മഴ* മന്ത്രങ്ങള്‍ .....!!! ഇത് എന്‍റെ മാത്രം പ്രയത്നമല്ല.......!!! ഒരുപാട് നല്ല കൂട്ടുകാരുടെ നിസ്വാര്‍ത്ഥമായ സ്നേഹമുണ്ട് ഇതില്‍ .....!! ഇവിടെ കാണുന്ന മഴമന്ത്രങ്ങളിലെ വരികളിലൂടെ മാത്രമേ നിങ്ങള്‍ക്കെന്നെ കാണാന്‍ കഴിയൂ.......!!!അതിനുമപ്പുറം.....!! ഈ ബ്ലോഗ് എനിക്ക് വേണ്ടി ഡിസൈന്‍ ചെയ്തു തന്ന ജുനു എന്ന ജുനൈദ്...!! എന്‍റെ രചനകള്‍ ചിത്രങ്ങളിലേക്ക് പകര്‍ത്തി.. ആ വരികള്‍ക്ക് മിഴിവേകി തന്ന എന്‍റെ പ്രിയതുള്ളികളായ നാഷ്, ജുനു, സ്നേഹ (ഷേയ), റൈമു, സുഷിന്‍, നാസ്........!!! ഒരു മടിയനായ എന്നെ എഴുതാന്‍ വേണ്ടി പ്രോത്സാഹിപ്പിക്കുകയും,സ്നേഹപൂര്‍വ്വം നിര്‍ബന്ധിക്കുകയും ചെയ്ത/ചെയ്തുകൊണ്ടിരിക്കുന്ന .. സന്നു (ദീദി), സ്നേഹ, മിനി, നാഷ്, ജുനു, ഹരിക്കുട്ടന്‍ & ചന്ത്വേട്ടന്‍ ...!!! ചിത്രങ്ങള്‍ അയച്ചു തന്നു സ്നേഹം പങ്കുവെച്ച എന്‍റെ പ്രിയ കൂട്ടുകാരന്‍ ഷാജഹാന്‍ നന്മണ്ടന്‍ ....!! എല്ലാവരോടും ഞാന്‍ നന്ദി പറയുന്നില്ല... കാരണം... നന്ദി പറഞ്ഞാല്‍ അതോടു കൂടി ആ പ്രയത്നങ്ങളുടെ ഫലം തീര്‍ന്നു പോയേക്കാം....!! അതുകൊണ്ട്.. ഒരിക്കലും മായാതെ..എന്നുമെന്നും മനസ്സിനുള്ളില്‍ ഈ കടപ്പാട് ഞാന്‍ സൂക്ഷിച്ച് വെക്കുന്നു........!!

Friday 18 February 2011

വേര്‍പാടില്‍ പുഞ്ചിരിക്കുന്ന നക്ഷത്രം...!!



