‍ വിഭിന്ന അഭിപ്രായങ്ങള്‍.. അതിപ്പോള്‍ സമ്പൂര്‍ണ്ണ സാക്ഷരത വേണമെന്നു പറഞ്ഞാലും.. പൂര്‍ണ്ണവികസനം വേണമെന്നു പറഞ്ഞാലും.. രണ്ടു പക്ഷത്തു നില്‍ക്കാന്‍ ആളുണ്ടെങ്കില്‍ അത് കേരളത്തില്‍ മാത്രമായിരിക്കും. അപ്പോള്‍ പിന്നെ പ്രണയത്തിന്‍റെ കാര്യം പറയേണ്ടതില്ലല്ലോ.
ചിലര്‍ക്ക് നല്ല കാര്യങ്ങളെ എതിര്‍ത്തുകൊണ്ടും, ചിലര്‍ക്ക് ചീത്ത കാര്യങ്ങളെ അനുകൂലിച്ചുകൊണ്ടും ജനശ്രദ്ധ ആകര്‍ഷിക്കണം.അതൊക്കെയല്ലേ ഭൂമിയെ ഭൂമിയാക്കുന്നത്.. അല്ലെങ്കില്‍ സ്വര്‍ഗ്ഗം പോലും നാണിച്ചു പോകുമായിരുന്നു.
ഓണ്‍ലൈന്‍ കൂട്ടുകാര്‍ പ്രണയത്തെ എതിര്‍ത്തു ചര്‍ച്ചകളില്‍ വാക്കുകള്‍ കൊണ്ട് പെരുമഴ തീര്‍ക്കുന്നതു കണ്ടിട്ടുണ്ട്.. അവരിലൊരാള്‍ എന്‍റെ സുഹൃത്തിനോട് പ്രണയം അഭ്യര്‍ത്ഥിച്ചു പരാജയപ്പെട്ടതും.. വേറൊരാള്‍ പ്രണയത്തെ കുറിച്ച് ഒരുപാട് വര്‍ണ്ണിച്ച്.. അതിന്‍റെ വിശുദ്ധിയും നന്മയുമെല്ലാം പ്രകീര്‍ത്തിച്ച് .. ആണെന്നോ പെണ്ണെന്നോ സ്വയം തിരിച്ചറിയാത്ത ഒരു ഓണ്‍ലൈന്‍ പ്രൊഫൈലിനോട് പ്രണയമഭ്യര്‍ത്ഥിച്ചതും..നന്മയും സ്നേഹവും വാക്കുകളിലൂടെയും കവിതകളിലൂടെയും പെയ്തൊഴിക്കുന്നൊരാള്‍ സ്വന്തം കൂട്ടുകാരി മറ്റു ആണ്‍ പ്രൊഫൈലുകളോട് സംസാരിക്കുന്നത് വിലക്കുന്നതും..അവരെ കുറിച്ച് മറ്റുപലതും ചേര്‍ത്തു പറയുന്നതുമെല്ലാം പ്രണയത്തിന്‍റെ ഒരു ഭാഗം തന്നെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ.. അവിടെ പ്രണയം ഒരു പെണ്‍കുട്ടിയോട് മാത്രമായിരുന്നില്ല.. ഒരുപാട് പേരോട് അതുപോലെ പറയുന്നതിനെ പ്രണയമെന്നു പറയാനാവില്ല.. ഒരു തരം രോഗമെന്നു മാത്രമേ പറയാന്‍ കഴിയൂ.
എന്തും അമിതമായാല്‍ വിഷമാണ്.. വിഷമവും...!! (ഈ പറഞ്ഞത് ഒരു ഉദാഹരണം മാത്രമാണ്..അല്ലാത്തവയും ഉണ്ട്)