ഴ പെയ്തു കൊണ്ടേയിരിക്കുന്നു.ഓലപ്പുരയുടെ ഉമ്മറക്കോലായില്‍ മഴയുടെ കുളിര്‍മ്മ ആസ്വദിച്ചുകൊണ്ട് വെറുതെയിരിക്കുകായിരുന്നു വിനു.പുരയുടെ മൂര്‍ദ്ധാവില്‍ നിന്നും മഴത്തുള്ളികള്‍ ഓലത്തുമ്പിലൂടേ മണ്ണിലേക്കിറ്റിറ്റു വീണ് താഴെ വൃത്തം വരക്കുന്നുണ്ടായിരുന്നു...ചില കുഴികളില്‍ നിന്നും ചെങ്കല്ലുകളും.. ഓട്ടുപാറകളും പുറത്തേക്ക് തെളിഞ്ഞു വരുന്നതു കൌതുകത്തോടെ നോക്കിയിരുന്നു.
ഓലത്തുമ്പില്‍ നിന്നും വീഴുന്ന ഓരോ തുള്ളികളും താഴെ പ്രത്യേകം പ്രത്യേകം വളയങ്ങളായി മാറുന്നതു കാണാന്‍ നല്ല രസം.തെക്കേപ്രത്തെ മാവിന്‍ ചുവട്ടില്‍ മഴത്തുള്ളികള്‍ കരിയിലകളില്‍ കിലുകിലേന്ന് വീഴുന്ന ശബ്ദം വിനുവിന്‍റെ മനസ്സിനെ മദിച്ചുകൊണ്ടേയിരിക്കുന്നു.മനസ്സ് വീണ്ടും ബാല്യത്തിലേക്ക് പോകുന്നതവനറിയാന്‍ തുടങ്ങി.
മഴയെ പ്രണയിക്കാന്‍ തുടങ്ങിയതെന്നായിരുന്നു...അറിയില്ല. ഓര്‍മ്മ വെച്ച കാലം മുതലേ മഴ ജീവനായിരുന്നു വിനുവിന്. ആകാശത്ത് കാര്‍മേഘങ്ങള്‍ കാണുമ്പോള്‍ മനസ്സിലുണ്ടാകുന്ന സന്തോഷത്തിന്‍റെ വേലിയേറ്റത്തിനു എന്ത് പേരിട്ടുവിളിക്കണമെന്നു പോലും അന്നുമിന്നും അറിയില്ല..നട്ടുച്ചക്കും ഇരുട്ടു മൂടിയ ഭൂമിയെ കാണുമ്പോള്‍ വെളിച്ചം വിഴുന്നത് അവന്‍റെ ഹൃദയത്തിലായിരുന്നു.
കാര്‍മേഘങ്ങള്‍ പെയ്യാന്‍ തുടങ്ങുന്നതിനു മുന്നേ കൂട്ടുകാരുമൊത്ത് ആശാന്‍ കുന്നിലേക്ക് പോകും. പാടങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന, പൂക്കൈതകള്‍ നിറഞ്ഞ ആശാന്‍ കുന്ന് കാണാന്‍ നല്ല ഭംഗിയായിരുന്നു,കറുകപുല്ലുകള്‍ നിറഞ്ഞ ആശാന്‍‍കുന്നില്‍ മഴക്കാലദിവസങ്ങളിലെ പുലരി കാണാന്‍ രാവിലെ എഴുന്നേറ്റു യാത്രയാകും. ഓരോ കറുകപ്പുല്ലിലും മഴത്തുള്ളികള്‍ നിറഞ്ഞു നില്‍ക്കുന്നത് കാണുമ്പോള്‍ തന്നെ മനസ്സിനൊരു കുളിര്‍മ്മയായിരുന്നു.
ആശാന്‍കുന്നിന്‍റെ അതിരില്‍ നില്‍ക്കുന്ന വേപ്പുമരത്തില്‍ ധാരാളം തത്തകള്‍ വന്നിരിക്കാറുള്ളതു കൊണ്ടായിരുന്നു കൂട്ടുകാര്‍ കൂടെ വന്നിരുന്നത്,പിന്നെ പഴുത്ത തക്കാളി വെച്ച കെണി വേപ്പിന്‍ മരത്തില്‍ വെച്ചു തത്തയെ പിടിക്കുന്നതിലായിരിക്കും അവരുടെ ശ്രദ്ധ. വിനുവും ഉണ്ണിയും മാത്രം കുന്നിന്‍റെ ഏതെങ്കിലുമൊരു കോണില്‍ ചെന്നു നിന്ന് കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പാടങ്ങളില്‍ നെല്‍ച്ചെടികള്‍ പച്ചപട്ടു വിരിച്ചതും നോക്കിയങ്ങിനെ നില്‍ക്കും.ഒരു തരം ഭ്രാന്തെന്നു വേണമെങ്കില്‍ പറയാം.പിന്നെ സാഹിത്യഭാഷയില്‍ അതിനെ കുറിച്ചുള്ള വിവരണങ്ങള്‍ ‍.എത്ര മനോഹരമായാണ് അവന്‍റെ വായില്‍ നിന്നും വാക്കുകളൊഴുകി കൊണ്ടിരുന്നത്,ഒരു മണിക്കൂറെങ്കിലും ആലോച്ചിച്ചിരുന്നാല്‍ മാത്രമേ എനിക്കങ്ങിനെയെങ്കിലും പറയാന്‍ കഴിയുമായിരുന്നുള്ളൂ.അവന്‍ ഒരു പുഴയൊഴുകുന്ന ലാഘവത്തോടേ അങ്ങിനെ പറഞ്ഞു കൊണ്ടേയിരിക്കും.അതു കേള്‍ക്കുമ്പോള്‍ തന്നെ ഒരു സുഖമായിരുന്നു.
“വാ ചായ കുടിക്കാം“
അകത്തു നിന്നും മണിച്ചേച്ചിയുടെ വിളികേട്ടപ്പോഴാണ് വിനു ഓര്‍മ്മയില്‍ നിന്നുണര്‍ന്നത്.അവനേക്കാള്‍ മൂന്ന്
വയസ്സിനു മൂത്തതാണ് മണിച്ചേച്ചി. ഇതുവരെയും കല്യാണം കഴിഞ്ഞിട്ടില്ല. ഇഷ്ടമില്ലാഞ്ഞിട്ടാണെന്നാണ് മണിചേച്ചി പറയുന്നത്. അതല്ല തകര്‍ന്ന പ്രണയത്തിന്‍റെ ജീവിക്കുന്ന സ്മാരകമെന്നാണ് നാട്ടിലുള്ളവര്‍ അടക്കം പറയുന്നത്.പക്ഷേ സത്യാവസ്ഥ അറിയാന്‍ അവനിവിടെയുണ്ടായിരുന്നില്ലല്ലോ. നീണ്ട എട്ടു വര്‍ഷങ്ങള്‍ മരുഭൂമിയില്‍ തന്നെയായിരുന്നില്ലേ. ഒരിക്കല്‍ പോലും നാടുകാണാതെ…!
അതിനിടയില്‍ ഇവിടെ എന്തെന്തു മാറ്റങ്ങളാ സംഭവിച്ചിരിക്കുന്നത്.മാറ്റമില്ലാത്തതു മണിച്ചേച്ചിയുടെ വീടിനും ആ സ്നേഹത്തിനും മാത്രം.
“എന്താ നീ ആലോചിക്കുന്നത്..? അവിടെയിരിക്കെടാ മാക്രി” എന്നു പറഞ്ഞു കൊണ്ട് ചേച്ചി അവന്‍റെ
കയ്യില്‍ ബലമായി പിടിച്ചവിടെയിരുത്തി. ആ പഴയ പേരു പോലും ചേച്ചി മറന്നിട്ടില്ല.
“ഏ” “ഒന്നൂല്ല..“
“ഞാന്‍ പഴയതൊക്കെ ആലോചിക്കായിരുന്നു ചേച്ചി. എന്തെല്ലാം മാറ്റങ്ങളാ ഇവിടെ
മാറ്റമില്ലാത്തത് എന്‍റെ ചേച്ചിക്ക് മാത്രമാ.. “
മനസ്സിലൊന്നും വെച്ചിട്ടല്ലായിരുന്നു അവനതു പറഞ്ഞത് പക്ഷേ… ചേച്ചിയുടെ മുഖത്ത് വിഷാദത്തിന്‍റെ കാര്‍മേഘങ്ങളുരുണ്ടു കൂടുന്നതവന്‍ കണ്ടു.
സ്വയം പഴിച്ചുകൊണ്ട് ഗ്ലാസെടുത്ത് ചുണ്ടോട് ചേര്‍ത്തു.“ചേച്ചി ആ അച്ചപ്പം എനിക്കെടുത്തു തന്നെ” അവളുടെ ശ്രദ്ധ തിരിക്കാന്‍ വേണ്ടി ആവശ്യമില്ലാഞ്ഞിട്ടും അവനങ്ങിനെ പറഞ്ഞു.
പൊട്ടി പൊടിഞ്ഞ അച്ചപ്പങ്ങള്‍ക്കിടയില്‍ നിന്നും അധികം പരിക്കേല്‍ക്കാത്ത ഒരച്ചപ്പം എടുത്ത് ചേച്ചി അവനു കൊടുത്തു. എന്നിട്ടു എന്തോ പറയാന്‍ തുടങ്ങി
“മോളെ മണീ…….” അകത്തു നിന്നു അമ്മയുടെ വിളികേട്ട് മണി അങ്ങോട്ട് ഓടി.വിനുവിന്‍റെ കണ്ണുകള്‍ ഓലപ്പുരയുടെ ചെറ്റയില്‍ തൂക്കിയിട്ടിരിക്കുന്ന ചിത്രത്തില്‍ പതിഞ്ഞു. മിഴിയുടെ കോണില്‍ തുളുമ്പാതെ നിന്ന മിഴിനീര്‍കണങ്ങള്‍ ആ ചിത്രത്തിന്‍റെ കാഴ്ച്ചയില്‍ അവ്യക്തത നിറച്ചു.
“അമ്മക്ക് അനങ്ങാന്‍ വയ്യ. ഉണ്ണി പോയപ്പോള്‍ തളര്‍ന്നു വീണതാ..അതിനു ശേഷം ഇതുവരെയും എഴുന്നേറ്റിട്ടില്ല.“.അകത്തേ മുറിയില്‍ നിന്നും എന്നെ നോക്കാതെ പുറത്തേക്ക് പോകുന്ന ചേച്ചി പറഞ്ഞു കൊണ്ടേയിരുന്നു. പെട്ടെന്നു തന്നെ കര്‍ച്ചീഫെടുത്തവന്‍ മുഖം തുടച്ചു.ഇനിയതു കണ്ടാല്‍ ചിലപ്പോള്‍ ചേച്ചിക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞെന്നു വരില്ല.കണ്ണീരൊഴിയാത്ത ജീവികള്‍ക്ക് താനായിട്ടിനി അതു സമ്മാനിക്കേണ്ടല്ലോ. ബാല്യം മുഴുവനും ഈ വീട്ടില്‍ ഉണ്ണിയുടെ കൂടെ തന്നെയായിരുന്നവന്‍. ഒരേ പാത്രത്തിലുണ്ട് ഒരേ പായയിലുറങ്ങിയ
കൂട്ടുകാര്‍ . സ്വന്തം വീട്ടിലുറങ്ങിയിരുന്നത് അപൂര്‍വ്വമായിരുന്നു,ഉണ്ണിയുടെ അമ്മയുണ്ടാക്കിത്തരുന്ന കപ്പക്കറിയുടെ രുചി പോയതില്‍ പിന്നെ വേറൊരു ഭക്ഷണത്തിനുംകിട്ടിയിട്ടില്ല.
“വാടാ,, നിനക്ക് കാണേണ്ടേ നമ്മുടെ ഉണ്ണിയെ.”
ചേച്ചി അവന്‍റെ കൈ പിടിച്ചുകൊണ്ട് തെക്കേപ്രത്ത് കൊണ്ടു പോയി..വൃത്തിയാക്കിയിട്ട തെക്കെ പറമ്പില്‍ നിറയെ കൃഷ്ണതുളസി വെച്ചു പിടിപ്പിച്ച ഒരു ചതുരന്‍ സ്ഥലത്തിനു മുന്നിലെത്തി. കരിന്തിരിയിട്ട ചെറിയ നിലവിളക്ക് അതിനു നടുവിലായി ഇരിക്കുന്നുണ്ടായിരുന്നു.
“ഉണ്ണിക്ക് നിന്നെ പറ്റി പറയാനേ നേരമുണ്ടായിരുന്നുള്ളൂ. ”ദിവസത്തിലൊരു നാലു തവണയെങ്കിലും നിന്‍റെ പേര് പറയാതെ അവനുറങ്ങില്ല. നീ പോയതു മാത്രമേ അവനെ ദുഃഖിപ്പിച്ചിട്ടുമുള്ളൂ.“