പ്രണയം സുഖമുള്ള ഒരു അനുഭവമാണ്..ക്ഷണിക്കപ്പെടാത്ത അതിഥിയെപോലെ എപ്പോള്‍‍ വേണമെങ്കിലും മനുഷ്യ മനസ്സുകളിലേക്ക് ഒരു കുളിര്‍മഴ പോലെ അതു പെയ്തിറങ്ങാം. പ്രണയികളുടെ ലോകത്തില്‍‍ രാത്രിയെന്നോ പകലെന്നോ ഉള്ള വ്യത്യാസമില്ല,. പരിധികള്‍ക്കോ‍ പരിമിതികള്‍ക്കോ അതിന്‍റെ മുന്നില്‍ തടസ്സങ്ങള്‍‍ സൃഷ്ടിക്കാനും കഴിയില്ല.
കാലവും , ദൂരവും, പ്രായവുമെല്ലാം തന്നെ പ്രണയമെന്ന ഒരു വികാരത്തിന്‍റെ മുന്നില്‍ ചെറുതാവുന്നതും അതുകൊണ്ടല്ലേ.?
കളങ്കമില്ലാത്ത പ്രണയത്തിനു മഴത്തുള്ളികളെക്കാള്‍‍ സുതാര്യതയും ആര്‍ദ്രതയുമുണ്ടായിരിക്കും.!അവിടെ പരസ്പരം സ്നേഹിക്കുക എന്ന ഒരൊറ്റ വികാരമേ പ്രണയികളുടെ മനസ്സില്‍‍ തുളുമ്പി നില്‍‍‍ക്കാറുള്ളൂ. മനുഷ്യമനസ്സുകള്‍ സ്വപ്നങ്ങളുടെ താഴ്വരയിലേക്കും മോഹങ്ങളുടെ നിറക്കൂട്ടുകളിലേക്കും ഒരു പൂമ്പാറ്റയെപോലെ പറന്നു പോകുന്നതും പ്രണയമെന്ന അനുഭൂതി ഹൃദയത്തില്‍ സുഗന്ധം പരത്തുമ്പോഴല്ലേ.
ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിക്കാത്തവരുണ്ടാവില്ല. അതു പോലെ കൊതി തീരെ പ്രണയിച്ചവരും.അതുകൊണ്ടു തന്നെയാവാം പ്രണയം എന്നും മനുഷ്യ മനസ്സുകളില്‍ തേന്‍‍മഴയായി പെയ്തിറങ്ങുന്നതും. അറിഞോ അറിയാതെയോ ഒരിക്കലെങ്കിലും പ്രണയിക്കാനും പ്രണയിക്കപ്പെടാനും കൊതിക്കാത്തവരുണ്ടാവില്ല .മനസ്സിന്‍റെ അടിത്തട്ടില്‍‍ പ്രണയമെന്ന വികാരം ഒളിപ്പിച്ചു നടക്കുന്ന എത്രയോ സുഹൃത്തുക്കള്‍‍‍ നമ്മുക്കിടയിലുണ്ട്. ആണെന്നോ പെണ്ണെന്നോ ഉള്ള വ്യത്യാസമില്ലാതെ. എന്നിട്ടും പറയാനുള്ളത് പറയാന്‍‍ കഴിയാതെ മനസ്സിനുള്ളില്‍ സ്വയമെരിഞ്ഞു പോയ എത്രയോ പ്രണയങ്ങള്‍‍ കണ്മുന്നില്‍ നാം കണ്ടിരിക്കുന്നു. മനുഷ്യനെ മറ്റു ജീവികളില്‍‍ നിന്നു വേര്‍‍തിരിക്കുന്നതും ഇങ്ങിനെയുള്ള ചില കഴിവുകളുള്ളതു കൊണ്ടാണല്ലോ. പ്രണയിക്കാനും,സ്നേഹിക്കാനും, കാര്യങ്ങളെ സൂക്ഷ്മതയോടെ വിവേചിച്ചറിയാനും, ആശയസംവേദനം നടത്തുവാനുമൊക്കെയുള്ള കഴിവുകളാണ് അവനെ മറ്റുള്ള ജീവികളില്‍‍ നിന്നും വേര്‍‍തിരിക്കുന്നത്.