അന്നു പോകുമ്പോഴും ഉണ്ണി പറഞ്ഞിരുന്നു ചേച്ചി വിനുവിന്‍റെ കത്ത് വരും കേട്ടോ.മറക്കാതെ തരണം.
അന്നും പോസ്റ്റ്മേന്‍ വീടിനു മുന്നിലൂടെ ബെല്ലടിച്ച് പോകുമ്പോള്‍ ഞാന്‍ ഓടിച്ചെന്നു ചോദിച്ചു.
“ഇന്നു കത്തില്ലെ?“
“ഇതെന്താ കുട്ട്യേ..വേറേ ആരുടെയങ്കിലും കത്തു മതിയാവില്ലല്ലോ.വിനുവിന്‍റെ തന്നെ വേണ്ടേ.?“
അയാള്‍ തമാശ പറഞ്ഞുകൊണ്ട് യാത്ര തുടര്‍ന്നു.
“പ്രതിക്ഷിച്ച ദിവസം നിന്‍റെ കത്ത് വന്നില്ലെങ്കില്‍ അവന്‍റെ മുഖം വാടുമായിരുന്നു.അതുകൊണ്ടാ ഞാന്‍ അയാളുടെ അടുത്തേക്ക് ഓടിപ്പോയത്.“
“ഉം” ഉത്തരം ഒരു മൂളലിലൊതുക്കി.
അന്നു വൈകുന്നേരം..നമ്മുടെ തെങ്ങ് കയറാന്‍ വരുന്ന വാസനാ വന്നു പറഞ്ഞത് “മണീ നമ്മുടെ
“ബനാസിനി” ബസും മരം കയറ്റി വന്ന ലോറിയും കൂട്ടിയിടിച്ചു.ആരൊക്കെയോ മരിച്ചു.അധികം
പേരുടേം നില ഗുരുതരാത്രെ!
“ഈശ്വരാ എന്‍റെ ഉണ്ണിയും അതിലാണല്ലോ വരാറ്” നെഞ്ചിലൊരു മിന്നല്‍ വന്നതുമാത്രമോര്‍മ്മയുണ്ട്.
“പിന്നെ…….പിന്നെ…….”
കണ്ണീര്‍ത്തുള്ളികള്‍ കവിളിലൂടെ ചാലുകളായി താഴേക്കൊഴുകി വാക്കുകള്‍ക്കായ് ചേച്ചി
ബുദ്ധിമുട്ടുകയായിരുന്നു.വിനുവിന്‍റെ കണ്ണും നിറഞ്ഞൊഴുകുകയായിരുന്നു,അവനതു കണ്ടു നില്‍ക്കാന്‍ കഴിഞ്ഞില്ല.
അവന്‍റെ കൂടപ്പിറപ്പ് എന്‍റെ തന്നെയല്ലേ..
നിശ്ശബ്ദമായി കരഞ്ഞു കൊണ്ടു ചേച്ചിയെ ഞാന്‍ ചേര്‍ത്തു പിടിച്ചിട്ടു പറഞ്ഞു.
“വാ.. വീട്ടിലേക്കു പോകാം..”
പോകുന്നതിനിടയില്‍ ചേച്ചിയോ ഒന്നു കൂടി ചേര്‍ത്തു പിടിച്ചു കൊണ്ടു പറഞ്ഞു.“ഉണ്ണിക്കു പകരമായ്
എന്നും ഞാനില്ലേ ചേച്ചി .അമ്മയില്ലാത്ത എനിക്ക് ഒരമ്മയേയും. സ്നേഹിക്കാന്‍ മാത്രമറിയാവുന്ന ചേച്ചിയെയും എന്‍റെ കയ്യിലേൽപ്പിച്ചല്ലേ അവന്‍ പോയത്.“
നിറകണ്ണുകളോടേ വിനുവിന്‍റെ കണ്ണുകളിലേക്ക് നോക്കിയ ചേച്ചിയുടെ കണ്ണുകളിലെ തിളക്കത്തിന് എന്തൊക്കെയോ അര്‍ത്ഥങ്ങളുണ്ടായിരുന്നു.അവിടെ എല്ലാം തകര്‍ന്നു പോയവള്‍ക്ക് താങ്ങായ് ഒരു കച്ചിത്തുരുമ്പ് കിട്ടിയ ആശ്വാസമായിരുന്നു കണ്ടത്.
ചേച്ചിയുമായി അമ്മയുടെ കട്ടിലിരുന്നു ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു കൊണ്ട് അവന്‍ യാത്ര പറഞ്ഞു.
പോകുന്ന വഴി നീളെ വിനുവിന്‍റെ മനസ്സു മന്ത്രിക്കുന്നുണ്ടായിരുന്നു. “ഇവരെന്‍റെ അമ്മയും
ചേച്ചിയുമാണ്.ഞാന്‍ മാത്രമേയുള്ളൂ ഇവര്‍ക്കൊരു കൂട്ടായിട്ട്..അത്രയെങ്കിലും എനിക്ക് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്നെ പ്രാണനെ പോലെ കരുതിയിരുന്ന ഉണ്ണിയുടെ ആത്മാവ് വേദനിക്കും.അതെനിക്ക് സഹിക്കാന്‍ കഴിയില്ലല്ലോ…“
ഉണ്ണീ ഒരുപാട് സ്നേഹിച്ച് സ്നേഹിച്ച് നീ എനിക്കായ് നിന്‍റെ പെറ്റമ്മയെ പോലും തന്നു.
ഇനി ഉണ്ണിയും വിനുവുമെല്ലാം ഞാനാണ്..!
പണ്ടു നമ്മള്‍ ഒരേമനസ്സും രണ്ടു ശരീരവുമായിരുന്നില്ലേ?
ഇന്ന് മനസ്സും ശരീരവുമൊന്നായിരിക്കുന്നു. മനസ്സില്‍ പിറുപിറുത്തു കൊണ്ടവന്‍ വീട്ടിലേക്ക് നടന്നു.
രാത്രിക്ക് കനം വെച്ചു തുടങ്ങിയിരിക്കുന്നു.
മഴ പെയ്തു തോര്‍ന്ന ആകാശത്ത് അപ്പോഴും ഒരു കുഞ്ഞു നക്ഷത്രം മാത്രം പുഞ്ചിരിക്കുന്നുണ്ടായിരുന്നു.!!!!

36 comments:

  1. manuvettaaaaaaaaaa...........enthaa parayendath ? lalitham.........madhuram......ninneppolethanne..

    ReplyDelete
  2. :)))))))))))))))))))))

    ReplyDelete
  3. മനു മനുവിന്റെ മനസ്സുനിറയെ മഴയാണ് പ്രണയിനിക്കും(വാമ ഭാഗത്തിനും )ഇതുപോലെ ഇഷ്ടമാണോ മഴയെ

    ReplyDelete
  4. കഥ നന്നായി...

    ReplyDelete
  5. മനൂ..നീ രണ്ടു സിഗരറ്റ്‌ വലിപ്പിച്ചൂ ഇക്കയെ കൊണ്ട് (സ്മോക്കിംഗ് ഈസ്‌ ഇന്ജൂറിയസ് റ്റൂ ഹെല്‍ത്ത്‌)! ഹൃദയത്തെ സ്പര്‍ശിച്ചു!

    ReplyDelete
  6. entha parayuka manuuu....????siraj ikkaye poley sigaratte valikkanavillalo.......touching.....

    ReplyDelete
  7. എന്താണ് മാഷേ ....ഇങ്ങനെ വിഷമിപ്പിക്കുന്നത്.
    ഞങ്ങള്‍ കുറച്ചു ദുര്‍ബല ഹൃദയര്‍ ഇവിടുണ്ട്..........

    ReplyDelete
  8. സങ്കടക്കഥ,കൊള്ളാം.

    ReplyDelete
  9. വേര്‍പാടിന്റെ വേദന നല്‍കുന്ന വരികള്‍...
    മഴയും കണ്ണീരും കൂടിക്കലര്‍ന്ന ഈ കഥ ഒത്തിരി ഇഷ്ട്ടായി...
    മനു,
    ആശംസകള്‍.....

    ReplyDelete
  10. "Verpaadil Punchirikkunna nakshtram",
    Unni, nee ellam kaanunnille avideyirunne. Vinu-neyum,Maniyechiyeyum,ellavareyum!Ninne orthaa tto!!
    Unni thanne paranjolu,ethra varnaneeyamaayitta,ee kadha-kke Manu,sparsham koduthirikkunnathe, enne!!Amazing alle?!!

    Ugran support aane Manu..Ezhuthikkoluu....Amazing!

    ReplyDelete
  11. നോവിന്റെ മണമുള്ള ഒരു കുഞ്ഞു കഥ.. വളരെ നന്നായിട്ടുണ്ട് മഴേ..
    സ്നേഹത്തോടെ അനില്‍..

    ReplyDelete
  12. മനൂസേ ,വേര്‍പാടിന്‍റെ വേദന നിറഞ്ഞ പുഞ്ചിരി..
    നന്നായിരിക്കുന്നു മനൂസേ..മഴ പ്രേമിയായ ഒരാളെ കൂടി കിട്ടി(വിനു)..

    ReplyDelete
  13. ഹൃദയ ബന്ധങ്ങളുടെ കഥ പറയുന്ന അക്ഷരക്കൂട്ടം.
    ഈ മഴത്തുള്ളികളില്‍ ഓരോന്നിലും നോവിന്‍റെ ഉപ്പും കലര്‍ന്നിരിക്കുന്നു.