‘പ്രണയം’ എന്നാല്‍ വെറും.. ആണിന് പെണ്ണിനോടും, പെണ്ണിന് ആണിനോടും മാത്രം തോന്നുന്ന ഒരു വികാരമല്ല..
ചിലര്‍ക്ക് പൂക്കളോട് പ്രണയം, ചിലര്‍ക്ക് പ്രകൃതിയോട് പ്രണയം, ചിലര്‍ക്ക് മഴയോട് പ്രണയം ചിലര്‍ക്ക് മഞ്ഞുതുള്ളിയോട്.. ചിലര്‍ക്ക് പ്രണയത്തോട് തന്നെ പ്രണയം.വിശാലമായ അര്‍ത്ഥത്തില്‍ ചിന്തിച്ചാല്‍ പ്രണയം പോലെ മനോഹരം വേറെ എന്തുണ്ട്..?
അതിനാല്‍‍‍ പ്രണയത്തി‍ന്‍റെ മാധുര്യം നുകര്‍‍ന്നവര്‍‍ക്കും,നുകരാന്‍‍‍ കൊതിക്കുന്നവര്‍‍ക്കും,നുകര്‍ന്നു കൊണ്ടിരിക്കുന്നവര്‍ക്കും,
നഷ്ടപ്രണയത്തിന്‍റെ കൈപ്പുനീര്‍‍ കുടിച്ചവര്‍‍ക്കും, ഇനി കുടിക്കാനിരിക്കുന്നവര്‍‍ക്കും ഒരു ഓര്‍‍മ്മപുതുക്കലാവട്ടെ ഓരോ പ്രണയദിനവും. ഒരിക്കലും പ്രണയിക്കപ്പെടാതിരിക്കുന്നതിനേക്കാള്‍‍ എത്രയോ നല്ലതാണ് ഒരിക്കലെങ്കിലും പ്രണയിച്ചു അതു നഷ്ടപെടുന്നത്. അതില്‍ നിന്നു കിട്ടിയ സുഖവും, നൊമ്പരവുമെല്ലാം നമ്മുടെ മനസ്സുകളില്‍ എത്ര കഴിഞ്ഞാലും ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളായി കൂട്ടിനുണ്ടാവില്ലേ...?

തെറ്റില്ലെങ്കില്‍ ശരിക്കും, നഷ്ടമില്ലെങ്കില്‍ ലാഭത്തിനും, കറുപ്പില്ലെങ്കില്‍ വെളുപ്പിനും, ചൂടില്ലെങ്കില്‍ തണുപ്പിനും, എതിര്‍പ്പില്ലെങ്കില്‍ പ്രണയത്തിനും, പ്രണയമില്ലെങ്കില്‍ ജീവിതത്തിനും.
എന്തു പ്രസക്തി…….?
എന്തു ആസ്വാദ്യത…….?
എന്തു സുഗന്ധം………? 

എല്ലാ കൂട്ടുകാര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ വാലന്‍റൈന്‍സ് ദിനാശംസകള്‍ ..........!!!

22 comments:

 1. പ്രണയം’ എന്നാല്‍ വെറും.. ആണിന് പെണ്ണിനോടും, പെണ്ണിന് ആണിനോടും മാത്രം തോന്നുന്ന ഒരു വികാരമല്ല..
  ചിലര്‍ക്ക് പൂക്കളോട് പ്രണയം, ചിലര്‍ക്ക് പ്രകൃതിയോട് പ്രണയം, ചിലര്‍ക്ക് മഴയോട് പ്രണയം ചിലര്‍ക്ക് മഞ്ഞുതുള്ളിയോട്.. ചിലര്‍ക്ക് പ്രണയത്തോട് തന്നെ പ്രണയം.വിശാലമായ അര്‍ത്ഥത്തില്‍ ചിന്തിച്ചാല്‍ പ്രണയം പോലെ മനോഹരം വേറെ എന്തുണ്ട്..?...........


  മനുവേട്ടാആആആ അയ് ലബ്ബ്യൂ.........

  ReplyDelete
 2. ആശ്....ശ് ..ശ് ..ഛീ ...:)
  പ്രണയ ചിന്തകള്‍ പൂത്തുലയട്ടെ ..:0

  ReplyDelete
 3. പ്രണയിക്കുകയായിരുന്നു നാം ഒരൊരൊ ജന്മത്തിലും .

  ReplyDelete
 4. raafi paranjathinod yojikkunnu

  ReplyDelete
 5. പ്രണയം സുഖമുള്ള ഒരു അനുഭവമാണ്..ക്ഷണിക്കപ്പെടാത്ത അതിഥിയെപോലെ എപ്പോള്‍‍ വേണമെങ്കിലും മനുഷ്യ മനസ്സുകളിലേക്ക് ഒരു കുളിര്‍മഴ പോലെ അതു പെയ്തിറങ്ങാം. പ്രണയികളുടെ ലോകത്തില്‍‍ രാത്രിയെന്നോ പകലെന്നോ ഉള്ള വ്യത്യാസമില്ല,. പരിധികള്‍ക്കോ‍ പരിമിതികള്‍ക്കോ അതിന്‍റെ മുന്നില്‍ തടസ്സങ്ങള്‍‍ സൃഷ്ടിക്കാനും കഴിയില്ല.
  കാലവും , ദൂരവും, പ്രായവുമെല്ലാം തന്നെ പ്രണയമെന്ന ഒരു വികാരത്തിന്‍റെ മുന്നില്‍ ചെറുതാവുന്നതും അതുകൊണ്ടല്ലേ.?
  --------------------------------------------
  love u manuvettaaaaaaaaaaa

  ReplyDelete
 6. എന്തും അധികമായാല്‍ വിഷമാണ്

  ReplyDelete
 7. It is a fact manu...