    ReplyDelete
  14. മഴയുടെ പശ്ചാത്തലത്തിൽ ഓർത്തെടുത്ത ഹൃദയസ്പർശിയായ ഒരു അനുഭവകഥ.. നന്നായിരിക്കുന്നു..

    ReplyDelete
  15. നന്നായിട്ടുണ്ട് മനു...

    ReplyDelete
  16. നല്ല കഥ..... ഇഷ്ട്ടായി....

    ReplyDelete
  17. “ഇവരെന്‍റെ അമ്മയും
    ചേച്ചിയുമാണ്.ഞാന്‍ മാത്രമേയുള്ളൂ ഇവര്‍ക്കൊരു കൂട്ടായിട്ട്..

    മനസിനെ പിടിച്ചുലക്കുന്ന വരികള്‍...ഇങ്ങനെ ചിന്തിക്കുന്നവര്‍ വളരെ അപൂര്‍വമായേ കാണൂ..
    നന്നായിട്ടുണ്ട് മനുവേട്ടാ...വിഷമിപ്പിക്കുന്നു എങ്കിലും നന്നായി എഴുതി

    ReplyDelete
  18. ഓരൊ കഥാപാത്രങ്ങളും മനസ്സില്‍ വന്നും പോയും കൊണ്ടിരുന്നൂ,അപ്പോഴും ആ പുഞ്ച്ചിരിയ്ക്കുന്ന നക്ഷത്രം ഒരു വിങ്ങലായി ഉള്ളില്‍ തങ്ങി നില്‍ക്കുന്നൂ..

    കഥയുടേയും കഥാപാത്രത്തിന്‍റേയും ഭംഗി ചിത്രത്തിനില്ലാ..ശ്രദ്ധിയ്ക്കുമല്ലോ..

    ReplyDelete
  19. മനുവേട്ടാ ഇഷ്ടായി ഒത്തിരി ഇഷ്ടായി......
    മനസ്സില്‍ തട്ടിയ കഥ ..അഭിന്ദനം...

    ReplyDelete
  20. മനു, പറയാന്‍ വാക്കുകളില്ല..സങ്കടത്തിന്റെ ഒരു കനത്ത കാര്‍മേഖം എന്‍റെ മനസ്സില്‍ ഉരുണ്ടു കൂടുന്നു, ഒന്ന് പെയ്തൊഴിയട്ടെ......

    പ്രിയ സായുജ്

    ReplyDelete
  21. വായനക്കാരന്റെ മനസ്സില്‍ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ വയ്പ്പിക്കുന്ന തരത്തിലുള്ള മനുവിന്റെ എഴുത്തുകള്‍ ഞാന്‍ ഏറെ ഇഷ്ട്ടപെടുന്നു ..മഴയുടെ കൂട്ടുകാരാ നിന്‍റെ കണ്ണുനീര്‍ മഴയില്‍ അലിഞ്ഞു എന്‍റെ മനസിലെക്കും എത്തുന്നു....ഒരുപാട് ആശംസകള്‍ !


    പ്രിയ സായുജ്

    ReplyDelete
  22. അനോണി : ഹിഹി..! ഞാന്‍ ലളിതനല്ല..!! സ്നേഹമഴ*..!
    ജുനു : മോംസ് മഴ*......!
    ജീ ആര്‍ കെ : പ്രണയിനിക്കു മാത്രമല്ല്ല..എന്നെ സ്നേഹിക്കുന്നവര്‍ക്കെല്ലാം മഴ*യെയും ഇഷ്ടാണെന്നൂ തോന്നുന്നു.
    നന്ദി. വന്നതിനും..വായിച്ചതിനും.. സ്നേഹമഴ*.
    സീയ : നന്ദി..!
    സിറുക്ക : ഹ്ഹ്ഹ്.. ഞാന്‍ കാരണം.. സിഗരറ്റ് സ്മോക്കിംഗ് കൂടിയല്ലേ..! സോ.. സ്റ്റോറി റൈറ്റിംഗ് ഈസ് ഇഞ്ചൂറിയസ് റ്റൂ ഹെല്‍ത്ത് ഫോര്‍ റീഡേര്‍സ് എന്നു വെക്കേണ്ടി വരുമോ........?സ്നേഹമഴ*.. നന്ദി.. !
    ഷീബാസ് : സിറുക്ക അങ്ങിനെ പലതും പറയും.. എന്നു വെച്ച് അങ്ങിനെ ചെയ്യേണ്ടാ.. കേട്ടോ.....! സ്നേഹമഴ*..നന്ദി....!!
    ജിത്തു : ഞാനുമൊരു ദുര്‍ഭലഹൃദയനാ......! :(
    സ്നേഹമഴ*..!! നന്ദി.!

    ReplyDelete
  23. പ്രവാസിനി ചേച്ചി : നന്ദി.. സ്നേഹമഴ*

    ഷെമീ : സ്നേഹമഴ*. നന്ദി വായനക്കും..ഇവിടെ വന്നതിനും...!

    ശാ.. ലൂസ്... അനോണിയായി വന്നാലും ഞാന്‍ കണ്ടുപിടിക്കും ട്ടൊ.....!! ഒരുപാട് സന്തോഷം... ഈ സ്നേഹമഴ*ക്ക്.....!
    അനിത്സ് : സ്നേഹമഴ*.. സന്തോഷായി വന്നതിനും..വായിച്ചതിനും..
    മാലൂസ് : സ്നേഹമഴ* മാലൂസേ...!ഒരുപാട് സന്തോഷം..ഈ നല്ല വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ....!
    നാമൂസ് : :) നന്ദി പറയുന്നില്ല.. അല്ലാതെ തന്നെ മനസ്സിലാക്കുമെന്ന് കരുതുന്നു.. സ്നേഹമഴ*....!

    ReplyDelete
  24. ചന്ത്വേട്ടന്‍ .. സ്നേഹമഴ*..കഥയോടൊപ്പം മഴ*യോടൊപ്പം.. വന്നതിനും വായിച്ചതിനും.!(ഇത് അനുഭവകഥയല്ല..:( )

    നൌഷു : സ്നേഹമഴ*...

    വീണ്ടും നൌഷു : സ്നേഹമഴ*.. നന്ദി...!

    ഹരിക്കുട്ടന്‍ : ഉം.. സന്തോഷം ഇങ്ങിനെ പറഞ്ഞു കേള്‍ക്കുമ്പോള്‍ ..മോംസ് മഴ*ട്ടോ...!!

    വര്‍ഷിണി : നക്ഷത്രങ്ങള്‍ ... ഓര്‍മ്മയില്ലേ..?
    അതിലൊരു നക്ഷത്രത്തെ കുറിച്ച് നമ്മള്‍ ഒരുപാട് പറഞ്ഞിരുന്നു.!
    പിന്നെ ചിത്രം നന്നായില്ലാ .. എന്നെനിക്കും തോന്നി..!!
    (ഒക്കെ ആ ജുനുവിനെ പറഞ്ഞാല്‍ മതിയല്ലോ.. :പ്പ്)
    അവനാ ഇതൊക്കെ എനിക്കുവേണ്ടി ചെയ്തു തരുന്ന എന്‍റെ കുഞ്ഞനിയന്‍.!
    ഫെനില്‍ : നന്ദി... അതിലെ വരാം.!

    റാഫിക്കുട്ടാ : മോംസ് മഴ*..സന്തോഷം..!

    പ്രിയൂസ് : സന്തോഷം.. എന്‍റെ എഴുത്തുകള്‍ ഇഷ്ടപ്പെട്ടതില്‍ ..കഥയിലൂടെ കൂടെ വന്നതിന്... അതിനുപരി നല്ല വാക്കുകളാല്‍ അതൊക്കെ ഇവിടെ കുറിച്ച് വെച്ചതിന്..!
    ഒരുപാട് സന്തോഷം........!

    ReplyDelete
  25. പലരും എന്നോട്..മെയിലിലൂടെയും..മെസേജിലൂടെയുമൊക്കെ ചോദിച്ചിരുന്നു.. ഇതിലെ വിനുവല്ലേ മനു എന്ന്...!!
    സത്യം പറയട്ടെ.. ഈ കഥയിലെ കഥാപാത്രങ്ങളൊക്കെ തികച്ചും ഭാവനയില്‍ നിന്നാണ്.. പിന്നെ ഒറിജിനല്‍ എന്നു പറയാനുള്ളത്..

    വാസന്‍ എന്ന തെങ്ങുകയറ്റക്കാരന്‍ .. ആ പേരാണ് എന്‍റെ വീട്ടിലും തെങ്ങ് കയറാന്‍ വരുന്ന ആള്‍ക്കും..
    ബനാസിനി ബസ് : എന്‍റെ സ്കൂള്‍ ജീവിതത്തില്‍ മറക്കാനാവാത്ത എന്‍റെ കൂട്ടുകാരി.. എന്നും അതിലായിരുന്നു സ്കൂളിലേക്കുള്ള യാത്ര ..!!
    ആശാന്‍ കുന്ന്..! ഇവിടെയാണെന്‍റെ ബാല്യം മുഴുവനും.. ഈ കുന്നും.. അതിന്‍റെ ചുറ്റിനുമുള്ള പാടങ്ങളും.. കൂട്ടുകാരുമെല്ലാം എന്‍റെ ഓര്‍മ്മകളിലിന്നും പച്ചപിടിച്ചു നില്‍ക്കുന്നു..!
    പാടമൊക്കെ മണ്ണിട്ടു മൂടിയിട്ടും.....!! :(

    ഇത്രയേ.. എന്‍റെ ജീവിതത്തില്‍ നിന്ന് ഇതിലേക്ക് പകര്‍ത്തിയിട്ടുള്ളൂ........!! ബാക്കിയൊന്നിനും..എനിക്കോ എന്‍റെ ജീവിതവുമായോ ഒരു ബന്ധമില്ല.........!!
    എല്ലാം തികച്ചും സാങ്കല്പികം.......!!!

    ReplyDelete
  26. good touching............

    ReplyDelete
  27. ആദ്യമായാണിവിടെ. കൊള്ളാം. എഴുത്തിന്റെ മര്‍മ്മം അറിയാം. നന്നയെഴുതിയിരിക്കുന്നു.

    ReplyDelete
  28. വളരെ ഇഷ്ടായി മനൂസേ...