  Ellathinteyum adisthaanam snehamaakunnu..Sneham vividha tharaththil sancharikkumpol athe vaalsalyamaakunnu, pranayamaakunnu,prema maakunnu,Jeevithathinte adisthaanam aakunnu,lokathinte adisthaanam aakunnu...

  sneham oraalude manassil vyathyastha roopaththil sancharikkunnu. Athine oru jeevithathil asthamayam illa...

  Have a Valentines day,happy and lovely loving days...Cool manu..Great!

  ReplyDelete
 8. തന്നെ തന്നെ........പ്രണയം പൂത്തുലയട്ടെ...

  ReplyDelete
 9. ഒരിക്കലും പ്രണയിക്കപ്പെടാതിരിക്കുന്നതിനേക്കാള്‍‍ എത്രയോ നല്ലതാണ് ഒരിക്കലെങ്കിലും പ്രണയിച്ചു അതു നഷ്ടപെടുന്നത്. അതില്‍ നിന്നു കിട്ടിയ സുഖവും, നൊമ്പരവുമെല്ലാം നമ്മുടെ മനസ്സുകളില്‍ എത്ര കഴിഞ്ഞാലും ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളായി കൂട്ടിനുണ്ടാവില്ലേ...?


  yes..u said it............
  nice writings

  ReplyDelete
 10. പ്രണയിക്കുകയായിരുന്നു.....
  നിന്നെ..http://bayangarabittugal.blogspot.com/2011/02/blog-post.html
  നിന്റെ പുഞ്ചിരിയെ,നിന്റെ കണ്ണുകളെ,ആ ആര്‍ദ്ര ഹൃദയത്തെ.
  പ്രനടിനാശ്സകള്‍....

  ReplyDelete
 11. ‘പ്രണയം’ എന്നാല്‍ വെറും.. ആണിന് പെണ്ണിനോടും, പെണ്ണിന് ആണിനോടും മാത്രം തോന്നുന്ന ഒരു വികാരമല്ല..
  ചിലര്‍ക്ക് പൂക്കളോട് പ്രണയം, ചിലര്‍ക്ക് പ്രകൃതിയോട് പ്രണയം, ചിലര്‍ക്ക് മഴയോട് പ്രണയം ചിലര്‍ക്ക് മഞ്ഞുതുള്ളിയോട്.. ചിലര്‍ക്ക് പ്രണയത്തോട് തന്നെ പ്രണയം.വിശാലമായ അര്‍ത്ഥത്തില്‍ ചിന്തിച്ചാല്‍ പ്രണയം പോലെ മനോഹരം വേറെ എന്തുണ്ട്..?

  pranayathinu thullyam pranayam maathram...........

  ReplyDelete
 12. നന്നായി എഴുതി

  ReplyDelete
 13. റാഫിക്കുട്ടാ : മോംസ് മഴ*......!!
  രമേശ് : വായിച്ചപ്പോള്‍ ആദ്യകാലങ്ങള്‍ ഓര്‍മ്മയില്‍ വന്നൂ ലെ..?
  അതാ തുമ്മിയെ..!! ;) സ്നേഹമഴ*......!!
  പ്രിയ : സ്നേഹമഴ*.......!!
  പഞ്ചാരക്കുട്ടന്‍ : പഞ്ചാരക്കുട്ടന്‍ തന്നെ അതു പറയണം...സ്നേഹമഴ*...!
  അനോണി : നല്ല ചിന്തകള്‍ക്കും വാക്കുകള്‍ക്കും നന്ദി.. സ്നേഹമഴ*..!
  ജിത്തു : അങ്ങിനെ തന്നെയാവട്ടെ...സ്നേഹമഴ*..!!
  ഹരിക്കുട്ടാ : മോംസ് മഴ*....!
  കാന്താരി : എല്ലാം പ്രണയമയം..!! വായിച്ചു കേട്ടോ..സ്നേഹമഴ*..!
  സന : സ്നേഹമഴ*..!
  ശ്രീ : നന്ദി.....!  അഭിപ്രായം പറഞ്ഞ എല്ലാ കൂട്ടുകാര്‍ക്കും.. ലൈക്ക് അടിച്ച കൂട്ടുകാര്‍ക്കും..വായിച്ച കൂട്ടുകാര്‍ക്കും എന്‍റെ സ്നേഹമഴ*.........!