    ReplyDelete
  29. :)ഉവ്വ് ,ഓര്‍ക്കുന്നൂ ട്ടൊ..നക്ഷത്രങ്ങള്‍ മാത്രല്ലാ...മഴകളും.

    ReplyDelete
  30. എഴുത്ത് നന്നായിട്ടുണ്ട്.. നല്ല നിരീക്ഷണം ഉള്ള എഴുത്തുകാരനാണ്‌.. അത് കഥയുടെ ആദ്യത്തെ ഖണ്ഡികയില്‍ വ്യക്തമാണ്..
    പിന്നെ ഇടയ്ക്കെപ്പോഴോ കുറച്ചു നാടകീയത വന്നു. അത് തെറ്റാണെന്നല്ല ട്ടോ.. കഥകളില്‍ പൊതുവേ നാടകീയത ഇഷ്ടപ്പെടാത്ത ആളാണ് ഞാന്‍.അത് കൊണ്ടായിരിക്കാം
    താഴെത്തെ വരികളില്‍ നാടകീയത വളരെ കൂടുതലായി.
    "ഉണ്ണിക്കു പകരമായ് എന്നും ഞാനില്ലേ ചേച്ചി .അമ്മയില്ലാത്ത എനിക്ക് ഒരമ്മയേയും. സ്നേഹിക്കാന്‍ മാത്രമറിയാവുന്ന ചേച്ചിയെയും എന്‍റെ കയ്യിലേൽപ്പിച്ചല്ലേ അവന്‍ പോയത്
    യഥാര്‍ത്ഥ ജീവിതത്തില്‍ ഒരാള്‍ ഇങ്ങനെയൊരു dialog പറയുമെന്ന് എനിക്ക് തോന്നുന്നില്ല.. ഭാവന കളര്‍ സിനിമ ആണ്, ജീവിതം ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ഉം.. ഇതൊക്കെ എന്റെ അഭിപ്രായം ആണ് ട്ടോ.

    ഫാന്റസിയിലും ഭാവനയിലും മാത്രം ഊന്നിയ ഒരുപാട് നല്ല കഥകള്‍ പ്രശസ്തരായ പലരും എഴുതിയിട്ടുണ്ട്..
    താങ്കള്‍ക്കു നല്ല പ്രതിഭയുണ്ട്..തുടര്‍ന്നും എഴുതുക ആശംസകള്‍!

    ReplyDelete
  31. സന : സ്നേഹമഴ*
    മനോരാജ് : വായനക്കും, അഭിപ്രായത്തിനും സ്നേഹമഴ*.
    സ്നേഹാസ് ; സ്നേഹമഴ*.
    വര്‍ഷിണി : ഓര്‍മ്മകളുണ്ടായിരിക്കണം.
    ശാലിനി : ഈ കഥക്ക് കിട്ടിയതില്‍ ഏറ്റവും നല്ല അഭിപ്രായം.
    ഒത്തിരിയൊത്തിരി ഇഷ്ടമായി ഈ കമന്‍റ് . തികച്ചും തുറന്ന അഭിപ്രായ പ്രകടനം. എഴുതുന്നവനെ ചിന്തിപ്പിക്കാന്‍ പോന്നത്, തിരുത്താന്‍ പ്രേരിപ്പിക്കുന്നത്.പറഞ്ഞതു പോലെ ഭാവന കളര്‍ സിനിമയും. പച്ചയായ ജീവിതം ബ്ലേക്ക് & വൈറ്റ് സിനിമയുമാണ്. എല്ലാവര്‍ക്കും അങ്ങിനെയൊക്കെ തന്നെയെന്നു തോന്നുന്നു.
    ഇത്തരം കമന്‍റുകളാണ് ഒരു എഴുത്തുകാരന്‍റെ വളര്‍ച്ചക്കുപരിക്കുക എന്ന് ഞാന്‍ വിശ്വസിക്കുന്നു. നന്ദി..ഈ വായനക്കും..തുറന്ന അഭിപ്രായത്തിനും.!

    ReplyDelete
  32. a rhythm of rain in ur story
    thrissurite?
    minu mt

    ReplyDelete
  33. എവിട്ന്നൊക്കെയോ ചാടി ചാടിയാണ് ഇവിടെയെത്തിയത്..... ഇതില്‍ ഞാനൊരു കമന്‍റിട്ടിരുന്നുവല്ലോ മനു....എവിടെപ്പോയി?.... ഞാനിപ്പോ കരയും എന്റെ കമന്‍റ് കാണാനില്ലെന്നും പറഞ്ഞ്...

    ReplyDelete
  34. മഴയെ സ്നേഹിക്കുന്ന.. മഴയിൽ അലിയാൻ കൊതിക്കുന്ന ആരും സ്വയം മറന്ന് വായിച്ചു പോകും വരികൾ..മഴ കാണുമ്പോഴൊക്കെ ഓർത്ത് പോവും ബാല്യം വിട്ടു പോകാതിരുന്നെങ്കിൽ ഒരിക്കൽ കൂടി ഈ മഴയിൽ അലിയാമായിരുന്നു എന്ന്..

    ReplyDelete