  ReplyDelete
 14. മനു,
  എന്റെ ബ്ലോഗിലെ സന്ദര്‍ശനത്തിനു നന്ദി.
  ചിത്രങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന shades ലാണ് മനു വന്നത്. തൊട്ടപ്പുറത്ത് എന്റെ ഒരു എഴുത്തു ബ്ലോഗും ഉണ്ട് കേട്ടോ. മാത്രമല്ല വാലന്റൈന്‍സ് ഡേ ആണ് എന്റെയും വിഷയം അവിടെ... നോക്കുമല്ലോ.
  www.pulsesfrompast.blogspot.com
  :)

  ReplyDelete
 15. പ്രണയത്തിനു വേണ്ടി ചില ന്യായവാദങ്ങള്‍. നന്നായി ഈ വരികള്‍

  ReplyDelete
 16. തലച്ചോറിൽ ഉണ്ടാകുന്ന ഫിറമോണുകൾ,ഡോപമിനുകൾ,സെറാടോണിൻ മുതലായ ഹോർമോണുകൾ തലച്ചോറിനെ പ്രണയിക്കാൻ പ്രേരിപ്പിക്കുന്നുവത്രെ..

  ഒരുപാട് നിഗൂഢതകള് സൂക്ഷിക്കുന്ന ഒന്നാണത്രെ പ്രണയം.. ഏഴഴകുള്ള കറുപ്പ് നിറമാണതിന്.

  ReplyDelete
 17. This comment has been removed by the author.

  ReplyDelete
 18. ഞാനും പ്രണയത്തിലാണ്.
  പൂക്കളോട് , പ്രകൃതിയോട് , മഴയോട് , മഞ്ഞിനോട് അങ്ങിനെ അങ്ങിനെ .
  നല്ല കുറിപ്പ് . ആശംസകള്‍

  ReplyDelete
 19. ഷെയ്ഡ്സ് : ഞാനതു വായിച്ചു കേട്ടോ.. കൊള്ളാം നന്നായിട്ടുണ്ട്..!!! സ്നേഹമഴ*.........! ഒരില വെറുതെ : എല്ലാറ്റിനും ന്യായവാദങ്ങളില്ലേ..? തെറ്റിനു പോലും......? വര്‍ഷിണി : എന്തും സൈന്‍റിഫിക്ക് ആയേ തിങ്കൂ..അല്ലേ? :P നന്ദി വൈകിയെത്തിയ ഈ സന്ദര്‍ശനത്തിന്.....!! കറുപ്പ് വെറുപ്പിന്‍റെയും നിഗൂഢതകളുടേയും ദുഃഖത്തിന്‍റെയും നിറമാണെന്നും ഒരു ചൊല്ലുണ്ടുട്ടോ....!! ;) പ്രണയത്തിന്‍റെ നിറമായ് തോന്നുക അന്ധന്മാര്‍ക്കാണെന്നു തോന്നുന്നു.....!പ്രണയം മാത്രമല്ല.. സ്നേഹം..വെറുപ്പ്.. എല്ലാം കറുപ്പല്ലേ അവര്‍ക്ക്.? ചെറുവാടി : ആ പ്രണയം കൈമോശം വരാതിരിക്കട്ടെ........!! നന്ദി ട്ടൊ.....!!

  ReplyDelete
 20. വ്യക്തമായി അഭിപ്രായിക്കുന്നില്ല കാരണം പ്രണയത്തിനു പല മുഖങ്ങള്‍ ഉണ്ട്

  ReplyDelete
 21. ആദ്യം അവനവനോട് പ്രണയം തോന്നട്ടെ മനൂ ...
  എന്നാലല്ലേ... പൂവിനെയും,പൂമ്പാറ്റയെയും,പ്രകൃതിയെയും ,മഴയും ...ഒക്കെ പ്രണയിക്കാന്‍ പറ്റൂ..
  നന്നായി...
  നല്ല പോസ്റ്റ്‌.
  ആശംസകള്‍ ‍...
  ഇനീം വരാം

  ReplyDelete